Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രാജസ്ഥാന്‍ കാത്തിരിക്കൂ, സിഎസ്‌കെയ്ക്ക് ത്രില്ലിങ് ജയം; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 61ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 5 വിക്കറ്റിന് 141 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ 10 പന്ത് ബാക്കിയാക്കിയാണ് വിജയം നേടിയത്.

തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫിലെത്താന്‍ ഇനിയും കാത്തിരിക്കണം. സിഎസ്‌കെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുകയും ചെയ്തു. രാജസ്ഥാന്‍ രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ജയത്തോടെ സിഎസ്‌കെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും അതിവേഗം റണ്‍സുയര്‍ത്താന്‍ രണ്ട് പേര്‍ക്കും സാധിച്ചില്ല. ആദ്യ ഓവര്‍ മുതല്‍ സ്ലോ പിച്ചിന്റെ ആനുകൂല്യം സിഎസ്‌കെ മുതലാക്കിയതോടെ ബട്‌ലറും ജയ്‌സ്വാളും വിയര്‍ത്തു. യശ്വസി ജയ്‌സ്വാളിനെ പുറത്താക്കി സിമര്‍ജീക് സിങ്ങാണ് രാജസ്ഥാന് ആദ്യ പ്രഹരം നല്‍കിയത്.

21 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 24 റണ്‍സാണ് ജയ്‌സ്വാളിന് നേടാനായത്. പുള്‍ഷോട്ടിന് ശ്രമിച്ച ജയ്‌സ്വാളിന് പിഴച്ചപ്പോള്‍ നായകന്‍ റുതുരാജ് ഗെയ്ക് വാദ് അനായാസം പന്ത് കൈയിലാക്കി. ജോസ് ബട്‌ലര്‍ക്ക് അതിവേഗത്തില്‍ റണ്‍സുയര്‍ത്താനായില്ലെന്ന് മാത്രമല്ല ടെസ്റ്റ് ഇന്നിങ്‌സാണ് താരം കാഴ്ചവെച്ചത്. 25 പന്ത് നേരിട്ട് 21 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 2 ബൗണ്ടറി മാത്രം നേടിയ ബട്‌ലറേയും സിമര്‍ജീത് മടക്കി. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ സഞ്ജു സാംസണും തിളങ്ങാനായില്ല.

CSK

പിച്ചിന്റെ സ്വഭാവം മനസിലാക്കി പതിയെ തുടങ്ങി കടന്നാക്രമിക്കാനായിരുന്നു സഞ്ജു പദ്ധതിയിട്ടത്. എന്നാല്‍ ഈ തന്ത്രം പാളി. 19 പന്തില്‍ 15 റണ്‍സെടുത്ത സഞ്ജുവിനേയും സിമര്‍ജീതാണ് പുറത്താക്കിയത്. ഒരു ഫോറ് പോലും നേടാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. സഞ്ജു പുറത്താവുമ്പോള്‍ 14.2 ഓവറില്‍ 3 ന് 91 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. എന്നാല്‍ പിന്നീടെത്തിയ റിയാന്‍ പരാഗും ദ്രുവ് ജുറേലും നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു.

ജുറേല്‍ 18 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 28 റണ്‍സ് നേടി പുറത്തായി. തുഷാര്‍ ദെശപാണ്ഡെക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ ശുബം ദുബെയെ ദെശപാണ്ഡെ ഗോള്‍ഡന്‍ ഡെക്കാക്കി. ഒരുവശത്ത് പരാഗ് പൊരുതി. 35 പന്തില്‍ 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സോടെ പരാഗ് പുറത്താവാതെ നിന്നു. ആര്‍ അശ്വിനും (1*) ക്രീസില്‍ തുടര്‍ന്നു. ഇതോടെ 5 വിക്കറ്റിന് 141 എന്ന ശരാശരി സ്‌കോറിലേക്ക് രാജസ്ഥാന്‍ ഒതുങ്ങി.

സിഎസ്‌കെയ്ക്കായി സിമര്‍ജീത് സിങ് മൂന്നും തുഷാര്‍ ദെശപാണ്ഡെ 2 വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 32 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം രചിന്‍ രവീന്ദ്ര മടങ്ങി. 18 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 27 റണ്‍സാണ് രചിന്‍ നേടിയത്. മൂന്നാമനായി ഇറങ്ങിയ ഡാരില്‍ മിച്ചല്‍ 13 പന്തില്‍ 22 റണ്‍സ് നേടി പുറത്തായി. യുസ് വേന്ദ്ര ചഹാല്‍ മിച്ചലിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

മോയിന്‍ അലിയെ (13 പന്തില്‍ 10) നാന്ദ്രേ ബര്‍ഗറും പുറത്താക്കിയതോടെ സിഎസ്‌കെ സമ്മര്‍ദ്ദത്തിലായി. ശിവം ദുബെ 11 പന്തില്‍ 18 റണ്‍സോടെ രാജസ്ഥാനെ വിറപ്പിച്ചു. എന്നാല്‍ ആര്‍ അശ്വിന്‍ ദുബെയെ മടക്കി. എന്നാല്‍ ഒരുവശത്ത് പിടിച്ചുനിന്ന റുതുരാജ് 41 പന്തില്‍ 42 റണ്‍സുമായി സിഎസ്‌കെയെ വിജയത്തിലേക്കെത്തിച്ചു. 1 ഫോറും 2 സിക്‌സുമാണ് റുതുരാജ് നേടിയത്. സമീര്‍ റിസ്‌വി 8 പന്തില്‍ 15 റണ്‍സോടെ പുറത്താവാതെ നിന്നു.

പ്ലേയിങ് 11- രാജസ്ഥാന്‍- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (c,wc), റിയാന്‍ പരാഗ്, ശുബം ദുബെ, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യുസ് വേന്ദ്ര ചഹാല്‍

സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ് (c), രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (wc), ശാര്‍ദ്ദുല്‍ ടാക്കൂര്‍, തുഷാര്‍ ദെശപാണ്ഡെ, സിമര്‍ജീത് സിങ്, മഹേഷ് തീക്ഷണ

Story first published: Sunday, May 12, 2024, 11:09 [IST]
Other articles published on May 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+