IPL 2023: വീണ്ടും ഇന്ത്യക്കായി കളിക്കണമെന്നുണ്ട്! പക്ഷെ പ്രശ്‌നമുണ്ട്-തുറന്ന് പറഞ്ഞ് നടരാജന്‍

ചെന്നൈ: ഇന്ത്യ വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന താരങ്ങളിലൊരാളാണ് ഇടം കൈയന്‍ പേസര്‍ ടി നടരാജന്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ മികവ് കാട്ടി ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കെത്തിയ താരം ആദ്യ സീസണിലൂടെത്തന്നെ ശ്രദ്ധ നേടി.
ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനുള്ള മിടുക്കും തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള മികവും നടരാജനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കി. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കാനും താരത്തിനായി.
മൂന്ന് ഫോര്‍മാറ്റിലും ഭേദപ്പെട്ട പ്രകടനവും നടത്തിയതോടെ ഇന്ത്യക്ക് മികച്ചൊരു ഇടം കൈയന്‍ പേസറെ ലഭിച്ചുവെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ തുടര്‍ച്ചയായി പരിക്കേറ്റതോടെ നടരാജന്‍ ഇന്ത്യന്‍ ടീമിന് പുറത്തായി. ഇപ്പോഴിതാ തിരിച്ചുവരവ് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് താരം.

നിര്‍ഭാഗ്യം വേട്ടയാടുന്നു
അവസാന ഐപിഎല്ലിനിടെ കാല്‍ക്കുഴയില്‍ പരിക്കേറ്റിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായി തയ്യാറെടുത്തിരുന്നു. എന്നാല്‍ ഇതേ പരിക്ക് വീണ്ടും പ്രയാസമുണ്ടാക്കി.
പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുന്നതുവരെ വിശ്രമിക്കാനാണ് പരിശീലക സംഘം നിര്‍ദേശിച്ചത്. അതുകൊണ്ട് തന്നെ കാത്തിരിക്കുന്നു-നടരാജന്‍ പറഞ്ഞു. അവസാന സീസണില്‍ ഹൈദരാബാദിനൊപ്പമുള്ള നടരാജന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.
ശരീരഭാരം ഉയര്‍ന്നതും നടരാജനെ തളര്‍ത്തുന്നു. ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരവും നീണ്ട കരിയറും അര്‍ഹിക്കുന്ന താരമാണ് നടരാജനെന്ന് പറയാം.
Also Read: IPL 2023: ഷനകയെ ഇനിയും ആര്‍ക്കും വേണ്ടേ? ആരാധകര്‍ക്ക് നിരാശ- പഞ്ചാബ് റാഞ്ചുമോ?

ഇത്തവണത്തെ ഐപിഎല്ലില്‍ പ്രതീക്ഷ
ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമായി പല തവണ എന്നെ പരിഗണിച്ചിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യം വേട്ടയാടി. ദൈവം അനുഗ്രഹിച്ചാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഏറ്റവും നല്ല വഴി ഐപിഎല്ലാണെന്നാണ് കരുതുന്നത്. പരിക്കില്ലാതെ മികച്ചൊരു പ്രകടനം കാഴ്ചവെച്ചാല്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ട്-നടരാജന്‍ പറഞ്ഞു.

ഏത് സാഹചര്യത്തിലും പന്തെറിയാന്‍ തയ്യാര്‍
ഏത് വെല്ലുവിളി ഏറ്റെടുക്കാനും താന്‍ തയ്യാറാണെന്നാണ് നടരാജന്‍ പറയുന്നത്. 'ഏത് സാഹചര്യത്തിലും എനിക്ക് പന്തെറിയാന്‍ സാധിക്കും. എന്റെ മാനസിക നിലയെ ആ നിലയിലേക്ക് എത്തിക്കാനായി.
ഏതെങ്കിലും സാഹചര്യത്തില്‍ ടീം മാനേജ്‌മെന്റ് എന്നെ പന്തേല്‍പ്പിക്കുകയാണെങ്കില്‍ ആ സാഹചര്യത്തില്‍ ടീം എന്നെ വിശ്വസിക്കുന്നുവെന്നാണ്. അതുകൊണ്ട് തന്നെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ശ്രമിക്കും.
യോര്‍ക്കറുകള്‍ കൂടുതല്‍ എറിഞ്ഞ് പരിശീലനം നടത്തും. ഇതിനായി അധികമായി കഠിനാധ്വാനം ചെയ്യും-നടരാജന്‍ കൂട്ടിച്ചേര്‍ത്തു.

നടരാജന്റെ ഇതുവരെയുള്ള പ്രകടനം
31കാരനായ നടരാജന്‍ ഇന്ത്യക്കായി 1 ടെസ്റ്റില്‍ നിന്ന് 3 വിക്കറ്റും രണ്ട് ഏകദിനത്തില്‍ നിന്ന് മൂന്ന് വിക്കറ്റും 4 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റുമാണ് നേടിയത്. 35 ഐപിഎല്ലില്‍ നിന്ന് 38 വിക്കറ്റാണ് വീഴ്ത്തിയത്. എന്നാല്‍ ഇക്കോണമി 8.65 ആണ്.
2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് നടരാജന്‍ മുന്നൊരുക്കം നടത്തേണ്ടതായുണ്ട്. നിലവിലെ സാഹചര്യത്തില്‍ നടരാജന് വരാനിരിക്കുന്ന ഐപിഎല്ലില്‍ തിളങ്ങുകയെന്നതാണ് പ്രധാനം. എന്നാല്‍ വലിയ ഇടവേളക്ക് ശേഷം തിരിച്ചുവരുമ്പോള്‍ എത്രത്തോളം മികവ് കാട്ടാനാവുമെന്നത് കണ്ടറിയണം.

മടങ്ങിവരവ് എളുപ്പമാവില്ല
ഇന്ത്യക്കൊപ്പം ഇതിനോടകം മികച്ച യുവ ബൗളര്‍മാരുണ്ട്. ഇവരെ ലോകകപ്പ് മുന്നില്‍ക്കണ്ട് വളര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കുന്ന സാഹചര്യത്തില്‍ നടരാജന് മടങ്ങിവരവ് കടുപ്പം തന്നെയാവും. ഇടം കൈയന്‍ പേസറായി അര്‍ഷദീപ് സിങ് നിലവില്‍ ഇന്ത്യക്കൊപ്പമുണ്ട്.
മൊഹ്‌സിന്‍ ഖാന്‍ ഇത്തവണത്തെ ഐപിഎല്ലിലും തിളങ്ങിയാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്കെത്തിയേക്കും. ഈ സാഹചര്യത്തില്‍ വമ്പന്‍ പ്രകടനം നടത്താതെ നടരാജന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനാവില്ലെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications