IPL 2023: അങ്കം തുടങ്ങും മുമ്പ് സഞ്ജു പെട്ടു! ഇന്ത്യന്‍ പേസറെ നഷ്ടം, പകരമാര്?

ഐപിഎല്ലിന്റെ 16ാം സീസണില്‍ കിരീടം ലക്ഷ്യമിടുന്ന സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനു അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യന്‍ യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെ റോയല്‍സിനു പരിക്കു കാരണം നഷ്ടമായിരിക്കുകയാണ്. നട്ടെല്ലിനേറ്റ പരിക്കു കാരണമാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റം. പ്രസിദ്ധിനു ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പും പേസര്‍ക്കു നഷ്ടമാവും.
റോയല്‍സിനെ സംബന്ധച്ച് വലിയ ആഘാതം തന്നെയാണ് പ്രസിദ്ധിനേറ്റ പരിക്ക്. കാരണം അവരുടെ ടീമില്‍ മികച്ച ഇന്ത്യന്‍ പേസര്‍മാരുടെ സാന്നിധ്യം കുറവാണ്. അടുത്ത സീസണില്‍ റോയല്‍സിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ടിയിരുന്ന താരം കൂടിയാണ് അദ്ദേഹം. പ്രസിദ്ധിനു മികച്ചൊരു ഇന്ത്യന്‍ പകരക്കാരനെ തന്നെ റോയല്‍സിനു ഇനി കണ്ടെത്തിയേ തീരൂ.
കഴിഞ്ഞ ഐപിഎല്ലിലെ റണ്ണറപ്പുകള്‍ കൂടിയാണ് റോയല്‍സ്. 2008ലെ പ്രഥമ സീസണില്‍ ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സിയില്‍ കിരീടമുയര്‍ത്തിയ ശേഷം റോയല്‍സിന്റെ ആദ്യ ഫൈനലായിരുന്നു ഇത്. പക്ഷെ സഞ്ജുവിനും സംഘത്തിനും കപ്പിനരികെ കാലിടറുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് ഫൈനലില്‍ റോയല്‍സിനെ അടിയറ പറയിച്ചത്.

അവസാന മല്‍സരം ആഗസ്റ്റില്‍
പരിക്കേറ്റ് മാസങ്ങളായി വിശ്രമത്തിലാണ് പ്രസിദ്ധ് കൃഷ്ണ. കഴിഞ്ഞ ആഗസ്റ്റില്‍ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലെ ഏകദിന പരമ്പരയിലായിരുന്നു അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചത്.
സപ്തംബറില്‍ ന്യൂസിലാന്‍ഡ് എയ്ക്കതിരായ വൈറ്റ് ബോള്‍ സീരീസില്‍ ഇന്ത്യ എയ്ക്കായി കളിക്കവെ പ്രസിദ്ധ് പരിക്കേറ്റ് പുറത്തുപോവുകയായിരുന്നു. അന്നു മുതല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിക്കില്‍ നിന്നും മോചിതനാവാനുള്ള ശ്രമത്തിലായിരുന്നു താരം.
ജനുവരി- ഫെബ്രുവരിയില്‍ രഞ്ജി ട്രോഫിയിലൂടെ പ്രസിദ്ധിനു കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമെന്നായിരുന്നു ആദ്യം കരുതപ്പെട്ടിരുന്നത്.പക്ഷെ പരിക്ക് ഇനിയും പൂര്‍ണമായി ഭേദമായിട്ടില്ല. മാത്രമല്ല സര്‍ജറി ആവശ്യ്യമാണെന്നും എന്‍സിഎയിലെ മെഡിക്കല്‍ സംഘം നിര്‍ദേശിക്കുകയായിരുന്നു.
Also Read: 'ത്രീഡി' പ്ലെയര്‍ ജഡേജ, വെറുതെയല്ല ഇത്രയും ഫിറ്റ്‌നസ്, രഹസ്യമറിയാം

കെകെആറിലൂടെ വരവറിയിച്ചു
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനങ്ങളിലൂടെയാണ് പ്രസിദ്ധ് കൃഷ്ണ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഉയരത്തിന്റെ ആനുകൂല്യം ബൗളിങില്‍ നന്നായി മുതലെടുക്കാന്‍ പേസര്‍ക്കായിരുന്നു.
മികച്ച വേഗതയില്‍ ഹാര്‍ഡ് ലെങ്ത്തില്‍ ബൗള്‍ ചെയ്ത പ്രസിദ്ധ് ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതോടെ ദേശീയ ടീമിലേക്കും താരത്തിനു വിളിയെത്തി.
ഇന്ത്യന്‍ കുപ്പായത്തിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രസിദ്ധിനായിരുന്നു. 14 ഏകദിനങ്ങളില്‍ കളിച്ച അദ്ദേഹം 5.32 ഇക്കോണമി റേറ്റില്‍ 25 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 12 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.
Also Read:ഇഷാനെ നോക്കൂ, സഞ്ജുവിനെതിരേ ലോബിയോ? സ്ഥാനമുറപ്പിക്കാന്‍ ഒരു വഴി മാത്രം

റോയല്‍സിലെത്തിയത് കഴിഞ്ഞ വര്‍ഷം
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് നിലനിര്‍ത്താതിരുന്ന പ്രസിദ്ധ് കൃഷ്ണയെ കഴിഞ്ഞ സീസണിനു മുമ്പുള്ള മെഗാ ലേലത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഇതിനായി 10 കോടി രൂപയും അവര്‍ക്കു മുടക്കേണ്ടി വന്നിരുന്നു.
സീസണില്‍ റോയല്‍സിനായി ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറും പ്രസിദ്ധായിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
2018 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് പ്രസിദ്ധ്. ഇതുവരെ 51 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 8.92 ഇക്കോണമി റേറ്റില്‍ 49 വിക്കറ്റുകളെടുത്തിട്ടുണ്ട്. പ്രസിദ്ധിന്റെ കരിയര്‍ ബെസ്റ്റ് സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. 2021ല്‍ കെകെആറിനായി 12 വിക്കറ്റുകളും പേസര്‍ നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications