For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഞങ്ങള്‍ അവരെ 'പൊക്കും', ലേലത്തില്‍ നോട്ടമിടുന്നവരെ വെളിപ്പെടുത്തി എസ്ആര്‍എച്ച്

23നു കൊച്ചിയിലാണ് താരലേലം

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിനു ഇനി ദിവസങ്ങള്‍ മാത്രം. 23നു കൊച്ചിയിലാണ് ലേലം നടക്കുന്നത്. ഇതാദ്യമായാണ് ഐപിഎല്‍ ലേലം കൊച്ചിയില്‍ വിരുന്നെത്തുന്നത്. ശക്തമായ നിരയെ ഇറക്കാന്‍ 10 ഫ്രാഞ്ചൈസികളും അരയും തലയും മുറുക്കി ലേലത്തില്‍ ഇറങ്ങുമെന്നുറപ്പാണ്.

2016ലെ ഐപിഎല്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വലിയ പ്രതീക്ഷയോടെയാണ് ലേലത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ നായകായിരുന്ന കെയ്ന്‍ വില്ല്യംസണ്‍, വിന്‍ഡീസ് വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍ എന്നിവരയെല്ലാം അവര്‍ കൈവിട്ടു കഴിഞ്ഞു.

പഴ്‌സില്‍ വന്‍ തുക

പഴ്‌സില്‍ വന്‍ തുക

ലേലത്തില്‍ ചെലവഴിക്കാന്‍ 42.2 കോടി രൂപയാണ് സണ്‍റൈസേഴ്‌സ്
ഹൈദരാബാദിന്റെ പഴ്‌സില്‍ ബാക്കിയുള്ളത്. ഏറ്റവുമധികം തുക ശേഷിക്കുന്നതും ഇവരുടെ പക്കല്‍ തന്നെയാണ്.
അതുകൊണ്ടു തന്നെ ലേലത്തില്‍ പല വലിയ സൈനിങുകളും നടത്താന്‍ ഹൈദരാബാദിനു കഴിയും. ലേലത്തില്‍ ഓറഞ്ച് ആര്‍മി ലക്ഷ്യമിടുന്ന കളിക്കാര്‍ ആരൊക്കെയാവുമെന്ന സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്.

വലിയ ഓള്‍റൗണ്ടര്‍

വലിയ ഓള്‍റൗണ്ടര്‍

ലേലത്തില്‍ വലിയൊരു ഓള്‍റൗണ്ടറെ ടീമിലെത്തിക്കാന്‍ ടീം പരിശ്രമിക്കും. ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, കാമറോണ്‍ ഗ്രീന്‍ എന്നിവരെപ്പോലെയുള്ളവര്‍ ഞങ്ങളുടെ റഡാറിലുള്ള ഓള്‍റൗണ്ടര്‍മാരാണ്.

പക്ഷെ ഈ താരങ്ങളുടെ അടുത്ത ഐപിഎല്‍ സീസണിലെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും ലേലത്തില്‍ ആരെ കൊണ്ടുവരുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ഹൈദരാബാദ് ടീം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു.

Also Read: IPL 2023: ഇവര്‍ക്ക് 'പൊന്നുംവില', ലേലത്തില്‍ വന്‍ ഡിമാന്റുള്ള വിദേശ ഓള്‍റൗണ്ടര്‍മാരിതാ

സീം ബൗളിങ് ഓള്‍റൗണ്ടറെ ആവശ്യം

സീം ബൗളിങ് ഓള്‍റൗണ്ടറെ ആവശ്യം

പുതിയ സീസണിലേക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു ഒരു സീം ബൗളിങ് ഓള്‍റൗണ്ടറെ തീര്‍ച്ചയായും ആവശ്യമാണ്. കാരണം കഴിഞ്ഞ സീസണില്‍ ടീമിന്റെ ഭാഗമായിരുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ റൊമാരിയോ ഷെഫേര്‍ഡ്, ഓസ്‌ട്രേലിയയുടെ ഷോണ്‍ ആബട്ട് എന്നിവരെ എസ്ആര്‍എച്ച് ഒഴിവാക്കിയിരുന്നു.
നിക്കോളാസ് പൂരനെ കൂടി കൈവിട്ടതോടെ ഹൈദരാബാദിന്റെ ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ് ദുര്‍ബലമായിട്ടുണ്ട്. സ്‌റ്റോക്‌സ്, കറെന്‍, ഗ്രീന്‍ എന്നിവരെപ്പോലെയുള്ളര്‍ ഈ കുറവ് നികത്താന്‍ കഴിയുന്നവരാണ്.

ക്യാപ്റ്റനെ വേണം

ക്യാപ്റ്റനെ വേണം

ന്യൂസിലാന്‍ഡ് നായയകന്‍ കൂടിയായ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനെയും ഒഴിവാക്കിയതോടെ അടുത്ത സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു പുതിയൊരു നായകനെക്കൂടി വേണം. സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാമിനു ക്യാപ്റ്റന്‍സി ലഭിച്ചേക്കുമെന്ന സൂചനകളുണ്ട്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ സ്വന്തമാക്കാനായാല്‍ അതു ഹൈദരാബാദിനു വലിയ മുതല്‍ക്കൂടട്ടാവും. കാരണം ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. കൂടാതെ വിക്കറ്റുകളെടുക്കാനുള്ള കഴിവുമുണ്ട്

Also Read: സെല്‍ഫിഷ് താരങ്ങള്‍, സ്വന്തം നേട്ടത്തിനായി രാജ്യത്തെ തോല്‍പ്പിച്ചു, ഇന്ത്യയുടെ അഞ്ച് പേര്‍

ഓള്‍റൗണ്ടര്‍മാര്‍ കുറവ്

ഓള്‍റൗണ്ടര്‍മാര്‍ കുറവ്

സണ്‍റൈസേഴ്‌സ് ഹൈദരബാദ് ടീമില്‍ നിലവില്‍ ഓള്‍റൗണ്ടര്‍മാര്‍ കുറവാണ്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ മാത്രമേ ലേലത്തിനു മുമ്പ് അവര്‍ നിലനിര്‍ത്തിയിട്ടുള്ളൂ.

ഈ കാരണത്താലാണ് ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍ തുടങ്ങിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരെയും ഭാവി സൂപ്പര്‍ താരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാമറോണ്‍ ഗ്രീനിനെയുമെല്ലാം അവര്‍ നോട്ടമിട്ടിരിക്കുന്നത്. സ്‌റ്റോക്‌സിനെ എത്തിക്കാനായാല്‍ നായകസ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിക്കാനാവും.

കറെന്‍ തകര്‍പ്പന്‍ ഫോമില്‍

കറെന്‍ തകര്‍പ്പന്‍ ഫോമില്‍

ഇംഗ്ലീഷ് യുവ ഓള്‍റൗണ്ടര്‍ സാം കറെന്‍ ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണ്. കിടിലന്‍ ഡെത്ത് ഓവര്‍ ബൗളര്‍ കൂടിയായ അദ്ദേഹം കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണാക പങ്കും വഹിച്ചിരുന്നു.

ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും കറെനായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സില്‍ കളിച്ചു കൊണ്ടാണ് താരം അരങ്ങേറിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ഭാഗമാവുകയും ചെയ്തു.

Story first published: Wednesday, December 14, 2022, 20:14 [IST]
Other articles published on Dec 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+