For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 18.5 കോടി, റെക്കോഡുകള്‍ കടപുഴക്കി കറെന്‍, പഞ്ചാബ് കാട്ടിയത് സാഹസമോ?

16.25 കോടി നേടിയ ക്രിസ് മോറിസിന്റെ റെക്കോഡാണ് കറെന്‍ തകര്‍ത്തത്

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറെന്‍. ലേല ചരിത്രത്തിലെ എല്ലാ റെക്കോഡുകളും തകര്‍ത്താണ് കറെന്റെ നേട്ടം.

18.5 കോടിക്ക് പഞ്ചാബ് കിങ്‌സാണ് കറെനെ ടീമിലെത്തിച്ചത്. ഒരു ലേലത്തില്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 16.25 കോടി നേടിയ ക്രിസ് മോറിസിന്റെ റെക്കോഡാണ് കറെന്‍ തകര്‍ത്തത്. ഇത്തവണ വലിയ നേട്ടം പ്രതീക്ഷിച്ചിരുന്ന താരമാണ് സാം കറെന്‍.

പഞ്ചാബിന് കരുത്താവും

പഞ്ചാബിന് കരുത്താവും

പഞ്ചാബിനെ സംബന്ധിച്ച് സാം കറെനെപ്പോലൊരു താരം അത്യാവശ്യമായിരുന്നുവെന്ന് പറയാം. നിലവില്‍ അര്‍ഷദീപ് സിങ് എന്നൊരു പേസറെ അധികമായി ആശ്രയിക്കുന്ന രീതിയാണ് പഞ്ചാബിന്റേത്. അതുകൊണ്ട് തന്നെ കറാന്റെ വരവ് പഞ്ചാബിന് കരുത്താവും.

പഞ്ചാബ് നിരയില്‍ മികച്ച ഓള്‍റൗണ്ടര്‍മാരുടെയും അഭാവമുണ്ടായിരുന്നു. നിലവില്‍ ലിയാം ലിവിങ്‌സ്റ്റണെ മാത്രമാണ് മികച്ചൊരു ഓള്‍റൗണ്ടറായി പഞ്ചാബ് നിരയില്‍ പറയാനാവുക. അതുകൊണ്ട് തന്നെ കറെന്റെ വരവ് പഞ്ചാബിന് ഗുണം ചെയ്യും.

റിഷി ധവാന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവാത്ത സാഹചര്യത്തില്‍ കറെന്റെ വരവ് പഞ്ചാബിന് കരുത്തേകും.

Also Read: IPL 2023: ലേലത്തില്‍ ആര് കൂടുതല്‍ പ്രതിഫലം നേടും? റെയ്‌നയുടെ വമ്പന്‍ പ്രവചനം ഇതാ

സമീപകാല പ്രകടനം മികച്ചത്

സമീപകാല പ്രകടനം മികച്ചത്

ഇതിന് മുമ്പ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ് സാം കറെന്‍. എന്നാല്‍ ഇത്രയധികം ഡിമാന്റ് നേരത്തെ താരത്തിനില്ലായിരുന്നു. ഇത്തവണ കറെന്‍ നോട്ടപ്പുള്ളിയാവാന്‍ കാരണം സമീപകാല ഫോമാണ്. ഓസീസ് ലോകകപ്പില്‍ കറെന്‍ ഗംഭീര പ്രകടനത്തോടെ ടൂര്‍ണമെന്റിലെ താരമായിരുന്നു.

മധ്യനിരയില്‍ നിര്‍ണ്ണായക റണ്‍സ് ടീമിനോട് കൂട്ടിച്ചേര്‍ക്കാന്‍ കറെന് കഴിവുണ്ട്. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താനും വിക്കറ്റ് വീഴ്ത്താനും കഴിവുണ്ടെങ്കിലും ഡെത്ത് ഓവറിലെ സാം കറെന്റെ പ്രകടനം അത്ര മികച്ചതല്ല.

