Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈയെ അണ്‍ഫോളോ ചെയ്തു, ബുംറ ടീം വിടുന്നു? എല്ലാം അഭ്യൂഹമോ, അറിയാം

ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ഐപിഎല്‍ കൂടുമാറ്റത്തെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ബുംറയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകരെ മുഴുവന്‍ സംശയത്തിലാക്കിയിരിക്കുന്നത്. നിശബ്ധതയാണ് ചില സമയങ്ങളില്‍ മികച്ച ഉത്തരമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ബുംറ കുറിച്ചത്. ഇതു വളരെ പെട്ടെന്നു തന്നെ വൈറലായി മാറുകയും ചെയ്തു.

ഈയാഴ്ച ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ തിരികെ കൊണ്ടുവന്നതുമായി ബന്ധപ്പെടുത്തിയും പലരും കഥകള്‍ മെനഞ്ഞു. രോഹിത് ശര്‍മയ്ക്കു ശേഷം മുംബൈ ടീമിന്റെ നായകസ്ഥാനം ബുംറ പ്രതീക്ഷിച്ചിരുന്നതായും പക്ഷെ ഹാര്‍ദിക്കിന്റെ അപ്രതീക്ഷിത മടങ്ങിവരവോടെ ആ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തതിന്‍റെ നിരാശയും രോഷവുമാണ് ഹാര്‍ദിക് പോസ്റ്റിലൂടെ പ്രകടിപ്പിച്ചിരിക്കുന്നതെന്നു പലരും വ്യഖ്യാനിക്കുകയും ചെയ്തു.

JASPRIT BUMRAH

ഈ പോസ്റ്റിനു പിന്നാലെ വന്ന മറ്റൊരു അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ മുംബൈ ഇന്ത്യന്‍സിനെ ബുംറ അണ്‍ഫോളോ ചെയ്തുവെന്നതായിരുന്നു. ഇതു കൂടി വന്നതോടെ ബുംറയും മുംബൈയും പിരിയുകയാണെന്നു എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ബുംറ ഫോളോ ചെയ്തുവെന്നും അതുകൊണ്ടു തന്നെ അദ്ദേഹം മുംബൈ വിട്ട് അവിടേക്കു മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

മാത്രമല്ല ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെയും ബുംറ പുതുതായി ഫോളോ ചെയ്തിരിക്കുകയാണെന്നും അതിനാല്‍ സിഎസ്‌കെയിലേക്കു മാറാനാണ് നീക്കമെന്നും മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി. മാത്രമല്ല ധോണി വിരമിക്കാനിരിക്കെ ഭാവി ക്യാപ്റ്റന്റെ റോളും ബുംറയ്ക്കു സിഎസ്‌കെയില്‍ ലഭിക്കുമെന്നു ഇവര്‍ വാദിച്ചു.

യഥാര്‍ഥത്തില്‍ ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം അല്‍പ്പമെങ്കിലും യാഥാര്‍ഥ്യമുണ്ടോ? എന്താണ് സത്യം? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം. മുകളിലെ റിപ്പോര്‍ട്ടുകളെല്ലാം തന്നെ അടിസ്ഥാന രഹിതമാണെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തേ ഹാര്‍ദിക് പാണ്ഡ്യയുടെ ട്രാന്‍സ്ഫറടക്കം പല വാര്‍ത്തകളും ആദ്യം പുറത്തു വിട്ടവര്‍ കൂടിയാണ് റെവ്‌സ്‌പോര്‍ട്‌സ്.

ജസ്പ്രീത് ബുംറയും മുംബൈ ഇന്ത്യന്‍സും തമ്മില്‍ യാതൊരു തരത്തിലുള്ള സൗന്ദര്യപ്പിണക്കവുമില്ലെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ബുംറയും ഫ്രാഞ്ചൈസിയും തമ്മില്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളുമില്ല. അടുത്ത ഐപിഎല്‍ സീസണില്‍ അദ്ദേഹം ടീമിനായി കളിക്കാനിറങ്ങുകയും ചെയ്യും.

BUMRAH ROHIT

സോഷ്യല്‍ മീഡിയയില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ ബംറ നേരത്തേ തന്നെ ഫോളോ ചെയ്യുന്നില്ല. അപ്പോള്‍ പിന്നെ അവരെ അണ്‍ഫോളോ ചെയ്തുവെന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. മുംബൈയെ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേെപ്പാലും ബുംറ ഫോളോ ചെയ്യുന്നില്ലെന്നും റെവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ തന്നെ മുംബൈ ഇന്ത്യന്‍സിലൂടെ കരിയര്‍ ആരംഭിക്കുകയും പിന്നീട് ഇന്ത്യന്‍ ടീമിലേക്കു വരികയും സൂപ്പര്‍ താരമായി മാറുകയും ചെയ്തിട്ടുള്ളയാളാണ് ബുംറ. നായകന്‍ രോഹിത് ശര്‍മയെപ്പോലെ തന്നെ മുംബൈയെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം കൂടിയാണ് അദ്ദേഹം. 2013 മുതല്‍ മുംബൈ ടീമിന്റെ ഭാഗമായ ബുംറ അവര്‍ക്കൊപ്പം അഞ്ചു ഐപിഎല്‍ ട്രോഫികളില്‍ പങ്കാളിയാവുകയും ചെയ്തു. 23.30 ശരാശരിയില്‍ 145 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Wednesday, November 29, 2023, 13:59 [IST]
Other articles published on Nov 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+