For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വെടിക്കെട്ട് ഫിനിഷര്‍, പക്ഷെ റിസ്‌വി കള്ളന്‍! പ്രായത്തട്ടിപ്പ് നടത്തി? ആരോപണം ശക്തം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 63 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റുചെയ്ത സിഎസ്‌കെ തട്ടകത്തില്‍ 6 വിക്കറ്റിന് 206 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടാനായത്. സിഎസ്‌കെയ്ക്കായി ശിവം ദുബേയും (51) രചിന്‍ രവീന്ദ്രയും (46), റുതുരാജ് ഗെയ്ക്‌വാദും (46) ബാറ്റിങ്ങില്‍ തിളങ്ങി.

എന്നാല്‍ കൂടുതല്‍ കൈയടി നേടിയത് 20കാരനായ സമീര്‍ റിസ്‌വിയാണ്. 6 പന്തില്‍ 14 റണ്‍സാണ്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ റാഷിദ് ഖാനെ സിക്‌സര്‍ പായിക്കാന്‍ റിസ്‌വിക്കായി. രണ്ട് സിക്‌സുകളാണ് 20കാരനായ താരം നേടിയത്. സിഎസ്‌കെയുടെ അടുത്ത ഫിനിഷറാണെന്നും വലിയ ഭാവി റിസ്‌വിക്കുണ്ടെന്നുമാണ് ആരാധകര്‍ വിലയിരുത്തുന്നത്. പ്രശംസകൊണ്ട് യുവതാരത്തെ മൂടവെ യുവാതാരം പ്രായത്തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന ആരോപണം ശക്തമാവുകയാണ്.

20കാരനെന്ന് റിസ് വി പറയുമ്പോഴും അതില്‍ പൊരുത്തക്കേടുകളേറെയാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഭയമില്ലാതെ തല്ലിത്തകര്‍ക്കുന്ന താരത്തെ 8.4 കോടിയെന്ന മോഹ വിലക്കാണ് സിഎസ്‌കെ ഒപ്പം കൂട്ടിയത്. ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെല്ലാം ശക്തമായി ലേലത്തിലേര്‍പ്പെട്ട താരമാണ് റിസ്‌വി. യുപി ടി20 ലീഗില്‍ 9 ഇന്നിങ്‌സില്‍ നിന്ന് 455 റണ്‍സടിച്ചാണ് താരം ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 18 സിക്‌സുകളാണ് റിസ്‌വി നേടിയത്. ഇത്തര്‍ പ്രദേശിനായി അണ്ടര്‍ 23 ടൂര്‍ണമെന്റിലും താരം കസറി. രണ്ട് സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി. പ്രതിഭാശാലിയാണെങ്കിലും റിസ്‌വിയുടെ പ്രായം 20ന് മുകളിലാകാം എന്ന സംശയമാണ് ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇതില്‍ ഒരു ആരാധകര്‍ എക്‌സില്‍ കുറിച്ച പോസ്റ്റാണ് വലിയ ചര്‍ച്ചയായത്. സമീര്‍ റിസ്‌വിയും പോസ്റ്റിട്ട വ്യക്തിയുടെ സുഹൃത്തും ഒരുമിച്ച് അണ്ടര്‍ 19 കളിച്ചവരാണ്.

csk ms dhoni

സുഹൃത്തിന് ഇപ്പോള്‍ 25 വയസായി. എന്നാല്‍ റിസ് വിക്ക് ഇപ്പോഴും 20 വയസ് മാത്രം. എന്തായാലും 15 വയസില്‍ റിസ് വി അണ്ടര്‍ 19 കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കണക്കില്‍ പൊരുത്തക്കേടുകളേറെയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ശരിയായി റിസ് വിയുടെ പ്രായം പരിശോധിച്ചാല്‍ അദ്ദേഹത്തിന് 24ന് മുകളില്‍ പ്രായമുണ്ടാവുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. റിസ് വിയുടെ ശാരീരിക ക്ഷമത നോക്കുമ്പോള്‍ അദ്ദേഹത്തിന് 20ന് മുകളില്‍ പ്രായമുണ്ടാകാനാണ് സാധ്യത.

എന്തായാലും ഇത് സംബന്ധിച്ച് ഔദ്യോഗിക പരാതികളൊന്നും നല്‍കിയിട്ടില്ല. അങ്ങനെ ലഭിച്ചാല്‍ റിസ് വിക്കെതിരേ അന്വേഷണം നടന്നേക്കും. പിടിക്കപ്പെട്ടാല്‍ വിലക്കിലേക്കടക്കം കാര്യങ്ങള്‍ നീങ്ങിയേക്കും. അങ്ങനെ വന്നാല്‍ സിഎസ്‌കെയ്ക്കത് വലിയ തിരിച്ചടിയാവും. ഇത്തവണ സിഎസ്‌കെ വലിയ പ്രതീക്ഷവെക്കുന്ന താരങ്ങളിലൊരാളാണ് റിസ് വി. എന്തായാലും താരത്തിന്റെ പ്രായം സംബന്ധിച്ച് പല അഭ്യൂഹങ്ങളും നിലനില്‍ക്കെ ഇതിന് വ്യക്തത വരേണ്ടതായുണ്ട്.

ഐപിഎല്ലില്‍ സിഎസ്‌കെ വിജയക്കുതിപ്പ് തുടരുന്നതില്‍ ആരാധകരും ഹാപ്പിയാണ്. നേരത്തെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയപ്പോള്‍ സിഎസ്‌കെ വലിയ തിരിച്ചടികള്‍ നേരിട്ടിരുന്നു. എന്നാല്‍ റുതുരാജ് ഗെയ്ക് വാദ് നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ ഇത് ആവര്‍ത്തിക്കുന്നില്ല. ധോണിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് അച്ചടക്കത്തോടെ റുതുരാജ് മുന്നോട്ട് പോകുന്നതിനാല്‍ ടീമിനുള്ളില്‍ പടലപ്പിണക്കങ്ങളില്ല. അതുകൊണ്ടുതന്നെ ടീം നല്ലനിലയില്‍ത്തന്നെ മുന്നോട്ട് പോകുന്നു.

നായകനെന്ന നിലയില്‍ മികച്ച നീക്കങ്ങള്‍ റുതുരാജ് നടത്തുന്നുണ്ട്. എന്തായാലും സിഎസ്‌കെയെ സംബന്ധിച്ച് ഈ സീസണിലും കിരീട പ്രതീക്ഷകള്‍ സജീവമാണ്. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നുണ്ട്.

Story first published: Wednesday, March 27, 2024, 7:28 [IST]
Other articles published on Mar 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+