അതുകൊണ്ട് തന്നെ ഡെത്ത് ഓവറില്‍ പഞ്ചാബ് കഗിസോ റബാഡ, അര്‍ഷദീപ് സിങ് എന്നിവരില്‍ത്തന്നെ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതാണ് നല്ലത്.

പഞ്ചാബ് കാട്ടിയത് സാഹസമോ?

പഞ്ചാബ് കാട്ടിയത് സാഹസമോ?


സാം കറെനെ ടീമിലെത്തിച്ചത് മികച്ച തീരുമാനമാണെങ്കിലും പഞ്ചാബിന്റെ ടീം ഘടന നോക്കുമ്പോള്‍ ഇത്രയും വലിയ തുക ഒരു താരത്തിനായി മുടക്കേണ്ടിയിരുന്നോയെന്നതാണ് ചോദ്യം. മികച്ച ബാറ്റ്‌സ്മാന്‍മാരെ പഞ്ചാബിന് ആവിശ്യമാണെന്നിരിക്കെ കറെനായി വലിയ തുക മുടക്കിയത് ചിലരെങ്കിലും ചോദ്യം ചെയ്യുന്നു.

എന്നാല്‍ പേഴ്‌സില്‍ 45 കോടിയോളം ഉണ്ടായിരുന്ന പഞ്ചാബ് കറെനെ സ്വന്തമാക്കിയതില്‍ തെറ്റ് പറയാനാവില്ല. ശേഷിക്കുന്ന തുകയ്ക്ക് മികച്ച ബാറ്റ്‌സ്മാന്‍മാരെയാണ് പഞ്ചാബ് നോട്ടമിടുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബിന്റെ ബാറ്റിങ് നിരക്ക് കരുത്ത് പോരെന്നതാണ് വസ്തുത.

ടോപ് ഓഡര്‍ കൂടുതലായും മെച്ചപ്പെടണം. ധവാന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണെന്നിരിക്കെ പഞ്ചാബ് ആശങ്കപ്പെടണം.

Also Read: പോണ്ടിങ് മികച്ച നായകന്‍, പക്ഷെ ധോണിയാണ് നമ്പര്‍ വണ്‍! മുന്‍ ഓസീസ് സ്പിന്നര്‍ ഹോഗ്

സാം കറെന്റെ ഇക്കോണമി മോശം

സാം കറെന്റെ ഇക്കോണമി മോശം

24കാരനായ സാം കറെന്‍ നേരത്തെ പഞ്ചാബിനായി കളിച്ചിട്ടുള്ള താരമാണ്. ടീം തഴഞ്ഞ താരമാണ് ഇപ്പോള്‍ റെക്കോഡ് തുകയ്ക്ക് അതേ ടീമില്‍ തിരിച്ചെത്തിയതെന്ന് പറയാം. ടി20യില്‍ ഭേദപ്പെട്ട റെക്കോഡ് കറെന് അവകാശപ്പെടാം.

35 ടി20യില്‍ നിന്ന് 158 റണ്‍സാണ് സാം കറെന്‍ നേടിയത്. 41 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഐപിഎല്ലിലേക്ക് വരുമ്പോള്‍ 32 മത്സരമാണ് കളിച്ചത്. 32 വിക്കറ്റും 337 റണ്‍സും ഇംഗ്ലണ്ട് ഓള്‍റൗണ്ടറുടെ പേരിലുണ്ട്. രണ്ട് ഫിഫ്റ്റിയാണ് കറെന്‍ ഐപിഎല്ലില്‍ നേടിയത്.

11 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. എന്നാല്‍ ഇക്കോണമി 9.21 ആണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇന്ത്യന്‍ പിച്ചുകളില്‍ കറെന്‍ തല്ലുകൊള്ളി ബൗളറാണെന്ന് പറയാം.

Story first published: Friday, December 23, 2022, 16:56 [IST]
Other articles published on Dec 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+