IPL 2023: മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ്, ഇത്തവണ വിളിയെത്തി! അഞ്ച് സൂപ്പര്‍ താരങ്ങളിതാ

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. ആവേശകരമായ ലേലത്തില്‍ വമ്പന്‍ പ്രതിഫലത്തില്‍ നിരവധി താരങ്ങളാണ് ഫ്രാഞ്ചൈസികളിലേക്കെത്തിയത്.
സാം കറെന്‍, കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്‌റ്റോക്‌സ്, നിക്കോളാസ് പൂരന്‍ എന്നിവരെല്ലാമാണ് പ്രതിഫലത്തില്‍ ഞെട്ടിച്ചവര്‍. 405 താരങ്ങള്‍ പങ്കെടുത്ത ലേലത്തില്‍ 80 താരങ്ങളെയാണ് ആകെ വിറ്റുപോയത്. ഇത്തവണ അണ്‍സോള്‍ഡാവുമെന്ന് കരുതിയ പല താരങ്ങള്‍ക്കും കരാര്‍ ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
2022ലെ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായ ചില താരങ്ങള്‍ക്ക് 2023ലെ മിനി താരലേലത്തില്‍ കരാര്‍ ലഭിച്ചുവെന്നതാണ് മറ്റൊരു കൗതുകം. ആര്‍ക്കും വേണ്ടാത്തവരെന്ന് കരുതി മെഗാ ലേലത്തില്‍ തഴയപ്പെടുകയും ഇത്തവണ തിരിച്ചെത്തുകയും ചെയ്ത അഞ്ച് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ഷക്കീബ് അല്‍ ഹസന്‍
ബംഗ്ലാദേശ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമാണ് ഷക്കീബ് അല്‍ ഹസന്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ ഷക്കീബ് അനുഭവസമ്പന്നനായ താരമാണ്. എന്നാല്‍ ഷക്കീബിന്റെ പെരുമാറ്റം പലപ്പോഴും വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
2022ലെ മെഗാ ലേലത്തില്‍ ഷക്കീബിനെ വാങ്ങാന്‍ ആരും തയ്യാറായിരുന്നില്ല. അണ്‍സോള്‍ഡായ താരം ഇത്തവണ മിനി താരലേലത്തിന്റെ ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായെങ്കിലും അവസാന റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഷക്കീബിനെ ഒപ്പം കൂട്ടുകയായിരുന്നു.
1.5 കോടിക്കാണ് കെകെആര്‍ സ്റ്റാര്‍ ഓള്‍റൗണ്ടറെ വാങ്ങിയത്. നേരത്തെ കൊല്‍ക്കത്തയ്ക്കായി കളിച്ചിട്ടുള്ള താരമാണ് ഷക്കീബ്. കെകെആര്‍ പ്ലേയിങ് 11 സ്ഥാനം കണ്ടെത്താന്‍ ഷക്കീബിന് സാധിച്ചേക്കും.

ആദം സാംബ
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ സ്പിന്നറാണ് ആദം സാംബ. ലെഗ് സ്പിന്നറായ താരം മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കന്‍. കറക്കി വീഴ്ത്തുന്ന സ്പിന്‍ മികവുള്ള താരം ബിബിഎല്ലിലടക്കം കളിച്ച് വലിയ അനുഭവസമ്പത്തുള്ളവനുമാണ്.
2022ലെ മെഗാ ലേലത്തില്‍ സാംബയെ വാങ്ങാന്‍ ആളുണ്ടായില്ല. ആര്‍സിബിക്കായി കളിച്ചിട്ടുള്ള സാംബയെ ഇത്തവണ രാജസ്ഥാന്‍ റോയല്‍സാണ് ഒപ്പം കൂട്ടിയത്. 1.5 കോടി രൂപയാണ് പ്രതിഫലമായി നല്‍കിയത്. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നീ സ്പിന്നര്‍മാര്‍ നേരത്തെ തന്നെ രാജസ്ഥാനൊപ്പമുണ്ട്.
ഇതിന്റെ കൂടെ ആദം സാംബയെക്കൂടി രാജസ്ഥാന്‍ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ സാംബ പ്ലേയിങ് 11ലെത്താന്‍ സാധ്യത കുറവാണെന്ന് പറയാം.

ഡേവിഡ് വീസെ
മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും നിലവിലെ നമീബിയന്‍ താരവുമായ ഡേവിഡ് വീസെയും 2022ല്‍ അണ്‍സോള്‍ഡായിരുന്നു. നേരത്തെ ആര്‍സിബിക്കായി കളിച്ച് മികവ് കാട്ടിയിട്ടുള്ള വീസെയെ മെഗാ ലേലത്തില്‍ വാങ്ങാന്‍ ആരും തയ്യാറായില്ല.
സീനിയര്‍ താരമായ വീസെ പേസറെന്ന നിലയിലും മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിന് കരുത്ത് പകരുന്നുവനാണ്. എന്നാല്‍ 2022ല്‍ അണ്‍സോള്‍ഡായി. എന്നാല്‍ ഇത്തവണ മിനി ലേലത്തില്‍ വീസെക്ക് കരാര്‍ ലഭിച്ചിരിക്കുകയാണ്.
ഒരുകോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാന റൗണ്ടിലാണ് വീസെയെ സ്വന്തമാക്കിയത്. എന്നാല്‍ പ്ലേയിങ് 11 ഇടം നേടുക വീസെക്ക് പ്രയാസമായിരിക്കും.

മോഹിത് ശര്‍മ
ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരിലൊരാളായ മോഹിത് ശര്‍മക്ക് അവസാന മെഗാ ലേലത്തില്‍ ആവിശ്യക്കാരില്ലായിരുന്നു. മീഡിയം പേസുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന മോഹിത് ഏറെ നാള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തിളങ്ങിയിരുന്നു.
എന്നാല്‍ പിന്നീട് ഫോം ഔട്ടായതോടെ തഴയപ്പെട്ട താരത്തിന് അവസാന സീസണില്‍ കരാര്‍ ലഭിച്ചിരുന്നില്ല. അവസാന സീസണില്‍ നെറ്റ് ബൗളറായി ഉണ്ടായിരുന്ന താരത്തിന് ഇത്തവണ കരാര്‍ ലഭിച്ചിരിക്കുകയാണ്. 50 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റന്‍സാണ് മോഹിത്തിനെ സ്വന്തമാക്കിയത്.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന്റെ പ്ലേയിങ് 11ല്‍ മോഹിത്തിന് ഇടം ലഭിക്കുക പ്രയാസമാണെങ്കിലും കരാര്‍ ലഭിച്ചുവെന്നത് തന്നെ കൗതുകകരമായ കാര്യമാണ്.
Also Read: ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടി, പക്ഷെ മെസിക്ക് 'കിട്ടാക്കനി', ഈ പുരസ്‌കാരം അറിയാമോ?

പീയൂഷ് ചൗള
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ പീയൂഷ് ചൗളയും 2022ലെ സീസണില്‍ അണ്‍സോള്‍ഡായിരുന്നു. 1 കോടി അടിസ്ഥാന വിലക്കെത്തിയ ചൗളയെ വാങ്ങാന്‍ ആളുണ്ടായില്ല. എന്നാല്‍ ഇത്തവണ ചൗളക്ക് കരാര്‍ ലഭിച്ചിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സ് 50 ലക്ഷം രൂപക്കാണ് ചൗളയെ വാങ്ങിയത്. നേരത്തെ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചിട്ടുള്ള താരമാണ് ലെഗ് സ്പിന്നറായ ചൗള.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications