Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കറെന്‍ റെക്കോര്‍ഡിടും! ഏതു ടീം വാങ്ങും? വമ്പന്‍ പ്രവചനങ്ങളുമായി ചോപ്ര

curran

ഐപിഎല്ലിന്റെ താരലേലത്തിനു കൊച്ചി തയ്യാറായിക്കഴിഞ്ഞു. ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന താരത്തിനു ലേലത്തിനു ഇനി മണിക്കൂറുകള്‍ മാത്രം. വെള്ളിയാഴ്ച ഉച്ചയ്ക്കു 2.30നാണ് ലേലത്തിനു തുടക്കമാവുന്നത്. 10 ഫ്രാഞ്ചൈസികളായിരിക്കും ലേലത്തില്‍ താരങ്ങളെ റാഞ്ചാന്‍ രംഗത്തിറങ്ങുക. 400നു മുകളില്‍ കളിക്കാര്‍ ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇവരില്‍ 87 പേരെ മാത്രമേ ഫ്രാഞ്ചൈസികള്‍ക്കു വാങ്ങാന്‍ സാധിക്കുകയുള്ളൂ.

പ്രധാനപ്പെട്ട കളിക്കാരെയെല്ലാം ഫ്രാഞ്ചൈസികള്‍ നേരത്തേ തന്നെ നിലനിര്‍ത്തിയതിനാല്‍ ലേലത്തില്‍ സൂപ്പര്‍ താരങ്ങളെന്നു പറയാവുന്നവര്‍ കുറവാണ്. എങ്കിലും ചില മാച്ച് വിന്നര്‍മാര്‍ ലേലത്തിലുണ്ടെന്നത് തുറന്ന പോരിനു വഴിയൊരുക്കും. ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതയുള്ള അഞ്ചു കളിക്കാരെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

സാം കറെന്‍

സാം കറെന്‍

ഇംഗ്ലണ്ടിന്റെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനായിരിക്കും ലേലത്തില്‍ ഏറ്റവുമുയര്‍ന്ന തുക ലഭിക്കുമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം. 16 മുതല്‍ 18 കോടി രൂപ വരെ കറെനു ലേലത്തില്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. 16.5 കോടി രൂപയെന്ന ലേലത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് ഇത്തവണ തകരാനുള്ള സാധ്യത കൂടുതലാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (42.25 കോടി), പഞ്ചാബ് കിങ്‌സ് (32.2 കോടി) എന്നിവരുടെ പഴ്‌സിലാ്ണ് കൂടുതല്‍ തുക ബാ്ക്കിയുള്ളത്. ഇവരില്‍ ഹൈദരാബാദിനു കറെനെ ആവശ്യമില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സടക്കം പല ടീമുകളും കറെനു വേണ്ടി രംഗത്തിറങ്ങും.

എന്നാല്‍ 18 കോടിയോളം രൂപ മുടക്കാന്‍ ഒരു ടീമിനേ കഴിയൂ. അത് പഞ്ചാബായിരിക്കും. കറെനെ പഞ്ചാബ് സ്വന്തമാക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നു ആകാശ് ചോപ്ര വ്യക്തമാക്കി.

കാമറോണ്‍ ഗ്രീന്‍

കാമറോണ്‍ ഗ്രീന്‍

ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനായിരിക്കും ലേലത്തിലെ വിലയേഫിയ രണ്ടാമത്തെ താരം. 14 മുതല്‍ 16 കോടി വരെ താരത്തിനു ലഭിച്ചേക്കും. ഒരുപാട് ടീമുകള്‍ തീര്‍ച്ചയായും ഗ്രീനിനു പിന്നാലെയുണ്ടാവും. സാം കറെനെ ലേലത്തില്‍ കൈവിടേണ്ടി വരുന്ന ടീമുകള്‍ ഗ്രീനിനെ എന്തു വില കൊടുത്തും സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും.

Also Read:ശ്രേയസ് ഇന്ത്യന്‍ റണ്‍മെഷീന്‍, പക്ഷെ എല്ലാവര്‍ക്കും സൂര്യയെ മതി! കാരണമറിയാം

ഗ്രീനിനെ ഹൈദരാബാദ് വാങ്ങണമെന്നാണ് എന്റെ അഭിപ്രായം. കാരണം അദ്ദേഹം ഓപ്പണറാണ്. ഹൈദരാബാദിനു നല്ലൊരു ഓപ്പണറെ ആവശ്യവുമാണ്. ഗുജറാത്ത് ടൈറ്റന്‍സാണ് ഗ്രീനിനെ വാങ്ങാനിടയുള്ള മറ്റൊരു ടീം. ഡല്‍ഹി ക്യാപ്പിറ്റല്‍സും താല്‍പര്യം കാണിച്ചേക്കും.

