ചെന്നൈ: ഇടവേളക്ക് ശേഷം വീണ്ടുമൊരു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലമെത്തുകയാണ്. 19ന് ദുബായില്‍വെച്ചാണ് ഇത്തവണത്തെ താരലേലം നടക്കുന്നത്. 17ാം ഐപിഎല്‍ താരലേലം മിനി ലേലമായാണ് നടക്കുന്നത്. അടുത്ത വര്‍ഷമാണ് മെഗാ ലേലം നടക്കാന്‍ പോകുന്നത്. 2008 മുതല്‍ ഇതുവരെയുള്ള ഐപിഎല്ലിന്റെ ജൈത്രയാത്ര ഐതിഹാസികമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ വേഗം കൂട്ടിയ ടൂര്‍ണമെന്റാണ് ഐപിഎല്‍.
വീണ്ടുമൊരു ഐപിഎല്‍ ലേലമെത്തുമ്പോള്‍ ആദ്യമായി ഐപിഎല്‍ ലേലത്തില്‍ വിറ്റുപോയ താരമാരാണെന്ന് അറിയാമോ?. അത് എംഎസ് ധോണിയല്ല. ഷെയ്ന്‍ വോണാണ്. രാജസ്ഥാന്‍ റോയല്‍സാണ് വോണിനെ ടീമിലെത്തിച്ചത്. ഷെയ്ന്‍ വോണ്‍ വിരമിച്ച ശേഷമായിരുന്നു ഐപിഎല്‍ നടന്നത്. ഈ സമയത്ത് ഷെയ്ന്‍ വോണില്‍ മറ്റ് ഫ്രാഞ്ചൈസികള്‍ക്കൊന്നും വലിയ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ മറ്റേത് ടീം താരത്തെ ഒപ്പം കൂട്ടുന്നതിന് മുമ്പ് രാജസ്ഥാന്‍ ഷെയ്ന്‍ വോണുമായി കരാറിലെത്തിയിരുന്നു.
1 കോടി 80 ലക്ഷം രൂപയ്ക്കായിരുന്നു ഈ കരാര്‍ നടന്നത്. ഈ തീരുമാനം തെറ്റായിരുന്നില്ലെന്ന് പിന്നീട് കാലം തെളിയിച്ചു. പ്രഥമ സീസണില്‍ത്തന്നെ വോണിന് കീഴില്‍ രാജസ്ഥാന്‍ കപ്പടിച്ചു. എന്നാല്‍ പ്രഥമ സീസണിന് ശേഷം കിരീടത്തിലേക്കെത്താന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ നിന്ന് വിരമിച്ച ശേഷം മെന്റര്‍ റോളില്‍ അദ്ദേഹം തിരിച്ചുവന്നിരുന്നു. എന്നാല്‍ ടീമിന് കപ്പിലേക്കെത്താനായില്ല. 2022ല്‍ വോണ്‍ എല്ലാവരേയും നിരാശപ്പെടുത്തി മരണത്തിന് കീഴടങ്ങി.
55 മത്സരത്തില്‍ നിന്ന് 57 വിക്കറ്റാണ് വോണിന്റെ ഐപിഎല്ലിലെ സമ്പാദ്യം. ഇത്തവണത്തെ ഐപിഎല്ലില്‍ 100 കോടിയായി ടീമിന്റെ പേഴ്‌സ് തുക ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ ബാക്കിയുള്ള തുകയുടെ 75 ശതമാനമെങ്കിലും ടീമുകള്‍ ഉപയോഗിക്കേണ്ടതായുണ്ട്. സഞ്ജു സാംസണാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍. സഞ്ജുവിന് കീഴില്‍ ഫൈനല്‍ കളിക്കാന്‍ രാജസ്ഥാന് ഭാഗ്യമുണ്ടായെങ്കിലും കപ്പിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. അവസാന സീസണില്‍ രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ സാധിച്ചിരുന്നില്ല.

14.50 കോടിയാണ് രാജസ്ഥാന്റെ പേഴ്‌സില്‍ ബാക്കിയുള്ളത്. ഈ തുകയ്ക്ക് രാജസ്ഥാന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് പ്രയാസമാണ്. മികച്ച പേസ് ഓള്‍റൗണ്ടറെയാണ് രാജസ്ഥാന് ലേലത്തില്‍ ആവശ്യമുള്ളത്. ജേസന്‍ ഹോള്‍ഡറെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഈ റോളില്‍ മറ്റൊരു താരത്തെ ആവശ്യമാണ്. നിലവിലെ ചാമ്പ്യന്മാരാണ് എംഎസ് ധോണിയുടെ സിഎസ്‌കെ. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണയും കരുത്തരുടെ നിരയാണ്.
31.40 കോടിയാണ് സിഎസ്‌കെയുടെ പേഴ്‌സില്‍ ബാക്കിയുള്ളത്. മികച്ച പേസര്‍മാരെയാണ് സിഎസ്‌കെയ്ക്ക് ആവശ്യം. എന്നാല്‍ ഭാവി മുന്നില്‍ക്കണ്ട് ചില നിര്‍ണ്ണായക നീക്കങ്ങള്‍ സിഎസ്‌കെ നടത്തേണ്ടതായുണ്ട്. അമ്പാട്ടി റായിഡുവിന്റെ പകരക്കാരനെ സിഎസ്‌കെ കണ്ടെത്തണം. കൂടാതെ അടുത്ത സീസണോടെ ധോണി വിരമിച്ചാല്‍ പകരമാരെന്നതിനും ഉത്തരം സിഎസ്‌കെ കണ്ടെത്തണം. മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനും വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്.
അഞ്ച് കിരീടമെന്ന മുംബൈയുടെ റെക്കോഡിനൊപ്പം സിഎസ്‌കെ എത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കിരീടം നേടേണ്ടത് മുംബൈക്ക് അഭിമാന പ്രശ്‌നമാണ്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ തിരികെ എത്തിച്ചിട്ടുണ്ട്. ഇത് ടീമിന്റെ കരുത്ത് ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. ഇതുവരെ കിരീടം നേടാത്ത നിരയായ ആര്‍സിബിക്കും വരുന്ന സീസണ്‍ വളരെ നിര്‍ണ്ണായകം. ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ക്കൊപ്പം കാമറൂണ്‍ ഗ്രീനും ആര്‍സിബിക്കൊപ്പമുണ്ട്.
മുംബൈയില്‍ നിന്ന് 17.5 കോടിക്കാണ് ഗ്രീനിനെ ആര്‍സിബി സ്വന്തമാക്കിയത്. ഈ നീക്കം കന്നി കിരീടത്തിലേക്ക് ആര്‍സിബിയെ എത്തിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.