IPL 2023: സിഎസ്‌കെയ്ക്ക് നിരാശ! ആദ്യ മത്സരങ്ങള്‍ ധോണിക്ക് നഷ്ടമായേക്കും-അറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകള്‍. മിനി താരലേലം പൂര്‍ത്തിയായതിന് പിന്നാലെ ഒട്ടുമിക്ക ടീമുകളും പരിശീലന ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. അവസാന സീസണ്‍ പല പ്രമുഖ ടീമുകള്‍ക്കും നിരാശപ്പെടേണ്ടി വന്നിരുന്നു.
മുംബൈ ഇന്ത്യന്‍സ് 10ാം സ്ഥാനക്കാരായപ്പോള്‍ സിഎസ്‌കെ ഒമ്പതാം സ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചത്. എംഎസ് ധോണിയുടെ അവസാന സീസണെന്ന നിലയില്‍ ഇത്തവണത്തേത് സിഎസ്‌കെയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
എന്ത് വിലകൊടുത്തും കപ്പിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് സിഎസ്‌കെ. ധോണി പരിശീലനം ആരംഭിച്ചതിന്റെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇത്തവണ ബെന്‍ സ്‌റ്റോക്‌സിനെയടക്കം സിഎസ്‌കെ ടീമിലെത്തിച്ചതോടെ ആരാധകരും വലിയ പ്രതീക്ഷയിലാണ്.
ഇത്തവണയും സീനിയര്‍ താരങ്ങളുടെ നിരയുമായിറങ്ങുന്ന സിഎസ്‌കെയ്ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടീമിന്റെ നായകനും സൂപ്പര്‍ താരവുമായ ധോണിക്ക് 16ാം സീസണിലെ തുടക്ക മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് വിവരം.

പുറം വേദന പ്രശ്‌നം
41 കാരനായ ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് ഇപ്പോള്‍ ചില ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുറം വേദനയുള്ള ധോണിക്ക് 2 മാസത്തോളം വിശ്രമം വേണ്ടിവന്നേക്കുമാണ് സൂചന.
അങ്ങനെ വന്നാല്‍ ആദ്യത്തെ 3-4 മത്സരങ്ങളെങ്കിലും ധോണിക്ക് നഷ്ടമായേക്കും. ഇത് സിഎസ്‌കെയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാവും. ധോണി പരിശീലനം ആരംഭിച്ചെങ്കിലും പുറം വേദനയുടെ പ്രശ്‌നങ്ങള്‍ താരത്തെ അലട്ടുന്നുണ്ട്.
റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി സിഎസ്‌കെ പുറത്തുവിട്ടിട്ടില്ല. ലഭിക്കുന്ന വിവരം ശരിയാണെങ്കില്‍ ധോണിക്ക് തുടക്കത്തിലേ മത്സരങ്ങള്‍ നഷ്ടമാവാനുള്ള സാധ്യത കൂടുതലാണ്. ഇത് സിഎസ്‌കെ ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണെന്നുറപ്പ്.
Also Read: IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു

ധോണിയുടെ അസാന്നിധ്യം തിരിച്ചടിയാവും
ഇത്തവണത്തേത് ധോണിയുടെ അവസാന സീസണായി മാറാന്‍ സാധ്യത കൂടുതലാണ്. ധോണി വിരമിക്കുമെന്ന സൂചനകള്‍ സജീവമായിരിക്കെ അദ്ദേഹത്തിന്റെ കളത്തിലെ പ്രകടനം കാണാനുള്ള അവസാന അവസരമായാണ് ഇത്തവണത്തെ സീസണെ ആരാധകര്‍ കാണുന്നത്.
അതുകൊണ്ട് തന്നെ ധോണിക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമായാല്‍ സിഎസ്‌കെയെ സംബന്ധിച്ചും ആരാധകരെ സംബന്ധിച്ചും അത് വലിയ നിരാശയായി മാറും. ഇത്തവണയും സിഎസ്‌കെയെ ധോണി തന്നെയാവും നയിക്കുക. അതുകൊണ്ട് തന്നെ ധോണിയുടെ അഭാവം സിഎസ്‌കെയ്ക്ക് തിരിച്ചടിയാവുമെന്നുറപ്പ്.

സിഎസ്‌കെയെ ആര് നയിക്കും?
ആദ്യ മത്സരങ്ങള്‍ ധോണിക്ക് നഷ്ടമായാല്‍ സിഎസ്‌കെയെ ആര് നയിക്കുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. നിലവിലെ സാധ്യതകള്‍ പ്രകാരം എംഎസ് ധോണിയുടെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സ് ടീമിനെ നയിച്ചേക്കും.
ഇത്തവണ റെക്കോഡ് തുകയ്ക്കാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടറെ സിഎസ്‌കെ സ്വന്തമാക്കിയത്. ഭാവി നായകനെന്ന നിലയിലേക്കും സ്റ്റോക്‌സിനെ സിഎസ്‌കെ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. സ്‌റ്റോക്‌സിനെ നായകനാക്കിയില്ലെങ്കില്‍ സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യത റുതുരാജ് ഗെയ്ക് വാദിനെയാണ്.
ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും സിഎസ്‌കെയുടെ വിശ്വസ്തനാണ് റുതുരാജ്. ആഭ്യന്തര ക്രിക്കറ്റിലും ടീമിനെ നയിച്ച് മികവ് കാട്ടാന്‍ റുതുരാജിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ടീം റുതുരാജിനെ നായകനാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ടീമില്‍ വലിയ മാറ്റങ്ങളില്ലാതെ സിഎസ്‌കെ
ഇത്തവണയും ടീമില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് സിഎസ്‌കെയുടെ വരവ്. അമ്പാട്ടി റായിഡു, ഡെവോണ്‍ കോണ്‍വെ, റുതുരാജ് ഗെയ്ക് വാദ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഇത്തവണയും ടീമിലുണ്ട്.
ഡ്വെയ്ന്‍ ബ്രാവോ വിരമിച്ചതോടെ തല്‍സ്ഥാനത്തേക്കാണ് സിഎസ്‌കെ സ്‌റ്റോക്‌സിനെ പരിഗണിച്ചിരിക്കുന്നത്. അവസാന സീസണിലെ പേസ് നിരയിലും കാര്യമായ മാറ്റങ്ങളില്ല. നാല് തവണ ഐപിഎല്‍ കിരീടം നേടിയ സിഎസ്‌കെ അഞ്ചാം കിരീടത്തോടെ ധോണിക്ക് യാത്രയയപ്പ് നല്‍കുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications