For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു ഓപ്പണര്‍, രോഹിത് വേണ്ട- ഇത്തവണത്തെ വെടിക്കെട്ട് പ്ലേയിങ് 11 ഇതാ

മാര്‍ച്ച് 31നാണ് ഐപിഎല്‍ 16ാം സീസണ്‍ ആരംഭിക്കുന്നത്ഹോം ഗ്രൗണ്ട് ആധിപത്യം ഇത്തവണ ടീമുകള്‍ക്ക് ലഭിക്കും

1

മുംബൈ: ഐപിഎല്ലിന്റെ 16ാം സീസണിനായുള്ള കാത്തിരിപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. മാര്‍ച്ച് 31നാണ് ഇത്തവണ ഐപിഎല്‍ ആരംഭിക്കുന്നത്. കോവിഡിന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ചതിനാല്‍ ഹോം ഗ്രൗണ്ട് അടിസ്ഥാനത്തിലാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുന്നത്.

അതുകൊണ്ട് തന്നെ പല ടീമുകള്‍ക്കും പഴയതുപോലെ തട്ടകത്തിന്റെ ആധിപത്യം നേടാനും സാധിക്കും. അവസാന സീസണില്‍ നാണംകെട്ട പല പ്രമുഖ ടീമുകള്‍ക്കും ഇത്തവണ തിരിച്ചുവരാനുള്ള അവസരമാണ് മുന്നിലുള്ളത്.

മിനി താരലേലം പൂര്‍ത്തിയായി എല്ലാ ടീമുകളും കരുത്തുയര്‍ത്തിയിട്ടുണ്ട്. ഇത്തവണയും 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നുണ്ട്. ദേശീയ ടീമിനൊപ്പം തിരക്കിലല്ലാത്ത താരങ്ങളെ ഉള്‍പ്പെടുത്തി പല ടീമുകളും ഇതിനോടകം പരിശീലന ക്യാംപ് ആരംഭിച്ചിട്ടുണ്ട്.

ഇത്തവണത്തെ ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളെയെല്ലാം പരിഗണിച്ച് വെടിക്കെട്ട് പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം.

സഞ്ജു സാംസണ്‍-പൃഥ്വി ഷാ

സഞ്ജു സാംസണ്‍-പൃഥ്വി ഷാ

ഓപ്പണര്‍മാരായി സഞ്ജു സാംസണും ക്വിന്റന്‍ ഡീകോക്കിനുമാണ് സ്ഥാനം. സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ്. പൊതുവേ നാലാം നമ്പറിലാണ് സഞ്ജു രാജസ്ഥാനായി കളിക്കുന്നത്. എന്നാല്‍ സഞ്ജുവിന്റെ ഓപ്പണിങ്ങിലെ റെക്കോഡുകള്‍ മികച്ചതാണ്.

മൂന്ന് സെഞ്ച്വറികള്‍ ഐപിഎല്ലില്‍ നേടിയ സഞ്ജു പവര്‍പ്ലേയില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെക്കുന്നവനാണ്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ അടിച്ചുകളിക്കുന്ന താരമാണ് സഞ്ജു. ഓപ്പണിങ്ങിലെ സഞ്ജുവിന്റെ പങ്കാളി പൃഥ്വി ഷായാണ്.

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറായ പൃഥ്വിയും ബൗളറെ നോക്കാതെ അടിച്ചുകളിക്കുന്ന ബാറ്റ്‌സ്മാനാണ്. പവര്‍പ്ലേയില്‍ നിലവിലെ ഏറ്റവും ആക്രമണകാരിയായ ബാറ്റ്‌സ്മാനെന്ന് പൃഥ്വിയെ വിളിക്കാം.

Also Read: ആ മുറിവ് ഉണങ്ങില്ല! ധോണി ചതിച്ചതോ? റായ് ലക്ഷ്മി അന്ന് മനസ് തുറന്നപ്പോള്‍

ഡെവാള്‍ഡ് ബ്രെവിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ലിയാം ലിവിങ്സ്റ്റണ്‍

ഡെവാള്‍ഡ് ബ്രെവിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ലിയാം ലിവിങ്സ്റ്റണ്‍

മൂന്നാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഡെവാള്‍ഡ് ബ്രെവിസിനാണ് അവസരം. എബിഡിയോട് താരതമ്യപ്പെടുത്തുന്ന താരമാണ് ബ്രെവിസ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബ്രെവിസിനെ ഭാവി വാഗ്ദാനമെന്ന നിലയിലേക്ക് ഇതിനോടകം പരിഗണിക്കപ്പെട്ടിട്ടുണ്ട്.

നാലാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ് വെല്ലാണുള്ളത്. മാക്‌സ് വെല്ലിന്റെ ബാറ്റിങ് മികവ് എത്രത്തോളമെന്നത് പല തവണ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. ഫോമിലേക്കെത്തിയാല്‍ ബൗളര്‍മാരുടെ കണ്ണീരുവീഴ്ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് മാക്‌സ് വെല്‍. സ്വിങ് ഷോട്ട് ഉള്‍പ്പെടെ വ്യത്യസ്ത ഷോട്ടുകളിലൂടെ മിന്നിക്കാന്‍ മാക്‌സിക്കാവും.

അഞ്ചാം നമ്പറില്‍ ലിയാം ലിവിങ്സ്റ്റണിനാണ് അവസരം. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ ബാറ്റ്‌സ്മാണ് ലിവിങ്സ്റ്റണ്‍. പന്തുകൊണ്ടും ടീമിന് ഉപകാരിയായ ലിവിങ്സ്റ്റണ്‍ ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ്.

ഹര്‍ദിക് പാണ്ഡ്യ, ആന്‍ഡ്രേ റസല്‍, രവീന്ദ്ര ജഡേജ

ഹര്‍ദിക് പാണ്ഡ്യ, ആന്‍ഡ്രേ റസല്‍, രവീന്ദ്ര ജഡേജ

ആറാം നമ്പറില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. ഫിനിഷര്‍ റോളില്‍ മികച്ച റെക്കോഡുള്ള ഹര്‍ദിക് ഉയര്‍ന്ന സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന താരംകൂടിയാണ്. നിലവില്‍ ഗുജറാത്തിനായി നാലാം നമ്പറിലാണ് ഹര്‍ദിക് കളിക്കുന്നത്. പന്തുകൊണ്ടും ഹര്‍ദിക് ടീമിന് ഉപകാരിയാണ്. ടീമിന്റെ നായകനായും ഹര്‍ദിക്കിനെ പരിഗണിക്കാം.

ഏഴാം നമ്പറില്‍ കെകെആറിന്റെ ആന്‍ഡ്രേ റസലിനാണ് അവസരം. ഒറ്റക്ക് മത്സരം ഫിനിഷ് ചെയ്യാന്‍ കഴിവുള്ള റസല്‍ ഡെത്ത് ഓവറിലടക്കം പന്തുകൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ്. ഉയര്‍ന്ന കായിക ക്ഷമതയെ കളത്തില്‍ നന്നായി മുതലാക്കുന്നവനാണ് റസല്‍.

എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിനായി തിളങ്ങുന്നു. തകര്‍പ്പന്‍ ഫീല്‍ഡര്‍ കൂടിയായ ജഡ്ഡു ഇത്തവണയും സിഎസ്‌കെയ്‌ക്കൊപ്പമാണ്.

Also Read: സെവാഗ് ബൗളര്‍മാരുടെ 'അന്തകന്‍', എന്നാല്‍ സെവാഗിന് ഒരു ബൗളറെ പേടി! ആരെന്നറിയാം

രാഹുല്‍ തെവാത്തിയ, ജോഫ്രാ ആര്‍ച്ചര്‍, ദീപക് ചഹാര്‍

രാഹുല്‍ തെവാത്തിയ, ജോഫ്രാ ആര്‍ച്ചര്‍, ദീപക് ചഹാര്‍

ഒമ്പതാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായ രാഹുല്‍ തെവാത്തിയക്കാണ് അവസരം. ഫിനിഷിങ് മികവുള്ള സ്പിന്നര്‍ ഡെത്ത് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്തുന്നവരിലൊരാളാണ്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് അദ്ദേഹം.

10ാമനായി മുംബൈ ഇന്ത്യന്‍സിന്റെ ജോഫ്രാ ആര്‍ച്ചര്‍ക്കാണ് ഇടം. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള പേസറാണ് ആര്‍ച്ചര്‍. 11ാമനായി സിഎസ്‌കെയുടെ ദീപക് ചഹാറാണുള്ളത്. ന്യൂബോളില്‍ മികവ് കാട്ടുന്ന ചഹാര്‍ ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരമാണ്.

Story first published: Sunday, February 26, 2023, 16:35 [IST]
Other articles published on Feb 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+