For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആര്‍സിബിയെ തോല്‍പ്പിച്ച് തുടങ്ങും! മുംബൈ കപ്പുമടിക്കും- മൂന്ന് കാരണങ്ങളിതാ

അഞ്ച് തവണ ചാമ്പ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് അവസാന സീസണില്‍ അവസാന സ്ഥാനത്തായിരുന്നു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ മാര്‍ച്ച് 31ന് ആരംഭിക്കുകയാണ്. 10 ടീമുകള്‍ പങ്കെടുക്കുന്ന സൂപ്പര്‍ പോരാട്ടത്തിന്റെ ഷെഡ്യൂള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്.

പല വമ്പന്‍ ടീമുകള്‍ക്കും ഇത്തവണത്തെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് അവസാന സീസണില്‍ അവസാന സ്ഥാനത്തായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ സീസണില്‍ രോഹിത്തിനും സംഘത്തിനും വളരെ പ്രധാനപ്പെട്ടതാണ്.

ഇത്തവണ കറെന്‍ പൊള്ളാര്‍ഡെന്ന വന്മരം മധ്യനിരയിലില്ലെങ്കിലും വെടിക്കെട്ട് താരങ്ങളുടെ തകര്‍പ്പന്‍ നിരയെത്തന്നെ ഒപ്പം കൂട്ടാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ പ്രതീക്ഷകളേറെ. ഇത്തവണത്തെ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ എതിരാളി ഫഫ് ഡുപ്ലെസിസ് നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്.

ഏപ്രില്‍ 2ന് വൈകീട്ട് 7.30ന് ബംഗളൂരുവിലാണ് മത്സരം. ആദ്യ മത്സരം തോറ്റ് തുടങ്ങുന്ന പതിവാണ് മുംബൈയുടേത്. ഇങ്ങനെ തുടങ്ങി പല തവണ കപ്പിലേക്കെത്താനും മുംബൈക്കായിട്ടുണ്ട്. എന്നാല്‍ ഇത്തവണ ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തോല്‍പ്പിക്കാനും കപ്പിലേക്കെത്താനും മുംബൈ ഇന്ത്യന്‍സിന് സാധിക്കും. പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇത്തവണ ശക്തമായ ബൗളിങ് നിര

ഇത്തവണ ശക്തമായ ബൗളിങ് നിര

അവസാന സീസണില്‍ മുംബൈയെ പിന്നോട്ടടിച്ച പ്രധാന കാരണങ്ങളിലൊന്ന് ബൗളര്‍മാരുടെ മോശം പ്രകടനമാണ്. മുംബൈയുടെ ബൗളിങ് നിരക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. ഇതോടെ അവസാന സീസണിലെ ബൗളിങ് നിരയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ മുംബൈ ടീമില്‍ വരുത്തിയിട്ടുണ്ട്.

ഡാനിയല്‍ സാംസ്, ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി, ടൈമല്‍ മില്‍, റില്ലി മെറീഡത്ത് എന്നിവരയെല്ലാം മുംബൈ ഒഴിവാക്കി. കാമറൂണ്‍ ഗ്രീന്‍, ജൈ റിച്ചാര്‍ഡ്‌സന്‍, ഡുവാന്‍ യാന്‍സന്‍ എന്നിവരോടൊപ്പം ജസ്പ്രീത് ബുംറയും ജോഫ്രാ ആര്‍ച്ചറും ചേരുമ്പോള്‍ മുംബൈ അതി ശക്തം.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരാണ് ബുംറയും ആര്‍ച്ചറും. രണ്ട് പേരും ഒന്നിച്ച് മുംബൈക്കായി കളിക്കുമ്പോള്‍ എതിരാളികള്‍ പ്രയാസപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ മികച്ച സ്പിന്നര്‍മാരുടെ അഭാവം മുംബൈയിലുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ഇത് ടീമിനെ കാര്യമായി ബാധിക്കില്ലെന്ന് തന്നെ വിലയിരുത്താം.

Also Read: ഒളിക്യാമറയില്‍ കുരുങ്ങി! മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ചേതന്‍ ശര്‍മ- പകരമാര്?

ബാറ്റ്‌സ്മാന്‍മാരുടെ മികച്ച ഫോം

ബാറ്റ്‌സ്മാന്‍മാരുടെ മികച്ച ഫോം

മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന താരങ്ങളുടെ സമീപകാല ഫോം വളരെ മികച്ചതാണ്. നായകന്‍ രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഇഷാന്‍ കിഷന്റെ സ്ഥിരത പ്രശ്‌നമാണെങ്കിലും ഇരട്ട സെഞ്ച്വറിയടക്കം നേടി തിളങ്ങാന്‍ താരത്തിനായിരുന്നു.

സൂര്യകുമാര്‍ യാദവ് ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനായാണ് മുന്നോട്ട് പോകുന്നത്. ടിം ഡേവിഡ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരെല്ലാം ലീഗുകളില്‍ നന്നായി കളിക്കുന്നു. തിലക് വര്‍മ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുമ്പോള്‍ ഡെവാള്‍ ബ്രെവിസും ലീഗ് ക്രിക്കറ്റില്‍ മികവ് കാട്ടുന്നുണ്ട്. കാമറൂണ്‍ ഗ്രീന്‍ ഇന്ത്യയില്‍ പരമ്പരക്കെത്തിയപ്പോള്‍ തന്റെ മികവ് കാട്ടിക്കൊടുത്തതാണ്.

കറെന്‍ പൊള്ളാര്‍ഡിന്റെ അഭാവം നികത്താന്‍ ടിം ഡേവിഡിന് സാധിച്ചേക്കും. ലീഗ് ക്രിക്കറ്റില്‍ വെടിക്കെട്ട് നടത്തി മികവ് തെളിയിച്ചിട്ടുള്ള വലിയൊരു യുവനിര മുംബൈക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ടീമിന് ഇത്തവണ പ്രതീക്ഷകളേറെ.

Also Read: IND vs AUS: വേണ്ടത് 52 റണ്‍സ്, കോലിയെ കാത്ത് ഗംഭീര റെക്കോഡ്- എന്താണെന്നറിയാം

ഏറ്റവും മികച്ച യുവനിര

ഏറ്റവും മികച്ച യുവനിര

ഇത്തവണ ഏറ്റവും മികച്ച യുവനിരയുള്ളത് മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരെല്ലാം യുവതാരങ്ങളാണ്. ഇവരെല്ലാം വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്നതോടൊപ്പം ഫീല്‍ഡിങ്ങിലും മികവ് കാട്ടുന്നവരാണ്.

ഇത് മുംബൈക്ക് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. രോഹിത് ശര്‍മ സമീപകാലത്തായി നായകനെന്ന നിലയിലും മികവ് കാട്ടുന്നുണ്ട്. അവസാന സീസണില്‍ രോഹിത്തിന്റെ തീരുമാനങ്ങളും പാളിയിരുന്നു. എന്നാല്‍ ഐപിഎല്ലിലെ ഏറ്റവും ബെസ്റ്റ് ക്യാപ്റ്റനായ രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ ടീമിന് ശക്തമായ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Saturday, February 18, 2023, 7:26 [IST]
Other articles published on Feb 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+