IPL 2023: ഇത്തവണ മിന്നിക്കണം! തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലെത്താം, അഞ്ച് ഫിനിഷന്മാര്‍ വെയ്റ്റിങ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. ഇനി കിരീടത്തിനായുള്ള പടയൊരുക്കത്തിന്റെ സമയമാണ്. 10 ടീമുകളും കിരീടത്തിനായി തന്ത്രം മെനയുന്ന സമയമാണ്.
ഐപിഎല്‍ യുവതാരങ്ങളെ സംബന്ധിച്ചാണ് ഏറ്റവും നിര്‍ണ്ണായകം. ഇന്ത്യന്‍ ടീമിലേക്ക് വിളികാത്തിരിക്കുന്ന യുവതാരങ്ങള്‍ക്ക് ടീമിലേക്കെത്താന്‍ ഐപിഎല്ലില്‍ തിളങ്ങേണ്ടതായുണ്ട്. ഇന്നത്തെ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളും ഐപിഎല്ലിലൂടെ മികവ് കാട്ടി വന്നവരാണ്.
ഇത്തവണയും ഇന്ത്യന്‍ ടീമെന്ന വലിയ സ്വപ്‌നത്തോടെ കളിക്കാനിറങ്ങുന്നവര്‍ ഏറെയാണ്. ഇതില്‍ ഇന്ത്യന്‍ ടീമിലെ ഫിനിഷര്‍ റോള്‍ ലക്ഷ്യമിടുന്ന ചില യുവതാരങ്ങളുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യയുടെ ഫിനിഷര്‍ റോളിലേക്ക് ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷാരൂഖ് ഖാന്‍
ആഭ്യന്തര ക്രിക്കറ്റില്‍ ഫിനിഷര്‍ റോളില്‍ മിന്നിക്കുമ്പോഴും ഐപിഎല്ലില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ഷാരൂഖ് ഖാനായിട്ടില്ല. എന്നാല്‍ ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് ഭാവിയിലെങ്കിലും പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് ഷാരൂഖ് ഖാന്‍.
ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള ഷാരൂഖ് അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. വമ്പന്‍ ഷോട്ടുകള്‍ പറത്താനുള്ള കായിക ക്ഷമതയുള്ള ഷാരൂഖ് നിലവില്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണ്. മെഗാ ലേലത്തില്‍ 9 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയ ഷാരൂഖിനെ ഇത്തവണയും പഞ്ചാബ് നിലനിര്‍ത്തിയിട്ടുണ്ട്.
ഇതുവരെ കാര്യമായ പ്രകടനം നടത്താനാവാത്ത ഷാരൂഖിനെ ഈ സീസണില്‍ മികവ് കാട്ടിയാല്‍ ടി20യിലേക്ക് ഇന്ത്യയുടെ പരിഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.
Also Read: IND vs SL: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, വിറപ്പിക്കാന്‍ ശ്രീലങ്ക! മാച്ച് പ്രിവ്യൂ-സാധ്യതാ 11

റിയാന്‍ പരാഗ്
രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ ഓള്‍റൗണ്ടറായ റിയാന്‍ പരാഗ് ടീമിന്റെ ഫിനിഷറാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 7 മത്സരത്തില്‍ നിന്ന് 253 റണ്‍സ് നേടിയ താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 165.36 ആയിരുന്നു. ഫിനിഷര്‍ റോളിലും മധ്യനിരയിലും മികവ് കാട്ടുന്നവനാണ് പരാഗ്.
താരത്തിന്റെ പ്രതിഭയെ പലരും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും പരാഗിന്റെ മികവിനെ രാജസ്ഥാന്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ ടീമിലേക്ക് പരാഗ് എത്തുക എളുപ്പമാവില്ല. എന്നാല്‍ ഇത്തവണത്തെ സീസണില്‍ പരാഗിന് മികവ് കാട്ടാനായാല്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് പരാഗ് വൈകാതെ പരിഗണിക്കപ്പെട്ടേക്കും.

അബ്ദുല്‍ സമദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അബ്ദുല്‍ സമദും ഇന്ത്യയുടെ ഫിനിഷര്‍ റോള്‍ സ്വപ്‌നം കാണുന്ന താരമാണ്. ഓള്‍റൗണ്ടറായ താരം വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ളവനാണ്. എന്നാല്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സമദിനായിട്ടില്ല.
2022 സീസണ്‍ സമദിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. രണ്ട് മത്സരം മാത്രമാണ് സമദ് കളിച്ചത്. ഇത്തവണ താരം കൂടുതല്‍ അവസരം പ്രതീക്ഷിക്കുന്നു. ഇത്തവണ സമദിന് മികവ് കാട്ടാനായാല്‍ ഇന്ത്യയുടെ ടി20 പദ്ധതികളിലേക്ക് ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഫിനിഷറാണ് അബ്ദുല്‍ സമദ്.

ജിതേഷ് ശര്‍മ
അവസാന സീസണിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പഞ്ചാബ് കിങ്‌സിന്റെ ജിതേഷ് ശര്‍മ. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ള താരം 12 മത്സരത്തില്‍ നിന്ന് 234 റണ്‍സാണ് അവസാന സീസണില്‍ നേടിയത്. അതും 163.64 സ്‌ട്രൈക്കറേറ്റില്‍.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. ഈ ശൈലി തന്നെയാണ് ഫിനിഷറെന്ന നിലയിലെ ജിതേഷ് ശര്‍മയുടെ എടുത്തുപറയാവുന്ന ഗുണവും. വിക്കറ്റ് കീപ്പറെന്ന നിലയിലും ഉപയോഗിക്കാവുന്ന താരമാണ് ജിതേഷ് ശര്‍മ.
2022ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിദര്‍ഭയെ ഫൈനലിലേക്കെത്തിക്കുന്നതില്‍ ജിതേഷും നിര്‍ണ്ണായക പങ്കുവഹിച്ചു. ഫൈനലില്‍ മുംബൈക്കെതിരേ വിദര്‍ഭയുടെ ടോപ് സ്‌കോററായത് ജിതേഷായിരുന്നു. ഇന്ത്യ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാന്‍ ഇതിനോടകം ജിതേഷിനായിട്ടുണ്ട്.
Also Read: IND vs SL: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 പരമ്പരയില്‍ ബെഞ്ചിലിരിക്കും! മൂന്ന് പേരിതാ

റിങ്കു സിങ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിനിഷറാണ് റിങ്കു സിങ്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അവസാന സീസണില്‍ കെകെആറിനായി തിളങ്ങിയിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം മാച്ച് വിന്നറാണെന്ന് പറയാം.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡും അവകാശപ്പെടാന്‍ സാധിക്കുന്ന റിങ്കു സിങ്ങിന് ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ വളരെ നിര്‍ണ്ണായകം. തിളങ്ങാനായാല്‍ അധികം വൈകാതെ റിങ്കുവിനെ ഇന്ത്യ ടി20യില്‍ ഫിനിഷര്‍ റോളില്‍ പരിഗണിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications