For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പ്രകടനം മോശമായി, സാലറിയില്‍ കോടികളുടെ ഇടിവ്! ആറ് താരങ്ങളിതാ

ഇത്തവണ അണ്‍സോള്‍ഡാവുമെന്ന് കരുതിയിരുന്ന താരങ്ങള്‍ക്ക് പോലും കരാര്‍ ലഭിച്ചു

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇത്തവണ 405 താരങ്ങള്‍ ലേലത്തില്‍ പങ്കെടുത്തമ്പോള്‍ 80 താരങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. ലേലത്തിലെ റെക്കോഡുകളെല്ലാം തകര്‍ത്ത് സാം കറെന്‍ 18.5 കോടിക്കാണ് പഞ്ചാബിലെത്തിയത്.

സാം കറെന്‍, ബെന്‍ സ്റ്റോക്‌സ് എന്നിവരും ഇത്തവണ പ്രതിഫലത്തില്‍ റെക്കോഡിട്ടു. ഇത്തവണ അണ്‍സോള്‍ഡാവുമെന്ന് കരുതിയിരുന്ന താരങ്ങള്‍ക്ക് പോലും കരാര്‍ ലഭിച്ചു. പ്രതീക്ഷിച്ചവരെല്ലാം കോടികള്‍ പ്രതിഫലം തന്നെ സ്വന്തമാക്കി.

പക്ഷെ സമീപകാലത്തെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇത്തവണത്തെ മിനി ലേലത്തിലെ പ്രതിഫലത്തില്‍ ഇടിവ് നേരിട്ട ആറ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കെയ്ല്‍ ജാമിസന്‍

കെയ്ല്‍ ജാമിസന്‍

ന്യൂസീലന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് കെയ്ല്‍ ജാമിസന്‍. പേസ് ഓള്‍റൗണ്ടറായ ജാമിസന്‍ 2021ലെ ലേലത്തില്‍ 15 കോടിക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരിലേക്കെത്തിയത്. എന്നാല്‍ 2022 സീസണില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്ന ജാമിസന് ഇത്തവണ മിനി ലേലത്തില്‍ ലഭിച്ചത് 1 കോടിയാണ്.

എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ജാമിസനെ സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്‌സിന്റെ സാന്നിധ്യത്തില്‍ ജാമിസന്‍ ബെഞ്ചിലിരിക്കാനാണ് സാധ്യത. ആര്‍സിബിക്കായി വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ ജാമിസനായിരുന്നില്ല.

Also Read: IPL 2023: സ്റ്റിര്‍ലിങ്ങും പ്രിയങ്കും ഓപ്പണര്‍മാര്‍, മലാന്‍ ക്യാപ്റ്റന്‍! ബെസ്റ്റ് അണ്‍സോള്‍ഡ് 11

കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായ കെയ്ന്‍ വില്യംസണെ അവസാന സീസണോടെ ടീം കൈവിട്ടു. മെല്ലപ്പോക്ക് ബാറ്റിങ് നടത്തി നിരാശപ്പെടുത്തുന്ന വില്യംസണ്‍ ഇത്തവണ അണ്‍സോള്‍ഡാവാന്‍ പോലും സാധ്യതയുണ്ടായിരുന്നു.

എന്നാല്‍ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ രണ്ട് കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് വാങ്ങിയത്. ഹൈദരാബാദില്‍ 14 കോടിയാണ് വില്യംസണ് പ്രതിഫലമായി ലഭിച്ചത്.

ഒഡീന്‍ സ്മിത്ത്

ഒഡീന്‍ സ്മിത്ത്

വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഒഡീന്‍ സ്മിത്ത് 2022 സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു. വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള താരത്തെ 6 കോടി രൂപക്ക് പഞ്ചാബ് കിങ്‌സാണ് 2022 സീസണില്‍ ടീമിലെത്തിച്ചത്.

ഇത്തവണയും വലിയ പ്രതിഫലം സ്മിത്തിന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരും വലിയ താല്‍പര്യം കാട്ടിയില്ല. അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റന്‍സാണ് സ്മിത്തിനെ സ്വന്തമാക്കിയത്. അവസാന സീസണില്‍ പ്രതീക്ഷക്കൊത്തുയരാന്‍ സ്മിത്തിനായില്ല.

ജൈ റിച്ചാര്‍ഡ്‌സന്‍

ജൈ റിച്ചാര്‍ഡ്‌സന്‍

ഓസീസ് പേസര്‍ ജൈ റിച്ചാര്‍ഡ്‌സന്‍ അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു. വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരത്തെ ഇത്തവണ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. 1.5 കോടിയാണ് പ്രതിഫലമായി നല്‍കുന്നത്.

അവസാന സീസണിലെ പ്രതിഫലം നോക്കുമ്പോള്‍ വലിയ നഷ്ടമാണ് ഇത്തവണ റിച്ചാര്‍ഡ്‌സന് നേരിടേണ്ടി വന്നത്. ജോഫ്രാ ആര്‍ച്ചറിന്റെ അഭാവത്തില്‍ മാത്രമെ റിച്ചാര്‍ഡ്‌സന് അവസരം പ്രതീക്ഷിക്കാനാവു.

റൊമാരിയോ ഷിഫേര്‍ഡ്

റൊമാരിയോ ഷിഫേര്‍ഡ്

വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ ഷിഫേര്‍ഡിനും വലിയ നഷ്ടമാണ് ഇത്തവണയുണ്ടായത്. അവസാന സീസണില്‍ 7.5 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഷിഫേര്‍ഡിനെ സ്വന്തമാക്കിയത്. എന്നാല്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ഷിഫേര്‍ഡിനായില്ല.

അതുകൊണ്ട് തന്നെ പ്രതിഫലത്തില്‍ വലിയ ഇടിവാണ് ഷിഫേര്‍ഡിന് നേരിട്ടത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് ഷിഫേര്‍ഡിനെ സ്വന്തമാക്കിയത്.

Also Read: രാഹുല്‍ വഴിമാറൂ! ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ഇതാ നാല് യുവ തുര്‍ക്കികള്‍, മിന്നിക്കും

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

അവസാന സീസണില്‍ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തുകയും നായകനാക്കുകയും ചെയ്ത താരമാണ് മായങ്ക് അഗര്‍വാള്‍. 14 കോടിയാണ് മായങ്ക് അഗര്‍വാളിന് അവസാന സീസണില്‍ ലഭിച്ചത്. വലം കൈയന്‍ ബാറ്റ്‌സ്മാന്റെ അവസാന സീസണിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

അതുകൊണ്ട് തന്നെ മായങ്കിനെ പഞ്ചാബ് ഒഴിവാക്കി. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മായങ്കിനെ സ്വന്തമാക്കിയത്. 8.25 കോടിക്കാണ് മായങ്കിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 5.75 കോടിയാണ് ഇത്തവണ മായങ്കിന് നഷ്ടമായത്.

Story first published: Monday, December 26, 2022, 18:21 [IST]
Other articles published on Dec 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+