Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഹിറ്റ്മാനും സംഘവും ഇത്തവണയും നാണംകെടും! മൂന്ന് പ്രശ്‌നങ്ങള്‍, പരിഹാരം കടുപ്പം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് അവസാന സീസണില്‍ അവസാന സ്ഥാനക്കാരാവേണ്ടി വന്നത് വലിയ നാണക്കേടായിരുന്നു.

ഇത്തവണ ശക്തമായ തിരിച്ചുവരവാണ് മുംബൈ പ്രതീക്ഷിക്കുന്നത്. റെക്കോഡ് തുകയ്ക്ക് കാമറൂണ്‍ ഗ്രീനിനെ ടീമിലേക്കെത്തിച്ച മുംബൈ കരുത്തുയര്‍ത്തിയിട്ടുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടറായ ഗ്രീനിന്റെ വരവ് മുംബൈക്ക് വലിയ ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുംബൈ ഇത്തവണ കപ്പുമായി തിരിച്ചെത്തുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇത്തവണയും മുംബൈ നാണംകെടാനുള്ള സാധ്യതയാണ് കൂടുതല്‍. ചില പ്രശ്‌നങ്ങള്‍ മുംബൈയെ വലക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മയുടെ ഫോം

രോഹിത് ശര്‍മയുടെ ഫോം

മുംബൈ ഇന്ത്യന്‍സിന് മുന്നിലുള്ള പ്രധാന ആശങ്കകളിലൊന്ന് രോഹിത് ശര്‍മയുടെ ഫോമാണ്. നായകനും ഓപ്പണറുമായ രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശം. മുംബൈക്കൊപ്പം അവസാന സീസണില്‍ ഫ്‌ളോപ്പായ രോഹിത്തിന് ഇന്ത്യന്‍ ടീമിനൊപ്പവും മികവ് കാട്ടാനാവുന്നില്ല.

മുംബൈയുടെ പ്രധാന പ്രശ്‌നം രോഹിത്തിന്റെ ഫോം തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ അഞ്ച് കിരീടം ടീമിന് നേടിക്കൊടുക്കാന്‍ രോഹിത്തിനായിട്ടുണ്ട്. എന്നാല്‍ അവസാന സീസണില്‍ ടീമിനെ അവസാന സ്ഥാനക്കാരാക്കിയതും രോഹിത്തിന്റെ ക്യാപ്റ്റന്‍സി.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഓപ്പണറെന്ന വിശേഷണം ഇപ്പോള്‍ രോഹിത്തിന് നല്‍കാനാവില്ല. അതുകൊണ്ട് തന്നെ രോഹിത് മുംബൈക്ക് തലവേദനയായി മാറിയേക്കും. പുറത്തിരുത്തുക അസാധ്യമായതിനാല്‍ രോഹിത്തിന്റെ പ്രകടനം മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യാനാവുക.

രോഹിത്തിന്റെ ഫിറ്റ്‌നസും മോശം. സമീപകാലത്തായി തടി കൂടിയ രോഹിത്തിന് വേഗത്തില്‍ ഓടാന്‍ പോലും സാധിക്കുന്നില്ല. ഫീല്‍ഡിങ്ങിലും ഇത് ബാധിക്കുന്നു. ടീമിന്റെ നട്ടെല്ലായ ക്യാപ്റ്റന്റെ ഫോമാണ് മുംബൈക്ക് മുന്നിലെ പ്രധാന ആശങ്ക.

Also Read: IPL 2023: കറെന് 18.50 കോടി, ഇതിലും വിലകുറഞ്ഞ തകര്‍പ്പന്‍ പ്ലേയിങ് 11 ഇതാ, അഞ്ച് ഇന്ത്യക്കാര്‍

പരിക്കില്‍ വലയുന്ന പേസ് നിര

പരിക്കില്‍ വലയുന്ന പേസ് നിര

കണക്കുകളില്‍ മുംബൈയുടെ പേസ് നിര അതിശക്തം. ജസ്പ്രീത് ബുംറക്കൊപ്പം ജോഫ്രാ ആര്‍ച്ചറും കൂടിയെത്തുന്നതോടെ മുംബൈ എല്ലാവരും പേടിക്കുന്ന പേസ് നിരയായി മാറും. ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ജൈ റിച്ചാര്‍ഡ്‌സന്‍ എന്നിവരെല്ലാം പേസ് നിരയിലുണ്ട്.

എന്നാല്‍ മുംബൈയുടെ പ്രധാന പേസര്‍മാരായ ബുംറയും ആര്‍ച്ചറും ഏറെ നാള്‍ പരിക്കിനെത്തുടര്‍ന്ന് പുറത്തിരുന്നാണ് തിരിച്ചെത്തുന്നത്. ആര്‍ച്ചര്‍ രണ്ട് വര്‍ഷത്തിലേറെയായി കളത്തിന് പുറത്താണ്. ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം കളിക്കാതിരുന്ന ബുംറയും എത്രത്തോളം ഫിറ്റാണെന്നത് കണ്ടറിയണം.

രണ്ട് മുഖ്യ പേസര്‍മാരും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്. ഇവര്‍ക്ക് പരിക്കേറ്റാല്‍ മുംബൈക്കത് വലിയ തിരിച്ചടിയായി മാറും. ആര്‍ച്ചറുടെയും ബുംറയുടെ ഫിറ്റ്‌നസ് മുംബൈക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണെന്ന് പറയാം.

പ്രമുഖ സ്പിന്നര്‍മാരുടെ അഭാവം

പ്രമുഖ സ്പിന്നര്‍മാരുടെ അഭാവം

പ്രമുഖ സ്പിന്നര്‍മാരുടെ അഭാവമാണ് മുംബൈ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. അവസാന സീസണിലും മികച്ച സ്പിന്നര്‍മാരുടെ അഭാവം മുംബൈയിലുണ്ടായിരുന്നു. ലേലത്തിലൂടെ മുംബൈ മികച്ച സ്പിന്നറെ സ്വന്തമാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല.

സീനിയര്‍ സ്പിന്നര്‍ പീയൂഷ് ചൗളയെ മുംബൈ ഒപ്പം കൂട്ടിയെങ്കിലും കാര്യമായ ഗുണം ചെയ്‌തേക്കില്ല. പ്രായം തളര്‍ത്തുന്ന ഫിറ്റ്‌നസ് പ്രശ്‌നങ്ങളുള്ള ചൗളയെ പരിഗണിക്കുന്നതിന് പകരം നിലവില്‍ സജീവമായി നില്‍ക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍മാരെ ഒപ്പം കൂട്ടേണ്ടതായിരുന്നു. ഇതുണ്ടായില്ലെന്നത് മുംബൈയുടെ പിഴവാണ്.

Also Read: IPL 2023: വില്യംസണെ എന്തിന് ഗുജറാത്ത് സ്വന്തമാക്കി?, ലക്ഷ്യം ആ വിടവ് നികത്തല്‍-അറിയാം

ഗ്രീനിനെ എത്തിച്ചത് ഗുണം ചെയ്യുമോ?

ഗ്രീനിനെ എത്തിച്ചത് ഗുണം ചെയ്യുമോ?

കറെന്‍ പൊള്ളാര്‍ഡിന്റെ അഭാവം നികത്താന്‍ മുംബൈ ഇന്ത്യന്‍സിന് മികച്ചൊരു ഓള്‍റൗണ്ടറെ അത്യാവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ഓള്‍റൗണ്ടറെ ലേലത്തില്‍ മുംബൈ നോട്ടമിടുമെന്നുറപ്പായിരുന്നു. ഒടുവില്‍ ഓസീസ് താരം കാമറൂണ്‍ ഗ്രീനിനെയാണ് മുംബൈ ഒപ്പം കൂട്ടിയത്.

പൊള്ളാര്‍ഡിന്റെ അഭാവം നികത്താന്‍ ഗ്രീനിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഗ്രീന്‍ ടോപ് ഓഡറില്‍ തിളങ്ങുന്ന താരമാണ്. അതുകൊണ്ട് തന്നെ ഗ്രീനിനെ മധ്യനിരയില്‍ കളിപ്പിച്ചാല്‍ എത്രത്തോളം ക്ലിക്കാവുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, December 24, 2022, 16:31 [IST]
Other articles published on Dec 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+