Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: എന്താണ് ടൈ ബ്രേക്ക് നിയമം? ലേലത്തില്‍ ഇത് എങ്ങനെ ഉപയോഗിക്കും? അറിയാം

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് നടക്കാന്‍ പോവുകയാണ്. കൊച്ചിയില്‍ നടക്കുന്ന ലേലത്തില്‍ 405 താരങ്ങളാണ് ആകെ പങ്കെടുക്കുന്നത്. ഇതില്‍ നിന്ന് 87 താരങ്ങളെ മാത്രമാണ് ടീമുകള്‍ക്കാവശ്യം.

30 വിദേശ താരങ്ങള്‍ക്കാണ് മിനി ലേലത്തില്‍ അവസരം ലഭിക്കാന്‍ പോകുന്നത്. മിനി താരലേലമാണെങ്കിലും വാശിക്ക് ഒട്ടും കുറവുണ്ടാകില്ല. പല സൂപ്പര്‍ താരങ്ങളും ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നുണ്ടെന്നതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നു.

ഇത്തവണ പല നിയമ മാറ്റങ്ങളും ഐപിഎല്ലില്‍ വന്നിട്ടുണ്ട്. ഇംപാക്ട് പ്ലയര്‍ നിയമമടക്കം ഇത്തവണ എത്തുന്നതോടെ വലിയ മാറ്റങ്ങള്‍ ഇത്തവണത്തെ ലേലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നു. ഐപിഎല്‍ ലേലത്തിലെ ചില പ്രധാന നിയമങ്ങളും എല്ലാവരും അറിഞ്ഞിരിക്കേണ്ടതായുണ്ട്.

അതിലൊന്നാണ് ടൈ ബ്രേക്ക് നിയമം. അത് എന്താണെന്ന് അധികമാര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഈ നിയമത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

എന്താണ് ടൈ ബ്രേക്ക് നിയമം?

എന്താണ് ടൈ ബ്രേക്ക് നിയമം?

ഇത്തവണ മിനി താരലേലമായതിനാല്‍ മിക്ക ടീമുകളുടെയും പേഴ്‌സിലുള്ള തുക വളരെ കുറവാണ്. അതുകൊണ്ടാണ് ടൈ ബ്രേക്ക് നിയമം തിരികെ കൊണ്ടുവരാന്‍ ബിസിസി ഐ തീരുമാനിച്ചത്.

ലേലത്തില്‍ രണ്ട് ഫ്രാഞ്ചൈസികള്‍ ഒരേ തുക താരത്തിന് നല്‍കാന്‍ തയ്യാറാവുന്ന സാഹചര്യത്തിലാണ് ടൈ ബ്രേക്കര്‍ നിയമം ഉപയോഗിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അവസാനം ലഭിച്ച ഉയര്‍ന്ന തുകയില്‍ താരം വിറ്റുപോയെന്നാവും ലേലം നടത്തുന്നയാള്‍ പ്രഖ്യാപിക്കുക.

എന്നാല്‍ ഒരേ തുക താരങ്ങള്‍ക്ക് നല്‍കാന്‍ ഒന്നിലധികം ഫ്രാഞ്ചൈസികള്‍ തയ്യാറാവുന്നതോടെ ടൈ ബ്രേക്ക് നിയമം ഉപയോഗിച്ചാവും ഏത് ഫ്രാഞ്ചൈസിയിലേക്കാണ് താരം പോകുന്നതെന്ന് തീരുമാനിക്കുക.

Also Read: IPL 2023: ലേലത്തില്‍ ആര് കൂടുതല്‍ പ്രതിഫലം നേടും? റെയ്‌നയുടെ വമ്പന്‍ പ്രവചനം ഇതാ

ടൈ ബ്രേക്ക് നിയമം എങ്ങനെ നടപ്പിലാകും?

ടൈ ബ്രേക്ക് നിയമം എങ്ങനെ നടപ്പിലാകും?

താരത്തിനായി അവസാനമായി ഒരേ ഉയര്‍ന്ന തുക നല്‍കാന്‍ തീരുമാനിച്ച ഫ്രാഞ്ചൈസികള്‍ക്ക് ബിസിസി ഐയുടെ ഒരു ഫോം നല്‍കും. ഇതില്‍ അധികമായി ഫ്രാഞ്ചൈസികള്‍ക്ക് നല്‍കാന്‍ സാധിക്കുന്ന തുക രേഖപ്പെടുത്തണം. ടൈ ബ്രേക്കറിലെ ഈ തുക താരത്തിനായിരിക്കില്ല മറിച്ച് ബിസിസി ഐക്കാവും ലഭിക്കുക.

ടൈ ബ്രേക്കറില്‍ നല്‍കുന്ന ഫോമില്‍ അധികമായി ഉയര്‍ന്ന തുക രേഖപ്പെടുത്തുന്ന ഫ്രാഞ്ചൈസിയാവും താരത്തെ സ്വന്തമാക്കുക. അധികമായി രേഖപ്പെടുത്തുന്ന തുകയ്ക്ക് പരിധിയില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ തുക അധികമായി ആര് രേഖപ്പെടുത്തുന്നുവോ അവര്‍ക്കാവും ഈ താരത്തെ സ്വന്തമാക്കാനാവുക.

ടൈ ബ്രേക്കര്‍ ലേലവും തുല്യമായാല്‍ എന്ത് ചെയ്യും?

ടൈ ബ്രേക്കര്‍ ലേലവും തുല്യമായാല്‍ എന്ത് ചെയ്യും?

ഉദാഹരണമായി ബെന്‍ സ്‌റ്റോക്‌സിനായി 15 കോടി ലേലത്തുക നല്‍കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തയ്യാറായി രംഗത്തെത്തിയെന്ന് കരുതുക. ഇതില്‍ ആര്‍ക്ക് നല്‍കുമെന്ന് ടൈ ബ്രേക്കറിലൂടെ തീരുമാനിക്കും.

ഇരു ടീമിനും നല്‍കുന്ന പേപ്പറില്‍ അധികമായി നല്‍കാന്‍ കഴിയുന്ന തുക രേഖപ്പെടുത്തി നല്‍കണം. പഞ്ചാബ് 20 ലക്ഷവും ഹൈദരാബാദ് 30 ലക്ഷവുമാണ് അധികമായി നല്‍കുന്ന തുകയായി പേപ്പറില്‍ രേഖപ്പെടുത്തിയതെന്ന് കരുതുക.

ഇതില്‍ 30 ലക്ഷം രേഖപ്പെടുത്തിയ ഹൈദരാബാദിനാവും താരത്തെ സ്വന്തമാക്കാനാവുക. അതേ സമയം ടൈ ബ്രേക്കര്‍ നിയമ പ്രകാരം രണ്ട് ടീമും 20 ലക്ഷം രൂപ വീതമാണ് രേഖപ്പെടുത്തിയതെങ്കിലും വീണ്ടും ഇതേ രീതിയില്‍ പേപ്പര്‍ നല്‍കി ഉയര്‍ന്ന തുക നല്‍കുന്നവനെ കണ്ടെത്തുകയാണ് ചെയ്യുന്നത്.

Also Read:പോണ്ടിങ് മികച്ച നായകന്‍, പക്ഷെ ധോണിയാണ് നമ്പര്‍ വണ്‍! മുന്‍ ഓസീസ് സ്പിന്നര്‍ ഹോഗ്

ഇത്തവണത്തെ ലേലത്തിന്റെ സവിശേഷതകള്‍

ഇത്തവണത്തെ ലേലത്തിന്റെ സവിശേഷതകള്‍

ഇത്തവണ മിനി താരലേലമായതിനാല്‍ ഒരു ദിവസം മാത്രമാവും ലേലം നീണ്ടുനില്‍ക്കുക. ചരിത്രത്തിലാദ്യമായാണ് ലേലത്തില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച ചെയ്യാനുള്ള അനുമതി നല്‍കുന്നത്.

നിലവില്‍ ടീമുകളുടെ പേഴ്‌സിലെ മൂല്യം അഞ്ച് കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. ഇത് പ്രകാരം 95 കോടിയാണ് ഓരോ ടീമിനും പേഴ്‌സിലാകെയുണ്ടാവുക. 991 താരങ്ങള്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 405 താരങ്ങള്‍ക്കാണ് ആകെ അവസരം ലഭിക്കുക.

എന്നാല്‍ 87 താരങ്ങളെയാണ് ടീമുകള്‍ക്ക് ആകെ ആവിശ്യം. 132 വിദേശ താരങ്ങളാണ് ആകെ ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ ആകെ 30 താരങ്ങളെ മാത്രമാണ് ലേലത്തില്‍ ടീമുകള്‍ക്ക് ആവിശ്യം. 119 ക്യാപ്പഡ് താരങ്ങളും 282 അണ്‍ക്യാപ്പഡ് താരങ്ങളുമാണ് ഇത്തവണ ലേലത്തിലുള്ളത്.

Story first published: Friday, December 23, 2022, 11:18 [IST]
Other articles published on Dec 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+