
ഇപ്പോഴിതാ നായകനും ഇന്ത്യന്‍ ഓപ്പണറുമായ മായങ്ക് അഗര്‍വാളിനെയും പഞ്ചാബ് പുറത്താക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ടീം വിട്ട കെഎല്‍ രാഹുലിനു പകരം കഴിഞ്ഞ സീസണിലാണ് മായങ്കിനെ നായകസ്ഥാനമേല്‍പ്പിച്ചത്. പക്ഷെ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ക്യാപ്റ്റന്‍സി മായങ്കിന്റെ ബാറ്റിങിനെ ബാധിക്കുകയും ചെയ്തിരുന്നു.

മായങ്ക് അഗര്‍വാളിനു പകരം കഴിഞ്ഞ സീസണിനു മുമ്പുള്ള ലേലത്തില്‍ ടീമിലെത്തിയ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്റ്റോയെ പുതിയ നായകനാക്കുമെന്നാണ് വിവരം.
അനില്‍ കുംബ്ലെയ്ക്കു പകരം രണ്ടു പേരാണ് പരിശീലകസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. ഒരാള്‍ ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗനാണ്. മറ്റൊരാള്‍ ഓസ്‌ട്രേലിയയുടെ ട്രെവര്‍ ബെയ്‌ലിസാണ്. മായങ്കിനെ ടീമില്‍ നിന്നും ഒഴിവാക്കാന്‍ സാധ്യത കുറവാണ്. പകരം ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹത്തിനു ഒഴിഞ്ഞു കൊടുക്കേണ്ടതായി വരും.
ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

മായങ്ക് അഗര്‍വാള്‍ അടുത്ത സീസണിലും നയിക്കാന്‍ സാധ്യതയില്ലെന്നു പഞ്ചാബ് കിങ്‌സ് ഒഫീഷ്യലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മായങ്ക് തന്റെ ബാറ്റിങില്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അദ്ദേഹം ഞങ്ങളുടെ നിര്‍ണായക താരമാണ്. അനില്‍ കുംബ്ലെയുടെ കാര്യത്തിലേക്കു വന്നാല്‍ ഞങ്ങള്‍ ചില ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷെ അന്തിമ തീരുമാനത്തിലേക്കു എത്തിയിട്ടില്ല. ഞങ്ങള്‍ക്കു സമയം ബാക്കിയുണ്ട്. ഉചിതമായ സമയത്തു തന്നെ തീരുമാനമെടുക്കുമെന്നും ഒഫീഷ്യല്‍ അറിയിച്ചു.
Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

മായങ്ക് അഗര്‍വാളിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവു മോശം സീസണായിരുന്നു ഈ വര്‍ഷത്തേത്. 2020, 21 സീസണുകളിലെ മിന്നുന്ന പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 16.33 ശരാശരിയില്‍ 122.50 സ്‌ട്രൈക്ക് റേറ്റില്‍ വെറും 196 റണ്‍സാണ് മായങ്കിനു നേടാനായത്. ഐപിഎല്ലിലെ മോശം പ്രകടനത്തിനു പിന്നാലെ മായങ്കിനു ഇന്ത്യന്‍ ടീമില്‍ സ്ഥാനവും നഷ്ടമായിരുന്നു.

കെഎല്‍ രാഹുല്‍ 2021ലെ ഐപിഎല്ലിനു ശേഷം തികച്ചും അപ്രതീക്ഷിതമായാണ് പഞ്ചാബ് കിങ്‌സ് വിട്ടത്. പക്ഷെ മായങ്ക് അഗര്‍വാള്‍ ഫസ്റ്റ് ചോയ്‌സ് നായകനായിരുന്നില്ല. കാരണം ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്തില്ലാത്ത താരമാണ് അദ്ദേഹം. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെയായിരുന്നു കഴിഞ്ഞ സീസണില്‍ നായകനായി പഞ്ചാബ് കണ്ടുവച്ചിരുന്നത്.

പക്ഷെ പ്രായം കണക്കിലെടുത്ത് ഇതില്‍ നിന്നും പിന്‍മാറുകയും പിന്നീട് ക്യാപ്റ്റന്‍സി മായങ്കിലേക്കു വരികയായിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. കഴിഞ്ഞ സീസണിലെ 12 ഇന്ന്ങ്‌സുകളില്‍ അഞ്ചെണ്ണത്തില്‍ മായങ്ക് ഒറ്റയക്ക സ്‌കോറിനു പുറത്താവുകയും ചെയ്തിരുന്നു.
കുംബ്ലെയ്ക്കു കീഴില്‍ പഞ്ചാബ് ടീം മെച്ചപ്പെടാതിരുന്നതോടെയായിരുന്നു 2021ലെ സീസണിനു ശേഷം രാഹുല്‍ തട്ടകം മാറിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്കാണ് കഴിഞ്ഞ സീസണില്‍ താരം ചേക്കേറിയത്.


Click it and Unblock the Notifications