IPL 2023: രോഹിത് ഓപ്പണറാവേണ്ട! ഇത്തവണ മധ്യനിരയില്‍ കളിക്കണം- മൂന്ന് കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഐപിഎല്ലിലെ കരുത്തരുടെ നിരയായ മുംബൈ ഇന്ത്യന്‍സിന് ഇത്തവണത്തെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. 10 ടീമുകള്‍ പങ്കെടുത്ത അവസാന ഐപിഎല്ലില്‍ 10ാം സ്ഥാനത്തായിരുന്നു മുംബൈ.
അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും വരാനിരിക്കുന്ന സീസണ്‍ നിര്‍ണ്ണായകം. രോഹിത്തിന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങള്‍ വളരെ മോശമാണ്.
ടി20ക്ക് അനുയോജ്യമായ രീതിയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രോഹിത്തിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഐപിഎല്ലില്‍ മുംബൈക്കായി ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത് തിളങ്ങേണ്ടതായുണ്ട്.
മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മ നിലവില്‍ ഓപ്പണറാണ്. നേരത്തെ മധ്യനിരയില്‍ കളിച്ചിരുന്ന രോഹിത് ശര്‍മ പിന്നീട് ഓപ്പണര്‍ റോളിലേക്ക് മാറുകയായിരുന്നു. എന്നാല്‍ ഇത്തവണ രോഹിത് ശര്‍മ ഓപ്പണറാവേണ്ട മധ്യനിരയില്‍ കളിക്കണമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

കാമറൂണ്‍ ഗ്രീനിനായി വഴിമാറണം
ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീനിന് ഏറ്റവും അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ഓപ്പണിങ്ങാണ്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ഗ്രീനിന് കഴിവുണ്ട്. എന്നാല്‍ രോഹിത്തിന് പ്രതീക്ഷിച്ച വേഗത്തില്‍ സമീപകാലത്തായി റണ്‍സുയര്‍ത്താനാവുന്നില്ല.
ഈ സാഹചര്യത്തില്‍ ഇടം കൈയനായ ഇഷാന്‍ കിഷനൊപ്പം കാമറൂണ്‍ ഗ്രീനിനെ മുംബൈ ഓപ്പണറാക്കേണ്ടതായുണ്ട്. ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ 215ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു ഗ്രീനിന്റെ പ്രകടനം. അതുകൊണ്ട് തന്നെ ഗ്രീനിനായി രോഹിത് വഴിമാറണം.
ബംഗ്ലാദേശിനെതിരേ ഫിനിഷര്‍ റോളിലേക്കെത്തി രോഹിത് വെടിക്കെട്ട് നടത്തിയത് കണ്ടതാണ്. നേരത്തെ മധ്യനിരയില്‍ കളിച്ച് രോഹിത്തിന് അനുഭവസമ്പത്തുമുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത് നാലാം നമ്പറിലേക്ക് ബാറ്റിങ് സ്ഥാനം മാറ്റുന്നതായും ടീമിന് ഗുണകരം.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം നായകനെന്ന നിലയില്‍ രോഹിത്തിന്റേതാണ്. ഇത്തരമൊരു മാറ്റത്തിന് അദ്ദേഹം തയ്യാറാവുമോയെന്നത് കണ്ടറിയാം.
Also Read: IPL 2023: കപില്‍ ക്യാപ്റ്റന്‍, ഇതുവരെ ടി20 കളിക്കാത്ത താരങ്ങളുടെ പ്ലേയിങ് 11 ഇതാ

മധ്യനിരയിലെ മുന്‍ കണക്കുകള്‍ മികച്ചത്
ഓപ്പണറായി ഇറങ്ങി തിളങ്ങുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ആദ്യ ഓവറുകളില്‍ പന്തിന് കൂടുതല്‍ വേഗവും സ്വിങ്ങുമെല്ലാം ലഭിക്കുമെന്നതിനാല്‍ അതിജീവിച്ച് മുന്നോട്ട് പോവുക കടുപ്പം. രോഹിത്തിന്റെ സമീപകാലത്തെ ഫോം വിലയിരുത്തുമ്പോള്‍ ഓപ്പണിങ്ങില്‍ ഫ്‌ളോപ്പായേക്കും.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള രോഹിത്തിന്റെ ശ്രമം പെട്ടെന്ന് വിക്കറ്റ് നഷ്ടമാവുന്ന സാഹചര്യമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ രോഹിത് മധ്യനിരയിലേക്ക് ബാറ്റിങ് മാറ്റുന്നതാണ് ടീമിന്റെ തിരിച്ചുവരവിന് കൂടുതല്‍ ഗുണം ചെയ്യുക.
നേരത്തെ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തിരുന്ന രോഹിത് 22 ഇന്നിങ്‌സില്‍ നിന്ന് 563 റണ്‍സാണ് നേടിയത്. 33 ശരാശരിയും 144 സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതില്‍ 2 ഫിഫ്റ്റിയും ഉള്‍പ്പെടും. നാലാം നമ്പറില്‍ 86 ഇന്നിങ്‌സ് കളിച്ച് 2392 റണ്‍സും രോഹിത് നേടി. സ്‌ട്രൈക്കറേറ്റ് 128.67 ആയിരുന്നു.
ഇതില്‍ 19 ഫിഫ്റ്റിയും ഉള്‍പ്പെടും. മധ്യനിരയില്‍ മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള രോഹിത്തിനെ ഇത്തവണയും മുംബൈക്ക് മധ്യനിരയില്‍ത്തന്നെ പരിഗണിക്കാവുന്നതാണ്.
Also Read: ഇതിഹാസ താരങ്ങള്‍, പക്ഷെ ഐപിഎല്ലിലെ ദുരന്ത നായകന്മാര്‍! ആരൊക്കെയെന്ന് അറിയാം

മധ്യനിരയിലെ അനുഭവസമ്പത്തുയര്‍ത്തണം
നിലവിലെ മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയില്‍ അനുഭവസമ്പന്നരായ താരങ്ങളുടെ കുറവുണ്ട്. ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ നേരത്തെ ഒഴിവാക്കിയ മുംബൈക്ക് ഇത്തവണ കറെന്‍ പൊള്ളാര്‍ഡിനെയും നഷ്ടമായി.
ഈ സാഹചര്യത്തില്‍ അനുഭവസമ്പന്നരായ താരങ്ങളെ മധ്യനിരയില്‍ ഒപ്പം കൂട്ടേണ്ടതായുണ്ട്. നിലവിലെ ടീമിലെ സീനിയേഴ്‌സില്‍ മധ്യനിരയില്‍ കളിക്കാന്‍ യോഗ്യന്‍ രോഹിത് ശര്‍മ തന്നെയാണ്. അനുഭവസമ്പത്തേറെയുള്ള രോഹിത്തിന് മുംബൈയുടെ മധ്യനിരക്ക് കരുത്തുനല്‍കാനാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications