ഗ്രീനിന്റെ വിരലിന് പൊട്ടല്‍
ചോര വാര്‍ന്നിട്ടും കളി തുടര്‍ന്ന താരത്തിന്റെ കൈവിരലിന് ചെറിയ പൊട്ടലുണ്ടെന്നാണ് വിവരം. മുംബൈ കറെന്‍ പൊള്ളാര്‍ഡിന്റെ പകരക്കാരനായി വമ്പന്‍ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് ഗ്രീന്‍. ഇന്ത്യയില്‍ കളിച്ചപ്പോള്‍ വലിയ പ്രകടനത്തോടെ കൈയടി നേടാന്‍ ഗ്രീനിന് സാധിച്ചിരുന്നു.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഗ്രീന്‍ ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ ഗുണം ചെയ്യുന്ന താരമാണ്. മീഡിയം പേസുകൊണ്ടും വിറപ്പിക്കാന്‍ കഴിവുള്ള ഗ്രീനില്‍ മുംബൈ വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും പരിക്ക് വില്ലനായിരിക്കുകയാണ്.

ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും
എന്നാല്‍ പന്തെറിയാന്‍ സാധിക്കില്ലെങ്കിലും ഗ്രീന്‍ ഏപ്രിലില്‍ കളിച്ചേക്കുമെന്നാണ് വിവരം. എന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ മുംബൈക്ക് ഗ്രീനിനെ ലഭിച്ചേക്കില്ല. ഇത്രയും വമ്പന്‍ പ്രതിഫലത്തില്‍ ടീമിലെത്തിച്ച താരത്തിന് കളിക്കാനാവാത്തത് രോഹിത് ശര്‍മയേയും സംഘത്തേയും കാര്യമായി ബാധിക്കുമെന്നുറപ്പ്.
ഗ്രീനിന്റെ അഭാവത്തില്‍ കറെന്‍ പൊള്ളാര്‍ഡിന്റെ അഭാവം ആര് നികത്തുമെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ മുംബൈക്ക് എടുത്തു പറയാന്‍ സാധിക്കുന്ന മറ്റ് ഓള്‍റൗണ്ടര്‍മാരില്ല. ഇത് മധ്യനിരയില്‍ ടീമിനെ പിന്നോട്ടടിക്കുന്നു.

ഫിറ്റ്‌നസ് ചട്ടം കടുപ്പിച്ച് ബിസിസിഐ
ബിസിസി ഐയും താരങ്ങളുടെ ഫിറ്റ്‌നസിന് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ പോവുകയാണ്. ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ ടീമിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം ജോലിഭാരം നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി രോഹിത് ശര്‍മക്കടക്കം വിശ്രമം നല്‍കിയേക്കും.
രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യയുടേയും നായകനാണ്. സമീപകാലത്തായി ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന രോഹിത് ശര്‍മയെ മുഴുവന്‍ മത്സരങ്ങളിലും കളിപ്പിക്കരുതെന്ന് ബിസിസി ഐ നിര്‍ദേശിച്ചാല്‍ മുംബൈക്കത് തിരിച്ചടിയായി മാറും.
Also Read: IPL 2023: ഇവരെ എന്തിന് സിഎസ്‌കെ ടീമിലെടുത്തു? ടീമിനൊപ്പം ഫ്‌ളോപ്പായ ആറ് പ്രമുഖരിതാ

ബുംറക്കും വിശ്രമം നല്‍കേണ്ടി വരും
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കാര്യത്തിലും ബിസിസി ഐ ഇടപെട്ടേക്കും. 2022ലെ ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം പരിക്കിനെത്തുടര്‍ന്ന് നഷ്ടമായ ബുംറ ഏറെ നാളുകളായി ടീമിന് പുറത്താണ്. ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന ബുംറക്ക് വീണ്ടും പരിക്കേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതായുണ്ട്.
അതുകൊണ്ട് തന്നെ ബുംറയേയും മുഴുവന്‍ മത്സരത്തിലും കളിപ്പിക്കരുതെന്ന നിര്‍ദേശം ബിസിസി ഐ മുന്നോട്ടുവെച്ചേക്കും. ഇതെല്ലാം ഇത്തവണ തിരിച്ചുവരവിന് ശ്രമിക്കുന്ന മുംബൈക്ക് തിരിച്ചടിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

Click it and Unblock the Notifications