For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സ്റ്റോക്‌സ് അടുത്ത സിഎസ്‌കെ ക്യാപ്റ്റനോ? വെളിപ്പെടുത്തി ടീം സിഇഒ

16.25 കോടിക്കാണ് താരത്തെ വാങ്ങിയത്

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സൈനിങാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണത്തെ മിനി ലേലത്തില്‍ നടത്തിയത്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ മോഹ വിലയ്ക്കു ചെന്നൈ റാഞ്ചുകയായിരുന്നു. 16.25 കോടി രൂപയാണ് ഫ്രാഞ്ചൈസി ഇതിനായി വാരിയെറിഞ്ഞത്. തങ്ങളുടെ മുന്‍ താരം കൂടിയായ ഇംഗ്ലണ്ടിന്റെ മറ്റൊരു ഓള്‍റൗണ്ടര്‍ സാം കറെനെ സിഎസ്‌കെ ലേലത്തില്‍ തീര്‍ച്ചയായും വാങ്ങുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ കറെനെ പഞ്ചാബ് കിങ്‌സ് റാഞ്ചിയതോടെ സ്‌റ്റോക്‌സിനെ ചെന്നൈ ലക്ഷ്യമിടുകയായിരുന്നു. സ്‌റ്റോക്‌സിനെ സ്വന്തമാക്കിയതിനെക്കുറിച്ച് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പ്രതികരണം എന്തായിരുന്നുവെന്നും സ്റ്റോക്‌സ് ഭാവി നായകനാവുമോയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സിഇഒ കാശി വിശ്വനാഥന്‍.

എംഎസ് വലിയ സന്തോഷത്തില്‍

എംഎസ് വലിയ സന്തോഷത്തില്‍

ബെന്‍ സ്‌റ്റോക്‌സിനെ സ്വന്തമാക്കിയതില്‍ വലിയ ആവേശമുണ്ട്. ഞങ്ങള്‍ക്കു ഭാഗ്യവുമുണ്ട്. കാരണം ലേലത്തില്‍ അവസാനത്തേക്കാണ് സ്‌റ്റോക്‌സ് വന്നത്. ഒരു ഓള്‍റൗണ്ടറെ ഞങ്ങള്‍ക്കു ആവശ്യമായിരുന്നു. ഞങ്ങള്‍ക്കു ലേലത്തില്‍ സ്‌റ്റോക്‌സിനെ ലഭിച്ചതില്‍ എംഎസ് (ധോണി) വലിയ സന്തോഷത്തിലാണെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പ്രതികരിച്ചു.

അടുത്ത ക്യാപ്റ്റനാവുമോ?

അടുത്ത ക്യാപ്റ്റനാവുമോ?

ബെന്‍ സ്‌റ്റോക്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ക്യാപ്റ്റന്‍സി ഓപ്ഷന്‍ കൂടിയാണ് നല്‍കുന്നത്. പക്ഷെ നായകസ്ഥാനത്തെക്കുറിച്ച് എംഎസ് ധോണി ഉചിതമായ സമയമാവുമുമ്പോല്‍ തീരുമാനമെടുക്കും.

കൈല്‍ ജാമിസണിനു പരിക്കേറ്റിരുന്നു. അതുകൊണ്ടു തന്നെ ലേലത്തില്‍ പല ടീമുകളും അദ്ദേഹത്തെ പരിഗണിച്ചില്ല. എന്നാല്‍ ജാമിസണ്‍ പരിക്കില്‍ നിന്നും മുക്തനായെന്നും തിരിച്ചുവരവിനു തയ്യാറെടുക്കുകയാണെന്നും സ്റ്റീഫന്‍ ഫ്‌ളെമിങില്‍ നിന്നും ഞങ്ങള്‍ക്കു വിവരം ലഭിച്ചിരുന്നു.

Also Read: IND vs SL: ലങ്ക വരുന്നു, ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? 5 പേര്‍ പുറത്താവും

സിഎസ്‌കെ വളരെ മികച്ച സംഘമായി കാണപ്പെടുന്നു. അടുത്ത സീസണില്‍ മികച്ച പ്രകടനം നടത്താനാവുമെന്നും പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ഈ പ്രക്രിയ എല്ലായ്‌പ്പോഴും പിന്തുടരുന്നു. അതു ഞങ്ങളെ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കുന്നതായും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

കഴിഞ്ഞ സീസണിലെ പ്രകടനം

കഴിഞ്ഞ സീസണിലെ പ്രകടനം

കഴിഞ്ഞ സീസണില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവച്ചത്. 10 ടീമുകളുടെ ലീഗില്‍ ഒമ്പതാം സ്ഥാനത്തേക്കു സിഎസ്‌കെ പിന്തള്ളപ്പെട്ടിരുന്നു.
ക്യാപ്റ്റന്‍സി പ്രശ്‌നങ്ങളും സിഎസ്‌കെയുടെ പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു. സീസണ്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് എംഎസ് ധോണി നായകസ്ഥാനമൊഴിയുകയും പകരം രവീന്ദ്ര ജഡേജയെ നിയമിക്കുകയും ചെയ്തിരുന്നു.

പക്ഷെ ജഡ്ഡുവിനു കീഴില്‍ ടീം തകര്‍ച്ചയിലേക്കു വീണു. ഇതോടെ സീസണിന്റെ പകുതിയോടെ അദ്ദേഹം നായകസ്ഥാനത്തു നിന്നും മാറുകയും പകരം ധോണി വീണ്ടും ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയുമായിരുന്നു.

അടുത്ത സീസണിലെ സിഎസ്‌കെ ടീം

അടുത്ത സീസണിലെ സിഎസ്‌കെ ടീം

ലേലത്തില്‍ വാങ്ങിയവര്‍- കൈല്‍ ജാമിസണ്‍ (ഒരു കോടി രൂപ), നിഷാന്ത് സിന്ധു (60 ലക്ഷം), ഷെയ്ഖ് റഷീദ് (20 ലക്ഷം), ബെന്‍ സ്റ്റോക്സ് (16.25 കോടി), അജിങ്ക്യ രഹാനെ (50 ലക്ഷം), അജയ് മണ്ഡല്‍. (20 ലക്ഷം), ഭഗത് വര്‍മ്മ (20 ലക്ഷം രൂപ).

നിലനിര്‍ത്തിയവര്‍: അമ്പാട്ടി റായുഡു, ദീപക് ചാഹര്‍, ഡെവണ്‍ കോണ്‍വേ, ഡ്വയ്ന്‍ പ്രിട്ടോറിയസ്, മഹേഷ് തീക്ഷണ, മതീശ പതിരന, മിച്ചല്‍ സാന്റ്‌നര്‍, മോയിന്‍ അലി, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീ്പ്പര്‍) , മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, സിമര്‍ജീത് സിംഗ്, സുബ്രാന്‍ഷു സേനാപതി, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Saturday, December 24, 2022, 10:25 [IST]
Other articles published on Dec 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+