
എയ്ഡന്‍ മാര്‍ക്രം
ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രമാണ് ഹൈദരാബാദിന് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാള്‍. അവസാന സീസണില്‍ ഹൈദരാബാദിലെത്തിയ മാര്‍ക്രം അവസാന സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ്.
ഇത്തവണയും ഹൈദരാബാദിന്റെ പ്ലേയിങ് 11 നിര്‍ണ്ണായക സ്ഥാനം മാര്‍ക്രമിനുണ്ട്. ഇത്തവണ ഹൈദരാബാദ് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളവരിലൊരാള്‍ മാര്‍ക്രമാണ്. ദക്ഷിണാഫ്രിക്കയെ നയിച്ചിട്ടുള്ള മാര്‍ക്രം പൊതുവേ ശാന്തനായ താരമാണ്.
ബ്രയാന്‍ ലാറയുടെ പദ്ധതികളോട് ചേര്‍ന്നുപോകാന്‍ കഴിവുള്ള നായകനെന്ന് മാര്‍ക്രമിനെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ ഹൈദരാബാദ് താരത്തിന് പരിഗണന നല്‍കിയേക്കും.

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന് പരിഗണിക്കാന്‍ സാധിക്കുന്ന നായകന്‍. നേരത്തെ ഹൈദരാബാദിനെ നയിച്ച് ഭുവിക്ക് അനുഭവസമ്പത്തുണ്ട്. എന്നാല്‍ വലിയ റെക്കോഡുകളൊന്നും നായകനായി അവകാശപ്പെടാനാവില്ല.
സീനിയര്‍ താരമാണെങ്കിലും സമീപകാലത്തെ പ്രകടനങ്ങളൊന്നും വലിയ മികച്ചതല്ല. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഭുവിക്കായിരുന്നില്ല. ഇത്തവണയും ഹൈദരാബാദിന്റെ ബൗളിങ് നിരയില്‍ ഭുവിക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്.
അതുകൊണ്ട് തന്നെ ഭുവിയേയും നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. എന്നാല്‍ തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ നില്‍ക്കുന്ന ഹൈദരാബാദിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കെല്‍പ്പുള്ള നായകനായി ഭുവിയെ കാണാനാവില്ല.

മായങ്ക് അഗര്‍വാള്‍
ഹൈദരാബാദിന് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന മറ്റൊരു താരം മായങ്ക് അഗര്‍വാളാണ്. ഇത്തവണ ഹൈദരാബാദ് ടീമിലേക്കെത്തിച്ച താരമാണ് മായങ്ക്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനെ നയിച്ച മായങ്ക് ഇത്തവണ ഹൈദരാബാദിലേക്കെത്തുമ്പോള്‍ നായകസ്ഥാനം ലഭിച്ചേക്കും.
അനുഭവസമ്പന്നനായ താരമാണ് മായങ്ക്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവില്ല. പഞ്ചാബിനെ നയിച്ചപ്പോഴും വലിയ അത്ഭുതം സൃഷ്ടിക്കാനായിരുന്നില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ മായങ്കിനായി.
ടോപ് ഓഡറില്‍ തിളങ്ങാന്‍ കഴിയുന്ന മായങ്കിനെ നായകനാക്കുന്നതാവും നിലവിലെ സാഹചര്യത്തില്‍ ഹൈദരാബാദിന് കൂടുതല്‍ നല്ലത്. മികച്ചൊരു ടീമിനെ ഇത്തവണ ഹൈദരാബാദിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നായകനായി എത്തുന്നവര്‍ക്ക് കാര്യങ്ങള്‍ അല്‍പ്പം എളുപ്പമാവും.
Also Read: IPL 2023: വില്യംസണെ എന്തിന് ഗുജറാത്ത് സ്വന്തമാക്കി?, ലക്ഷ്യം ആ വിടവ് നികത്തല്‍-അറിയാം

വമ്പന്‍ താരത്തിന്റെ അഭാവം ടീമിലുണ്ട്
ഇത്തവണ ഹൈദരാബാദിന്റെ പ്രധാന പ്രശ്‌നം എടുത്തുകാട്ടാന്‍ സാധിക്കുന്ന മികച്ചൊരു താരമില്ലെന്നതാണ്. കെയ്ന്‍ വില്യംസണും ടീം വിട്ടതോടെ ഇപ്പോള്‍ ഹൈദരാബാദിനൊപ്പം ഒരു വലിയ താരമില്ല. രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, ഗ്ലെന്‍ ഫിലിപ്‌സ്, ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരൊക്കെയാണ് പ്രധാനികള്‍.
മായങ്ക് അഗര്‍വാളിനെയാവും ഇത്തവണ ഹൈദരാബാദ് മുഖ്യ താരമായി ഉയര്‍ത്തിക്കാട്ടുക. എന്നാല്‍ ഇന്ത്യയുടെ ടി20 ടീമില്‍ പോലും ഇടമില്ലാത്ത മായങ്കിനെവെച്ച് ഇത്തവണ ഹൈദരാബാദ് അത്ഭുതം കാട്ടുമോയെന്നത് കണ്ടുതന്നെ അറിയാം.


Click it and Unblock the Notifications