പഴ്‌സില്‍ പണം കുറവായതിനാലാണ് കെകെആര്‍, ആര്‍ആര്‍, ആര്‍സിബി ടീമുകളുടെ പേര് താന്‍ പരാമര്‍ശിക്കാത്തതെന്നും ആകാശ് ചോപ്ര പറഞ്ഞു.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനായിരിക്കും ലേലത്തില്‍ മൂന്നാംസ്ഥാനം. ലേലത്തില്‍ എപ്പോഴായിരിക്കും അദ്ദേഹത്തിന്റെ പേര് വരികയെന്നതു പ്രധാനപ്പെട്ട കാര്യമാണ്. തുടക്കത്തില്‍ തന്നെ സ്റ്റോക്‌സിന്റെ പേല് ലേലത്തില്‍ വന്നാല്‍ കൂടുതല്‍ തുക അദ്ദേഹത്തിനു ലഭിക്കുമെന്നുറപ്പാണ്. 12-13 കോടി വരെ ലേലത്തില്‍ സ്‌റ്റോക്‌സിനു കിട്ടിയേക്കും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കാവും സ്‌റ്റോക്‌സ് പോവുകയെന്നാണ് എനിക്കു തോന്നുന്നത്. കാരണം അവര്‍ക്കൊരു മുന്‍നിര ബാറ്ററെ കൂടിയേ തീരൂ. കൂടാതെ ക്യാപ്റ്റന്‍സിയും ഏല്‍പ്പിക്കാവുന്നയാളാണ് സ്റ്റോക്‌സ്. ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ലേലത്തില്‍ സ്‌റ്റോക്‌സിനു പിന്നാലെ പോവാന്‍ സാധ്യത കൂടുതലുള്ള താരം.

പഞ്ചാബിനു സ്റ്റോക്‌സിനെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സിഎസ്‌കെയ്ക്കും മുംബൈയ്ക്കും സ്‌റ്റോക്‌സിനെ വാങ്ങാന്‍ സാധിച്ചേക്കില്ലെന്നും ആകാശ് ചോപ്ര വിലയിരുത്തി.

ജേസണ്‍ ഹോള്‍ഡര്‍

ജേസണ്‍ ഹോള്‍ഡര്‍

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറായിരിക്കും ലേലത്തില്‍ കൂടുതല്‍ തുക ലഭിച്ചേക്കാവുന്ന നാലാമത്തെ താരം. 8-10 കോടി വരെയായിരിക്കും ഹോള്‍ഡറുടെ മൂല്യം. മുംബൈ ഇന്ത്യന്‍സായിരിക്കും അദ്ദേഹത്തിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള ഒരു ടീം. പാണ്ഡ്യ ബ്രദേഴ്‌സും കരെണ്‍ പൊള്ളാര്‍ഡുമൊന്നും ഇല്ലാത്തതിനാല്‍ മുംബൈയ്ക്കു ഒരു ഓള്‍റൗണ്ടറെ ആവശ്യമാണ്.

Also Read:ഈ വര്‍ഷം ഇന്ത്യന്‍ അരങ്ങേറ്റം, ഇനിയുള്ള വര്‍ഷങ്ങള്‍ ലോക ക്രിക്കറ്റില്‍ ഇവര്‍ ഭരിക്കും!

പഞ്ചാബാണ് ഹോള്‍ഡറെ സ്വന്തമാക്കാന്‍ സാധ്യതയുള്ള മറ്റൊരു ടീം. ഡല്‍ഹി ക്യാപ്പിറ്റല്‍സിനും അദ്ദേഹത്തെ ആവശ്യമാണ്. ലേലത്തില്‍ രണ്ടക്ക സംഖ്യ തന്നെ ഹോള്‍ഡര്‍ക്കു ലഭിക്കുമെന്നാണ് കരുതുന്നതെന്നും ആകാശ് ചോപ്ര പറഞ്ഞു.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ മായങ്ക് അഗര്‍വാളായിരിക്കും ലേലത്തില്‍ അഞ്ചാംസ്ഥാനത്തു എത്തിയേക്കുക. പക്ഷെ ഭൂരിഭാഗം ടീമുകള്‍ക്കും ലേലത്തില്‍ ഓപ്പണിങ് ബാറ്ററെ ആവശ്യമില്ലെന്നതു മായങ്കിനു തിരിച്ചടിയാണ്. ഗുജറാത്ത് ടൈറ്റന്‍സ് ലേലത്തില്‍ അദ്ദേഹത്തിനു വേണ്ടി താല്‍പ്പര്യം കാണിച്ചേക്കും. ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ജിടിക്കു മികച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ വേറെയില്ല.

ഹൈദരാബാദാണ് മായങ്കിനു വേണ്ടി താല്‍പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള മറ്റൊരു ഫ്രാഞ്ചൈസി. ബാറ്റിങ് ശക്തിപ്പെടുത്താന്‍ അവര്‍ മായങ്കിനെ ആവശ്യമാണെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, December 22, 2022, 17:22 [IST]
Other articles published on Dec 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+