For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണിക്ക് ഇതു അവസാന സീസണോ, കളി തുടരുമോ? തുറന്നു പറഞ്ഞ് സിഎസ്‌കെ സിഇഒ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ വീണ്ടുമൊരു സീസണില്‍ കൂടി കാണാന്‍ സാധിക്കുമോ? 'തല'യുടെ ആരാധകര്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണിത്. ആറാം ഐപിഎല്‍ ട്രോഫിയെന്ന സ്വപ്‌നം ഇത്തണ യാഥാര്‍ഥ്യമാക്കാന്‍ ധോണിക്കായിരുന്നില്ല. പ്ലേഓഫ് പോലും കാണാതെയാണ് കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ സിഎസ്‌കെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. എന്നാല്‍ തന്റെ ഭാവിയെക്കുറിച്ച് ധോണി ഇതുവരെ മനസ്സ് തുറന്നിട്ടില്ല. സിഎസ്‌കെയുടെ പുറത്താവലിനു പിന്നാലെ അദ്ദേഹം ജന്‍മനാടായ റാഞ്ചിയില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.

ധോണിയുടെ ഭാവിയെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. കളി തുടരുമോയെന്ന കാര്യത്തില്‍ ധോണി ഇതുവരെ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പ്രതികരിച്ചിട്ടുള്ളത്. ഈ സീസണില്‍ ധോണി ബാറ്റ് ചെയ്തതു നോക്കുമ്പോള്‍ അദ്ദേഹത്തിനു തീര്‍ച്ചയായും കളി തുടരാന്‍ കഴിയും, പക്ഷെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ധോണി തന്നെയാണെന്നും വിശ്വനാഥന്‍ വ്യക്തമാക്കി.

MS DHONI

അടുത്ത സീസണിലും കളിക്കുമോയെന്ന കാര്യത്തില്‍ ധോണി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേക്കുറിച്ച് തീരുമാനിക്കാന്‍ അദ്ദേഹത്തിനു കുറച്ചൂകൂടി സമയം ആവശ്യമാണെന്നാണ് വിവരം. കാല്‍ പേശിക്കേറ്റ പരിക്ക് വകവയ്ക്കാതെയാണ് ധോണി ഈ സീസണില്‍ സിഎസ്‌കെക്കായി കളിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങും പിന്നീട് ഇതു സ്ഥിരീകരിച്ചിരുന്നു. ബാറ്റിങില്‍ ധോണി ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനുള്ള പ്രധാന കാരണവും ഇതു തന്നെയായിരുന്നു.

ധോണിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഭാവിയെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിക്കറ്റ് മതിയാക്കുകയാണെന്നു സിഎസ്‌കെയിലെ ആരോടും ധോണി പറഞ്ഞിട്ടില്ല. ഒരു അന്തിമ തീരുമാനമെടുക്കും മുമ്പ് കുറച്ചു മാസങ്ങള്‍ കൂടി താന്‍ കാത്തിരിക്കുമെന്നാണ് ടീം മാനേജ്‌മെന്റിനെ അദ്ദേഹം അറിയിച്ചിരിക്കുന്നത്.

വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ ധോണിക്കു യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. ഇതു വലിയൊരു പ്ലസ് തന്നെയാണ്. ധോണിയുടെ ആശയവിനിമയത്തിനു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ടീമിന്റെ താല്‍പ്പര്യങ്ങള്‍ അദ്ദേഹം എല്ലായ്‌പ്പോഴും കാത്തുസൂക്ഷിക്കാറുണ്ട്. എന്തു സംഭവിക്കുമെന്നു നോക്കാമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

MS DHONI

ഈ സീസണിലെ ഐപിഎല്ലില്‍ ഫിനിഷറുടെ റോളിലാണ് ധോണി കളിച്ചത്. ഇതു ഭംഗിയായി നിര്‍വഹിക്കാനും അദ്ദേഹത്തിനു സാധിച്ചു. അവസാനത്തെ രണ്ട്- മൂന്നു ഓവറുകളിലാണ് ധോണി പ്രധാനമായും ബാറ്റ് ചെയ്തത്. ഇംപാക്ടുള്ള ചില ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

14 മല്‍സരങ്ങളില്‍ നിന്നും 53.67 ശരാശരിയില്‍ 220.5 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 161 റണ്‍സാണ് ധോണി സ്‌കോര്‍ ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെിരേ നാലു ബോളില്‍ 20 റണ്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അവസാന ഓവറില്‍ വാരിക്കൂട്ടിയ 32 റണ്‍സുമെല്ലാം വിന്റേജ് ധോണിയെയാണ് ആരാധകര്‍ക്കു കാണിച്ചുതന്നത്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലിനു ശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. അദ്ദേഹത്തിനു കീഴില്‍ സിഎസ്‌കെ അഞ്ചാം കിരീടമുയര്‍ത്തുകയും ചെയ്തിരുന്നു. കളി മതിയാക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു അവസരം ധോണിക്കു ലഭിക്കില്ലായിരുന്നു. പക്ഷെ ആരാധകരില്‍ നിന്നും ലഭിച്ച സ്‌നേഹവും പിന്തുണയും പരിഗണിച്ച് ഒരു സീസണില്‍ കൂടി കളി തുടരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

Story first published: Monday, May 20, 2024, 11:03 [IST]
Other articles published on May 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+