IPL 2024: ധോണി 'ഉയിര്‍', മകളുടെ സ്‌കൂള്‍ ഫീസ് അടക്കാതെ ടിക്കറ്റെടുത്തു; ആരാധകന്‍ വൈറല്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണയും കിരീട പ്രതീക്ഷ സജീവമാക്കി മുന്നോട്ട് പോവുകയാണ്. അഞ്ച് മത്സരത്തില്‍ 3 ജയം നേടിയ സിഎസ്‌കെ നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട്. എംഎസ് ധോണി ഇത്തവണ നായകസ്ഥാനത്തില്ലെങ്കിലും ടീമിന്റെ തലയായി കളത്തില്‍ നിറഞ്ഞ് കളിക്കുന്നുണ്ട്. ധോണിയുടെ അവസാന സീസണായിരിക്കും ഇത്.
അതുകൊണ്ടുതന്നെ ആരാധകരെല്ലാം ധോണിയുടെ ഓരോ നിമിഷങ്ങളും ആസ്വദിക്കുകയാണ്. ധോണി കളത്തിലിറങ്ങുമ്പോഴെല്ലാം മൈതാനത്ത് ആരാധകരുടെ ആറാട്ടാണ് കാണാനാവുന്നത്. ധോണിയുടെ ആരാധക പിന്തുണ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തവണയും അതിന് ഒട്ടും കുറവ് വന്നിട്ടില്ല. ഇപ്പോഴിതാ ധോണിയെ കാണാനായി ഒരു ആരാധകര്‍ ചെയ്ത സംഭവം ഇപ്പോള്‍ വൈറലാവുകയാണ്.
പല തരത്തിലുള്ള ആരാധകരെ കണ്ടിട്ടുണ്ടെങ്കിലും ധോണിയെ കാണാന്‍ കുട്ടിയുടെ സ്‌കൂള്‍ ഫീസ് പോലും അടക്കാതെ ഒരു ആരാധകന്‍ എത്തിയ സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സിഎസ്‌കെയും തമ്മിലുള്ള മത്സരം കാണാനാണ് ഒരു ആരാധകന്‍ കുട്ടികളുടെ സ്‌കൂള്‍ ഫീസടക്കാതെ ആ പണത്തിന് ടിക്കറ്റെടുത്തത്. മത്സരം കാണാന്‍ മക്കളെ കൂട്ടിയാണ് ഈ ആരാധകന്‍ എത്തിയത്. 64000 രൂപയുടെ ടിക്കറ്റാണ് ഇവര്‍ എടുത്തത്.
ധോണിയെ ഒരു തവണ മാത്രമാണ് കണ്ടത്. എന്നാല്‍ തങ്ങളെല്ലാം സന്തോഷത്തിലാണെന്നാണ് ആരാധകന്‍ പറഞ്ഞത്. തങ്ങളുടെ പിതാവ് ടിക്കറ്റെടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ധോണിയെ ഒരു തവണയെങ്കിലും കാണാനായതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ചെന്നൈ സ്വദേശിയായ ആരാധകന്റെ മക്കള്‍ പറഞ്ഞത്. എന്നെങ്കിലും ധോണിയുടെ ഓട്ടോഗ്രാഫ് മേടിക്കാനാവുമെന്ന പ്രതീക്ഷയും ഇവര്‍ പങ്കുവെക്കുന്നു. എന്തായാലും സിഎസ്‌കെയുടെ ആരാധകന്‍ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.

പല തരത്തിലുള്ള ധോണി ആരാധകരുണ്ടെങ്കിലും മക്കളുടെ സ്‌കൂള്‍ ഫീസ് പോലും അടക്കാതെ ധോണിയെ കാണാനായി കുടുംബ സമേതം എത്തിയ ആരാധകന്‍ വേറെ ലെവലാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സിഎസ്‌കെ ആരാധകര്‍ക്കിടയിലെ പുതിയ താരമായി ഈ ആരാധകന്‍ മാറിയിട്ടുണ്ട്. ഈ സീസണോടെ ധോണി കളിക്കാരനെന്ന നിലയിലെ കരിയറിന് വിരാമമിട്ടേക്കും. ധോണിയുടെ കാലിന് ഏറെ നാളുകളായി പരിക്കുണ്ട്.
പലപ്പോഴും മത്സരശേഷം ഐസ് ബാന്റ് ഉപയോഗിച്ച് ധോണി നടക്കുന്നത് കാണാം. നായകസ്ഥാനത്ത് റുതുരാജ് ഗെയ്ക് വാദിനെ സിഎസ്‌കെ നിയമിച്ചതോടെ ധോണിക്ക് ഇപ്പോള്‍ വലിയ തലവേദനകളില്ലാതെ വിരമിക്കാം. എന്നാല്‍ വിരമിച്ചാലും ധോണി സിഎസ്‌കെയുടെ ഭാഗമായി തുടരും. പരിശീലക സംഘത്തിനൊപ്പം താന്‍ ഉണ്ടാകുമെന്ന കാര്യം നേരത്തെ തന്നെ ധോണി വ്യക്തമാക്കിയതാണ്. എന്നാല്‍ കളത്തില്‍ ധോണിയുടെ പ്രകടനം കാണാനുള്ള അവസാന അവസരമായിക്കും ഇത്.
റുതുരാജിനെ നായകനാക്കിയപ്പോള്‍ സിഎസ്‌കെയുടെ പ്രകടനം നിലവാരം താഴോട്ട് പോകുമോയെന്ന ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ടീമിന് സാധിക്കുന്നുണ്ട്. നായകനെന്ന നിലയില്‍ റുതുരാജിന് മുന്നില്‍ നിന്ന് നയിക്കാന്‍ സാധിക്കുന്നു. കെകെആറിനെതിരേ സിഎസ്‌കെയെ മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലേക്കെത്തിച്ചത് റുതുരാജാണ്. ഇത്തവണ കിരീടം നേടി ധോണിക്ക് യാത്രയയപ്പ് നല്‍കാന്‍ സിഎസ്‌കെ താരങ്ങള്‍ക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നായകനെന്ന നിലയില്‍ വഴിമാറിയെങ്കിലും ഇപ്പോഴും ധോണി മത്സരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നുണ്ടെന്ന് പറയാം. പ്രധാന സമയങ്ങളിലെല്ലാം റുതുരാജിന് ഉപദേശങ്ങളുമായി ധോണി എത്താറുണ്ട്. ധോണി ഇപ്പോള്‍ എട്ടാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ധോണിയുടെ ബാറ്റിങ് കാണാന്‍ ആരാധകര്‍ക്ക് സാധിക്കാറില്ല. ഡല്‍ഹിക്കെതിരേ ധോണി ബാറ്റിങ് വെടിക്കെട്ട് നടത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications