IPL 2023: ഗംഭീറിനെപ്പോലെയല്ല, കാര്‍ത്തിക് അത് നല്‍കും! ക്യാപ്റ്റന്‍സിയെക്കുറിച്ച് ഉത്തപ്പ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ചിട്ടുള്ള നായകന്മാരാണ് ദിനേഷ് കാര്‍ത്തികും ഗൗതം ഗംഭീറും. ഗംഭീര്‍ കെകെആറിന്റെ ഇതിഹാസ നായകനാണ്. രണ്ട് തവണ കെകെആര്‍ കിരീടം നേടിയപ്പോഴും നായകസ്ഥാനത്ത് ഗംഭീറായിരുന്നു.
ഗംഭീറിന് മുമ്പോ പിമ്പോ മറ്റൊരു താരത്തിനും കെകെആറിനെ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ഗംഭീറിനെക്കാളും മികച്ചൊരു നായകന്‍ കെകെആറിലുണ്ടെന്ന് പറയാനുമാവില്ല. ഗംഭീറിന് ശേഷം കെകെആറിനെ നയിച്ചവരിലൊരാളാണ് ദിനേഷ് കാര്‍ത്തിക്.
ആദ്യ സീസണില്‍ മികവ് കാട്ടിയെങ്കിലും പിന്നീട് ഫ്‌ളോപ്പായതോടെ തഴയപ്പെട്ടു. കെകെആറിലെ മുന്‍ താരമായിരുന്ന റോബിന്‍ ഉത്തപ്പ ഇപ്പോള്‍ ഗംഭീറും കാര്‍ത്തികും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്.

കാര്‍ത്തിക് സ്വാതന്ത്രം നല്‍കുന്ന നായകന്‍
ഗംഭീറും കാര്‍ത്തികും വ്യത്യസ്തമായ സ്വഭാവമുള്ളവരാണ്. കാര്‍ത്തിക് കൃത്യമായ പദ്ധതികള്‍ മെനയുന്നവനും ഒരുപാട് ചിന്തിക്കുകയും ചെയ്യുന്നവനാണ്. എന്നാല്‍ താരങ്ങള്‍ക്ക് തങ്ങളുടേതായ രീതിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യവും ഇടവും നല്‍കുന്ന താരമാണ് കാര്‍ത്തിക്. എന്നാല്‍ ഗംഭീര്‍ അല്‍പ്പം കൂടി കര്‍ക്കശക്കാരനായ നായകനാണ്'-ഉത്തപ്പ പറഞ്ഞു.
ശാന്തനായ നായകനെന്ന് വിളിക്കാനാവാത്ത താരമാണ് ഗംഭീര്‍. പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം ഗംഭീറിനുണ്ട്. നേരത്തെ കെകെആര്‍ നായകനായിരിക്കെയാണ് ഗംഭീര്‍ വിരാട് കോലിയുമായി ഉടക്കിയത്. കൃത്യമായും തന്റെ നിയന്ത്രണത്തില്‍ മത്സരം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന താരമാണ് ഗംഭീര്‍. വിട്ടുവീഴ്ചകള്‍ക്ക് അധികം തയ്യാറല്ല.
പരുക്കന്‍ സ്വഭാവക്കാരനെന്ന വിശേഷമാണ് ഗംഭീര്‍ അര്‍ഹിക്കുന്നത്. അധികം ചിരിക്കാത്ത പിടിവാശിക്കാരനായ താരമാണെങ്കിലും ടീമിനെ നന്നായി മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവുണ്ട്. എംഎസ് ധോണിക്കും രോഹിത് ശര്‍മക്കും വലിയ വെല്ലുവിളി ഉയര്‍ത്തിയ നായകനാണ് ഗംഭീര്‍. ഇത് കാര്‍ത്തികിന് സാധിച്ചിട്ടില്ല

ഗംഭീര്‍ മികച്ച നായകന്മാരിലൊരാള്‍
ഐപിഎല്‍ ചരിത്രത്തിലെ മികച്ച നായകന്മാരിലൊരാളാണ് ഗൗതം ഗംഭീറെന്ന് പറയാം. കെകെആറിനെ തുടര്‍ച്ചയായി 10 മത്സരത്തില്‍ ജയിപ്പിച്ച് റെക്കോഡ് നേടിക്കൊടുത്ത നായകനാണ് അദ്ദേഹം. 2014-15 സീസണിലായിരുന്നു ഇത്.
കെകെആറിനെ തുടര്‍ച്ചയായി 108 മത്സരങ്ങളില്‍ നയിച്ച നായകന്‍ കൂടിയാണ് ഗംഭീര്‍. മറ്റൊരു നായകനും തുടര്‍ച്ചയായി 70 മത്സരത്തില്‍ കൂടുതല്‍ നയിച്ചിട്ടില്ല. കെകെആറിനായി 108 മത്സരങ്ങളില്‍ നിന്ന് 3035 റണ്‍സാണ് ഗംഭീര്‍ നേടിയത്. കെകെആറിനായി കൂടുതല്‍ റണ്‍സ് നേടിയ താരവും ഗംഭീറാണ്.
ഡല്‍ഹിയിലൂടെ ഐപിഎല്ലിലേക്കെത്തിയ ഗംഭീര്‍ പിന്നീട് കെകെആറിലേക്കെത്തുകയും ഇതിഹാസ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് തിരിച്ച് ഡല്‍ഹിയിലേക്ക് പോയ അദ്ദേഹം ഡല്‍ഹിക്കൊപ്പമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Also Read: IND vs AUS Odi: ശ്രേയസിന് പരിക്ക്, പകരക്കാരനായി സഞ്ജു എത്തുമോ? നാല് പേര്‍ വെയ്റ്റിങ്

കാര്‍ത്തിക്കിന് വലിയ നേട്ടമുണ്ടാക്കാനായില്ല
കെകെആര്‍ നായകസ്ഥാനത്തേക്ക് കാര്‍ത്തിക് എത്തുമ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും ഇതിനോട് നീതികാട്ടാന്‍ അദ്ദേഹത്തിനായില്ല. 2011-2017വരെ 122 മത്സരത്തില്‍ കെകെആറിനെ നയിച്ച ഗംഭീര്‍ 69 മത്സരത്തിലാണ് വിജയം നേടിക്കൊടുത്തത്. 51 എണ്ണത്തില്‍ തോറ്റു. ഒരു മത്സരം ടൈയും ഒരു മത്സരത്തില്‍ ഫലവുമില്ലാതെ പോയി.
അതേ സമയം കാര്‍ത്തികിന്റെ കണക്കിലേക്ക് വരുമ്പോള്‍ 2018-2020വരെയാണ് അദ്ദേഹം ടീമിനെ നയിച്ചത്. 37 മത്സരത്തില്‍ നിന്ന് 19 ജയവും 17 തോല്‍വിയുമാണ് കാര്‍ത്തിക് നേരിട്ടത്. 52.70 ആണ് വിജയ ശരാശരി. ബാറ്റ്‌സ്മാനെന്ന നിലയിലും വലിയൊരു പ്രകടനം നടത്താനായില്ല.
കാര്‍ത്തികിന്റെ ബാറ്റിങ് പ്രകടനം മോശമായതോടെയാണ് കെകെആര്‍ അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് പറയാം. നിലവില്‍ ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവിന്റെ സ്ഥാനത്തിരിക്കുമ്പോള്‍ കാര്‍ത്തിക് ആര്‍സിബിയുടെ ഫിനിഷറായി കളി തുടരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications