IPL 2023: ആര്‍സിബി കപ്പടിക്കുമോ? ഒരു പ്രശ്‌നം ഇപ്പോഴുമുണ്ട്! ചൂണ്ടിക്കാട്ടി ഡിവില്ലിയേഴ്‌സ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ നിര്‍ഭാഗ്യവാന്മാരുടെ നിരയാണ് ആര്‍സിബി. പേരുകേട്ട നിരവധി താരങ്ങള്‍ കളിച്ചിട്ടും ഇതുവരെ കപ്പടിക്കാനുള്ള ഭാഗ്യം ആര്‍സിബിക്കുണ്ടായില്ല. ഫൈനലില്‍ കളിക്കാനായെങ്കിലും കിരീട ഭാഗ്യം അകന്നുനിന്നു.
അവസാന സീസണിലും പ്ലേ ഓഫ് കളിക്കാന്‍ ആര്‍സിബിക്കായെങ്കിലും കിരീടത്തിലേക്കെത്താനായില്ല. ഇത്തവണ സജീവ കിരീട പ്രതീക്ഷയോടെയാണ് ആര്‍സിബിയുടെ വരവ്. അവസാന സീസണില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെ ഇറങ്ങുന്ന ആര്‍സിബി ഇത്തവണ കന്നി കിരീടമെന്ന വലിയ പ്രതീക്ഷയിലാണ്.
വലിയ ആരാധക പിന്തുണയുള്ള ആര്‍സിബിയില്‍ വിരാട് കോലി, ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ പ്രകടനമാവും നിര്‍ണ്ണായകമാവുക. സമീപകാലത്ത് മൂന്ന് പേരും ഫോമിലാണ്. അതുകൊണ്ട് തന്നെ ആര്‍സിബിക്ക് പ്രതീക്ഷകളേറെ.
ഇത്തവണ ആര്‍സിബിക്ക് വലിയ പ്രതീക്ഷയാണെങ്കിലും പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും മുന്‍ ആര്‍സിബി സൂപ്പര്‍ താരവുമായ എബി ഡിവില്ലിയേഴ്‌സ്.

ആര്‍സിബി ടീം ശക്തം
അവസാന സീസണില്‍ ആര്‍സിബി മികച്ച നിലയിലായിരുന്നു. കിരീടത്തോട് തൊട്ടടുത്തെത്താന്‍ അവര്‍ക്കായി. നല്ല സംതുലിതമായ ബാക്കപ്പുള്ള ടീമാണ് ആര്‍സിബി. എന്നാല്‍ ചില താരങ്ങള്‍ ഫോമിലേക്കെത്തേണ്ടത് ആര്‍സിബി കപ്പടിക്കുന്നതില്‍ നിര്‍ണ്ണായകമാണ്,
പഴയ പല്ലവി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ടോപ് ഓഡറില്‍ മികച്ച ചില താരങ്ങളെ ടീമിനാവശ്യമാണ്. നിരവധി ക്ലാസ് താരങ്ങള്‍ ഈ ടീമിലുണ്ട്. ബൗളിങ് നിരയില്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ സാന്നിധ്യമാണ് കരുത്ത്. ക്ലാസ് താരമായ അവന് അനുഭവസമ്പത്തുമുണ്ട്.
ആര്‍സിബി ടീം തേടിക്കൊണ്ടിരിക്കുന്നതും ഇത്തരം അനുഭവസമ്പന്നരായ താരങ്ങളെയാണ്-ജിയോ സിനിമയില്‍ സംസാരിക്കവെ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
Also Read: IPL 2023: സച്ചിന്‍-ജയസൂര്യ ഓപ്പണിങ്, മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം ബെസ്റ്റ് 11 ഇതാ

ടോപ് ഓഡറില്‍ ആര് മികവ് കാട്ടും
ആര്‍സിബിയില്‍ അനുഭവസമ്പന്നരായ ബാറ്റ്‌സ്മാന്‍മാര്‍ ഏറെയാണ്. ഡുപ്ലെസിസ്, കോലി, മാക്‌സ് വെല്‍ എന്നിവരെല്ലാം ടി20യില്‍ മികച്ച റെക്കോഡുള്ളവരാണ്. എന്നാല്‍ അവസരത്തിനൊത്ത് ഇവരെല്ലാം ഉയരുമോയെന്നതാണ് കണ്ടറിയേണ്ടത്.
'മാക്‌സ് വെല്‍, രജത് പാട്ടീധാര്‍ എന്നിവര്‍ക്ക് ഫോം നിലനിര്‍ത്താനാവുമോയെന്നതാണ് പ്രധാനപ്പെട്ട കാര്യം. വിരാട് കോലി ലോകകപ്പില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ പ്രതീക്ഷയോടെ കാണുന്നു. അവസാന സീസണിലെ പ്രകടനം ടീമിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്-ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

ബൗളിങ്ങാണ് പ്രശ്‌നം
ഇത്തവണയും ആര്‍സിബിയെ വലക്കുന്ന പ്രശ്‌നം ബൗളിങ്ങാണ്. പേസ് നിരയില്‍ ജോഷ് ഹെയ്‌സല്‍വുഡിനൊപ്പം ആര് മികവ് കാട്ടുമെന്നതാണ് കണ്ടറിയേണ്ടത്. മുഹമ്മദ് സിറാജിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. എന്നാല്‍ ആര്‍സിബിയില്‍ സിറാജ് തല്ലുകൊള്ളി ബൗളറാണ്.
സിദ്ധാര്‍ത്ഥ് കൗള്‍, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വില്ലി എന്നിവരെല്ലാം ശരാശരി മാത്രം. വനിന്‍ഡു ഹസരങ്കയുടെ സ്പിന്‍ ബൗളിങ്ങും ആര്‍സിബിക്ക് കരുത്ത് പകരുന്നു. അവസാന സീസണിലെ ഗംഭീര പ്രകടനം ഇത്തവണയും തുടരാന്‍ ഹസരങ്കക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.
Also Read: IPL 2023: വില്ലിച്ചായന് പ്ലേയിങ് 11 ഇടമുണ്ടോ? ആ റോള് അവന്! വ്യക്തമാക്കി നെഹ്‌റ

ഫിനിഷറായി ഡികെ മിന്നുമോ?
അവസാന സീസണിലെ ആര്‍സിബിയുടെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായ താരങ്ങളിലൊരാള്‍ ദിനേഷ് കാര്‍ത്തികാണ്. ഫിനിഷിങ്ങില്‍ അദ്ദേഹം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി നിറം മങ്ങിയ കാര്‍ത്തികിന് ആര്‍സിബിക്കൊപ്പം മികവ് ആവര്‍ത്തിക്കാനാവുമോയെന്നത് സംശയമാണ്.
വിരാട് കോലിയുടെ ബാറ്റിങ് മികവില്‍ ആര്‍സിബിക്ക് ഇത്തവണ വലിയ പ്രതീക്ഷ. അവസാന സീസണില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ കോലിക്കായില്ല. എന്നാല്‍ ഇത്തവണ കോലിക്ക് ഗംഭീര പ്രകടനം കാഴ്ചവെക്കാനാവുമെന്നാണ് കരുതുന്നത്.
ടി20 ലോകകപ്പിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് കോലി കാഴ്ചവെച്ചത്. പരിമിത ഓവറില്‍ പഴയ മികവ് വീണ്ടെടുത്ത കോലിക്ക് ആര്‍സിബിക്കൊപ്പം മികവ് ആവര്‍ത്തിക്കേണ്ടത് ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications