For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഒരിക്കല്‍ തഴയപ്പെട്ടു, ഇപ്പോള്‍ പഴയ തട്ടകത്തിലേക്ത് തിരിച്ചെത്തി! അഞ്ച് പേരിതാ

ഇത്തവണ മിനി താരലേലത്തില്‍ 405 താരങ്ങളാണ് പങ്കെടുത്തത്. ഇതില്‍ 80 താരങ്ങള്‍ക്ക് ലേലത്തില്‍ അവസരം ലഭിച്ചപ്പോള്‍ ബാക്കിയുള്ളവരെല്ലാം തഴയപ്പെട്ടു

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. ഇനി 10 ടീമുകളും കിരീടത്തിനായി പടയൊരുക്കം നടത്താനുള്ള സമയമാണ്. ഇത്തവണ മിനി താരലേലത്തില്‍ 405 താരങ്ങളാണ് പങ്കെടുത്തത്.

ഇതില്‍ 80 താരങ്ങള്‍ക്ക് ലേലത്തില്‍ അവസരം ലഭിച്ചപ്പോള്‍ ബാക്കിയുള്ളവരെല്ലാം തഴയപ്പെട്ടു. ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ പ്രതിഫല റെക്കോഡുകള്‍ തകര്‍ക്കപ്പെട്ട ലേലമായിരുന്നു ഇത്തവണത്തേത്. 18.5 കോടി നേടി സാം കറെനാണ് എല്ലാ റെക്കോഡുകളും തിരുത്തിയത്.

ഇത്തവണത്തെ മിനി താരലേലം ഒട്ടുമിക്ക ടീമുകളും ഫലപ്രദമായി ഉപയോഗിക്കുകയും അവസാന സീസണിലെ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമം നടത്തുകയുമുണ്ടായി. ഇത്തവണ മിനി താരലേലത്തിലൂടെ ചില താരങ്ങള്‍ക്ക് പഴയ കൂടാരത്തിലേക്ക് തിരിച്ചെത്താനായിട്ടുണ്ട്.

ഇത്തരത്തില്‍ മിനി ലേലത്തിലൂടെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സാം കറെന്‍

സാം കറെന്‍

ഇത്തവണ റെക്കോഡ് തുകയായ 18.5 കോടിക്കാണ് സാം കറെനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. സിഎസ്‌കെ താരമായിരുന്ന കറെന്‍ അവസാന സീസണില്‍ കളിക്കാതിരുന്നതോടെ ടീം ഒഴിവാക്കുകയായിരുന്നു.

അവസാന ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച സാം കറെന്‍ ഇംഗ്ലണ്ടിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഇതോടെ ലേലത്തില്‍ വമ്പന്‍ ഡിമാന്റായിരുന്ന കറെന്. പഞ്ചാബ് ടീം കറെന് അപരിചിതമില്ല.

കറെന്‍ ഐപിഎല്ലിലേക്ക് വരവറിയിച്ച പഞ്ചാബിലൂടെയായിരുന്നു. പിന്നീടാണ് സിഎസ്‌കെയിലേക്കെത്തിയത്. ഇത്തവണ പഞ്ചാബിലേക്ക് തിരിച്ചെത്തിയതോടെ പഴയ തട്ടകത്തിലേക്ക് കറെന്‍ തിരിച്ചെത്തിയിരിക്കുകയാണ് പറയാം.

Also Read: IPL 2023: റിഷഭ് എവിടെ ബാറ്റ് ചെയ്യണം? ഡല്‍ഹിക്ക് അവിടെ പിഴച്ചേക്കും! ചൂണ്ടിക്കാട്ടി ജാഫര്‍

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇത്തവണ അണ്‍സോള്‍ഡാവുമെന്ന് കരുതിയിരുന്ന താരമാണ് ഇഷാന്ത് ശര്‍മ. ഇന്ത്യയുടെ സീനിയര്‍ പേസറായ ഇഷാന്ത് പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ടീമിന് പുറത്താണ്. ഇന്ത്യ നിലവില്‍ ടെസ്റ്റിലേക്ക് മാത്രം പരിഗണിക്കുന്ന താരമാണ് ഇഷാന്ത്. താരത്തിന്റെ ടി20 ഫോര്‍മാറ്റിലെ കണക്കുകളൊന്നും അത്ര മികച്ചതല്ല.

ഇത്തവണ ആരും വാങ്ങില്ലെന്ന് കരുതിയിരുന്നെങ്കിലും 50 ലക്ഷത്തിന് ഇഷാന്തിനെ ഡല്‍ഹിയാണ് സ്വന്തമാക്കിയത്. ഇഷാന്തിന്റെ പഴയ തട്ടകമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ശര്‍ദുല്‍ ഠാക്കൂറിനെ കൈവിട്ട ഡല്‍ഹി ഇഷാന്തിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്.

ഷക്കീബ് അല്‍ ഹസന്‍

ഷക്കീബ് അല്‍ ഹസന്‍

ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഷക്കീബ് അല്‍ ഹസന്‍. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുള്ള ഷക്കീബ് അനുഭവസമ്പന്നനായ താരമാണ്. റെക്കോഡുകള്‍ ഗംഭീരമാണെങ്കിലും കളത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനം നേരിട്ട താരമാണ് ഷക്കീബ് അല്‍ ഹസന്‍.

ഇത്തവണ ആദ്യ റൗണ്ടില്‍ വാങ്ങാല്‍ ആരുമില്ലാതിരുന്ന ഷക്കീബിനെ കെകെആറാണ് അവസാന റൗണ്ടില്‍ സ്വന്തമാക്കിയത്. 1.5 കോടിക്കാണ് ഷക്കീബ് കെകെആറിലേക്കെത്തിയത്. നേരത്തെ കെകെആറിനായി കളിച്ചിട്ടുള്ള താരമാണ് ഷക്കീബ്.

ഇത്തവണ ഷക്കീബിന് കെകെആറിന്റെ പ്ലേയിങ് 11 ഇടം ലഭിക്കുക പ്രയാസമാണെന്ന് പറയാം. എന്താണ് കെകെആറിന്റെ പദ്ധതിയെന്ന് കാത്തിരുന്ന് കാണാം.

മന്ദീപ് സിങ്

മന്ദീപ് സിങ്

വലം കൈയന്‍ ബാറ്റ്‌സ്മാനായ മന്ദീപ് സിങ് ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണ്. ഇത്തവണ ലേലത്തിലേക്കെത്തിപ്പെട്ട മന്ദീപിനെ 50 ലക്ഷത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ബാക്കപ്പായാവും മന്ദീപിന് അവസരം ലഭിക്കുക.

50 ലക്ഷം രൂപക്കാണ് മന്ദീപിനെ കെകെആര്‍ സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഡി ക്യാപിറ്റല്‍സ് എന്നിവര്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരം നേരത്തെ കെകെആറിനായും കളിച്ചിട്ടുണ്ട്.

Also Read: ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടി, പക്ഷെ മെസിക്ക് 'കിട്ടാക്കനി', ഈ പുരസ്‌കാരം അറിയാമോ?

പീയൂഷ് ചൗള

പീയൂഷ് ചൗള

ഇന്ത്യയുടെ സീനിയര്‍ ലെഗ് സ്പിന്നറായ പീയൂഷ് ചൗളയെ ഇത്തവണ ലേലത്തില്‍ ആരും വാങ്ങില്ലെന്നാണ് കരുതിയിരുന്നതെങ്കിലും 50 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സ് താരത്തെ ടീമിലെത്തിക്കുകയായിരുന്നു.

അനുഭവസമ്പന്നനായ താരം അവസാന സീസണില്‍ അണ്‍സോള്‍ഡായിരുന്നു. നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിട്ടുള്ള താരമാണ് ചൗള. അതുകൊണ്ട് തന്നെ താരത്തിനെ സംബന്ധിച്ച് തറവാട്ടിലേക്ക് തിരിച്ചെത്തുന്ന പോലെയാണ് ഇത്തവണ മുംബൈയിലേക്കുള്ള വരവ്.

Story first published: Sunday, December 25, 2022, 14:54 [IST]
Other articles published on Dec 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+