For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈയില്‍ നിന്നും ഒരാളെ സിഎസ്‌കെ പൊക്കും! ചര്‍ച്ച തുടങ്ങി, വെളിപ്പെടുത്തല്‍

ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ ഞെട്ടിക്കുന്ന വലിയൊരു ട്രാന്‍സ്ഫര്‍ സംഭവിക്കുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അറിയപ്പെടുന്ന കോച്ചുമാരില്‍ ഒരാളായ പ്രസന്ന അഗോരം. ഇന്ത്യന്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ ഐപിഎല്‍ ലേലവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐപിഎല്ലിലെ രണ്ടു വമ്പന്‍ ടീമുകള്‍ തമ്മിലായിരിക്കും ഈ താരക്കൈമാറ്റമെന്നു പറഞ്ഞ പ്രസന്ന പക്ഷെ ടീമുകളെയോ, താരങ്ങളുടെയോ പേരുകള്‍ വെളിപ്പെടുത്തിയില്ല. എന്നാല്‍ അദ്ദേഹം നല്‍കിയ സൂചനകള്‍ പരിശോധിച്ചാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മിലായിരിക്കും ഈ താരക്കൈമാറ്റമെന്നു വ്യക്തമാണ്.

ROHIT SHARMA

മഞ്ഞ ജഴ്‌സിയുള്ള ടീം നീല ജഴ്‌സിയുള്ള ടീമും തമ്മില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു പ്രസന്നയുടെ വാക്കുകള്‍. ഇതിനു പിന്നാലെ ഈ ടീമുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണോയെന്നു അശ്വിന്‍ തിരിച്ചു ചോദിക്കുകയും ചെയ്തു. പക്ഷെ അതൊന്നും താന്‍ വെളിപ്പെടുത്തില്ലെന്നായിരുന്നു പ്രസന്നയുടെ മറുപടി.

നീല ജഴ്‌സിയിലുള്ള ടീമിലെ ഒരു സ്റ്റാര്‍ ബാറ്ററെയോ, ഒരു സ്റ്റാര്‍ ബൗളറെയോ തങ്ങളുടെ ടീമിലേക്കു കൊണ്ടു വരാനാണ് മഞ്ഞ ജഴ്‌സിയുള്ള ടീമിന്റെ ശ്രമം. ഇതിനു പകരം രണ്ടു അതിവേഗ ബൗളര്‍മാരെയാണ് മഞ്ഞ ജഴ്‌സിയുള്ള ടീമില്‍ നിന്നും നീല ജഴ്‌സിയുള്ള ടീം ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് കളിക്കാരെ പരസ്പരം കൈമാറാനാണ് ഇരുടീമുകളുടെയു പ്ലാന്‍. ഇതില്‍ ഏതെങ്കിലുമൊന്നു സംഭവിക്കാനുള്ള സാധ്യതയുണ്ട്.

നീല ജഴ്‌സിയിലുള്ള ടീമിലെ ഫാസ്റ്റ് ബൗളര്‍ മഞ്ഞ ജഴ്‌സിയിലുള്ള ടീമിലേക്കു വരാനും പകരം രണ്ടു പേസര്‍മാര്‍ മറുഭാഗത്തേക്കു കൂടുമാറാനും സാധ്യതയുണ്ട്. ഇത്തവണത്തെ താരലേലത്തില്‍ നീല ജഴ്‌സിയുള്ള ടീം നമ്മള്‍ വാങ്ങില്ലെന്നു കരുതുന്ന ഒരു ബാറ്ററെ എന്തു വില കൊടുത്തും വാങ്ങുകയാണെങ്കില്‍ ട്രേഡ് വിന്‍ഡോയില്‍ അവര്‍ സിഎസ്‌കെയ്ക്കു ഒരു പ്രധാന ബാറ്ററെ വില്‍ക്കുമെന്ന കാര്യമുറപ്പിക്കാമെന്നും പ്രസന്ന വിശദമാക്കി.

നീല ജഴ്‌സിയില്‍ നിന്നും മഞ്ഞ ജഴ്‌സിയിലുള്ള ടീമിലേക്കു വരുന്ന ഫാസ്റ്റ് ബൗളര്‍ക്കു പകരക്കാരനെ കണ്ടെത്താന്‍ സാധിക്കില്ല. ഈ കാരണത്താലാണ് ഈ ഫാസ്റ്റ് ബൗളര്‍ക്കു പകരം രണ്ടു പേസര്‍മാരെ അവര്‍ ആവശ്യപ്പെടുന്നതെന്നും പ്രസന്ന വെളിപ്പെടുത്തി. ടീമുകളെയോ, താരങ്ങളെയോ കുറിച്ച് കൃത്യമായി തുറന്നു പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമാണ്.

മഞ്ഞ ജഴ്‌സിയുള്ള ടീം സിഎസ്‌കെയും നീല ജഴ്‌സിയുള്ള ടീം മുംബൈയുമാണെന്നു ഉറപ്പായിരിക്കുകയാണ്. ഇനി താരങ്ങളെയെടുത്താല്‍ സ്റ്റാര്‍ ബാറ്റര്‍ ഒരു പക്ഷെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയോ, സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവോ ആവാം. ഫാസ്റ്റ് ബൗളറുടെ കാര്യത്തില്‍ ജസ്പ്രീത് ബുംറയെക്കുറിച്ചു തന്നെയാണ് പ്രസന്ന സൂചിപ്പിച്ചിരിക്കുന്നതെന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും ഉറപ്പിക്കാം.

JASPRIT BUMRAH

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തങ്ങളുടെ മുന്‍ താരമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടു വന്നതു മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമിനകത്തു കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഹാര്‍ദിക്കിന്റെ ട്രാന്‍സ്ഫറിനു ശേഷം ഇതിനെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ ബുംറ പോസ്റ്റും ഇട്ടിരുന്നു. മാത്രമല്ല ഹാര്‍ദിക്കിനെ മുംബൈ സ്വന്തമാക്കിയപ്പോള്‍ അദ്ദേഹത്തെ ടീമിലേക്കു തിരികെ സ്വാഗതം ചെയ്തുകൊണ്ട് ഒരു താരം പോരും പോസ്റ്റും ഇട്ടതുമില്ല.

ഈയാഴ്ച രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും നീക്കി പകരം ഹാര്‍ദിക്കിനെ പുതിയ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിച്ചതു മുതല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. പല സീനിയര്‍ താരങ്ങള്‍ക്കും ഇതിനോടു അതൃപ്തിയുണ്ടെന്നാണ് വിവരം. ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഹൃദയം തകര്‍ന്ന ഇമോജിയോടെയാണ് സൂര്യ പ്രതികരിച്ചത്.

ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ചില സീനിയര്‍ കളിക്കാര്‍ ടീം വിടാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. ഇതിനിടെയാണ് പ്രസന്ന അഗോരയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ലേലത്തിനു ശേഷം ട്രേഡ് വിന്‍ഡോ വീണ്ടും തുറക്കുമെന്നതിനാല്‍ വലിയ ചില ട്രാന്‍സ്ഫറുകള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Tuesday, December 19, 2023, 7:18 [IST]
Other articles published on Dec 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+