Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പഞ്ചാബിന് തെറ്റുപറ്റി! കറെനെ വാങ്ങിയ ശേഷം ടീമുടമ, കാരണമറിയാം

ഐപിഎല്‍ ലേലത്തിന്റെ ചരിത്രത്തിലെ സകല റെക്കാര്‍ഡുകളും തകര്‍ത്തെറിഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍. ഇതുവരെ ഒരു താരത്തിനും സ്വപ്‌നം കാണാനായിട്ടു പോലുമില്ലാത്ത 18.50 കോടി രൂപയെന്ന മാന്ത്രിക സംഖ്യക്കാണ് കറെനെ പഞ്ചാബ് സ്വന്തമാക്കിയയത്. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന കറെനു ലേലത്തില്‍ വലിയ ഡിമാന്റ് തന്നെയുണ്ടാവുമെന്നുറപ്പായിരുന്നു.

പക്ഷെ 18 കോടി രൂപയ്ക്ക് മുകളിളൊന്നും ഇംഗ്ലീഷ് യുവതാരം നേടുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. കറെനെ സംബന്ധിച്ച് ഇതു ഐപിഎല്ലിലേക്കുള്ള രണ്ടാം വരവ് കൂടിയാണ്. നേരത്തേ 2019ല്‍ പഞ്ചാബിനൊപ്പമായിരുന്നു താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. പിന്നീട് പഞ്ചാബ് കൈവിട്ട കറെന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലും കളിച്ചിരുന്നു.

തെറ്റുപറ്റിയെന്നു പഞ്ചാബ് ടീമുടമ

തെറ്റുപറ്റിയെന്നു പഞ്ചാബ് ടീമുടമ

തങ്ങള്‍ക്കു തെറ്റു പറ്റിയെന്നായിരുന്നു സാം കറെനെ ടീമിലേക്കു തിരികെ കൊണ്ടു വന്നതിനു ശേഷം പഞ്ചാബ് കിങ്‌സ് ഉടമ നെസ് വാഡിയയുടെ പ്രതികരണം. ലേലത്തില്‍ എന്തു വില കൊടുത്തും കറെനെ തിരികെ കൊണ്ടു വരാന്‍ ഉറപ്പിച്ചിരുന്നതായും ഇതിനേക്കാള്‍ ഉയര്‍ന്ന തുക മുടക്കാന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശരിയായ താരത്തെ നോട്ടമിട്ടു

ശരിയായ താരത്തെ നോട്ടമിട്ടു

ലേലത്തില്‍ ഫോക്കസാണ് പ്രധാനപ്പെട്ട കാര്യം. ശരിയായ താരത്തില്‍ ശരിയായ ഫോക്കസ് ആവശ്യമാണ്. ഈ തരത്തില്‍ ഫോക്കസ് ചെയ്യുന്നതിനൊപ്പം കാര്യങ്ങള്‍ സിംപിളായി നിലനിര്‍ത്തുകയും വേണം.

ഞങ്ങളുടെ ആവശ്യമെന്താണെന്നു മനസ്സിലാക്കി, ബഡ്ജറ്റിനു അനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. മോശം കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും മികച്ചത് പ്രതീക്ഷിക്കുകയയും വേണമെന്നും നെസ് വാഡിയ പറഞ്ഞു.

Also Read: IPL 2023: മൂന്നു പേര്‍ കത്തിക്കയറിയാല്‍ സഞ്ജു അടുത്ത തവണ കപ്പുയര്‍ത്തും! അറിയാം

ഞങ്ങള്‍ക്കു തെറ്റുപറ്റി

ഞങ്ങള്‍ക്കു തെറ്റുപറ്റി

കുറച്ചു സീസണുകള്‍ക്കു മുമ്പ് സാം കറെന്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു. പക്ഷെ പിന്നീട് അദ്ദേഹത്തെ കൈവിട്ടത് ഞങ്ങളുടെ ഭാഗത്തു നിന്നം സംഭവിച്ച വലിയ തെറ്റ് ന്നെയായിരുന്നു. അതു ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്.

കറെന്‍ ലോകോത്തര പ്ലെയറാണ്. ഏതു ലോക ഇലവന്‍ ടീമിലും അദ്ദേഹത്തിനു കളിക്കാന്‍ കഴിയും. ഏതു ടോപ് ടീമിലും കറെനെ കളിപ്പിക്കാം, അത്രയ്ക്കും മിടുക്കനാണ് അദ്ദേഹമെന്നും നെസ് വാഡിയ വ്യക്തമാക്കി.

ടീം ബാലന്‍സ്

ടീം ബാലന്‍സ്

ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് സാം കറെന്‍. ലോകത്തിലെ ഏറ്റവും ബെസ്‌റ്റെന്നു പറയില്ല. മികച്ചവരില്‍ ഒരാളായി കറെനെ തീര്‍ച്ചയായും പരിഗണിക്കാം.

അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു മികച്ച ബാലന്‍സ് നല്‍കുന്നു. ഒരു പിടി മികച്ച ഇന്ത്യന്‍ താരങ്ങളും ഓള്‍റൗണ്ടര്‍മാരും പഞ്ചാബ് സംഘത്തിലുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്കു സാം കറെനെയും ലഭിച്ചിരിക്കുകയാണ്. വളരെയധികം സന്തോഷമുണ്ടെന്നും നെസ് നാഡിയ കൂട്ടിച്ചേര്‍ത്തു.

Also Read: കളിക്കുമ്പോഴാ പ്രശ്‌നം, രാത്രി പാര്‍ട്ടി നടത്താന്‍ കുഴപ്പമില്ല- രോഹിത് ഇന്ത്യന്‍ നായകനാവരുത്!

ലോകകപ്പിലെ ഹീറോ

ലോകകപ്പിലെ ഹീറോ

ഓസ്‌ട്രേലിയയില്‍ സമാപിച്ച കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ജോസ് ബട്‌ലര്‍ നയിച്ച ഇംഗ്ലണ്ട് കിരീടമുയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സാം കറെന്‍. ഉജ്ജ്വല ബൗളിങായിരുന്നു ടൂര്‍ണമെന്റിലുടനീളം താരം കാഴ്ചവച്ചത്. പ്രത്യേകിച്ചും ഡെത്ത് ഓവറുകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും കറെന് തന്നെയായിരുന്നു.

അതേസമയം, ഒരു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമാണ് അടുത്ത ഐപിഎല്ലിലൂടെ കറെന്‍ മടങ്ങിയെത്തുന്നത്. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു പൂര്‍ണമായി വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.

Story first published: Saturday, December 24, 2022, 0:42 [IST]
Other articles published on Dec 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+