Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: വിലയിട്ടത് ഒരു കോടി, ഇവരെ ഈ വിലയ്ക്ക് ആരും വാങ്ങില്ല! മുന്‍ സിഎസ്‌കെ താരവും

ഐപിഎല്ലിന്റെ താരലേലം ഈ മാസം അവസാനത്തോടെ നടക്കാനിരിക്കുകയാണ്. ആകെ 991 കളിക്കാര്‍ ലേലത്തിനു പേര് രജിസറ്റര്‍ ചെയ്തു കഴിഞ്ഞു. ഇതില്‍ മൂന്നിലൊന്നു താരങ്ങളെപ്പോലും ലേലത്തില്‍ പത്തു ഫ്രാഞ്ചൈസികളും കൂടി വാങ്ങാന്‍ സാധ്യതയില്ല. അടിസ്ഥാന വിലയനുസരിച്ചാണ് ലേലത്തില്‍ കളിക്കാരെ വേര്‍തിരിച്ചിട്ടുള്ളത്. ഏറ്റവുമുയര്‍ന്ന അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത് രണ്ടു കോടി രൂപയാണ്.

അതു കഴിഞ്ഞാല്‍ 1.5 കോടി, 1 കോടി, 75 ലക്ഷം, 50 ലക്ഷം, 20 ലക്ഷം എന്നിങ്ങനെയാണ് കളിക്കാരുടെ അടിസ്ഥാന വില. കളിക്കാര്‍ തന്നെയാണ് തങ്ങളുടെ അടിസ്ഥാന വില സ്വയം തീരുമാനിച്ച് ആ വിഭാഗത്തില്‍ പേര് ഉള്‍പ്പെടുത്തുന്നത്. പക്ഷെ പലപ്പോഴും അര്‍ഹതയില്ലാത്ത താരങ്ങള്‍ ഉയര്‍ന്ന അടിസ്ഥാന വിലയുള്ളവരുടെ ലിസ്റ്റില്‍ ഇടം പിടിക്കുന്നത് കാണാം. ഇത്തവണ ഒരു കോടി അടിസ്ഥാന വിലയിട്ടിരിക്കുന്ന ചില താരങ്ങളെ ലേലത്തില്‍ ആരും വാങ്ങിയേക്കില്ല. ആരൊക്കയെന്നു നോക്കാം.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന്റെ അടിസ്ഥാനവില ഒരു കോടി രൂപയണ്. പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ഐപിഎല്ലിലെ പ്രകടനങ്ങള്‍ നോക്കിയാല്‍ ഈ തുകയ്ക്കു ചെന്നൈ സൂപ്പര്‍കിങ്‌സിന്റ മുന്‍ താരത്തെ ഒരു ഫ്രാഞ്ചൈസിയും വാങ്ങിക്കില്ല. 2020, 21 സീസണുകളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന ജാദവിനു യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഡേവിഡ് വീസെ

ഡേവിഡ് വീസെ

നമീബിയയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് വീസെയാണ് ഒരു കോടി രൂപ അടിസ്ഥാനവിലയ്ക്കു ആരും വാങ്ങാനിടയില്ലാത്ത മറ്റൊരാള്‍. കഴിഞ്ഞ പാകിസ്താന്‍ സൂപ്പര്‍ ലീഗ്, അബുദാബി ടി10 ലീഗ് എന്നിവയില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷെ ഐപിഎല്‍ ലേലത്തില്‍ ഇതു വീസെയ്ക്കു കാര്യമായ ഗുണം ചെയ്യാന്‍ സാധ്യതയില്ല.

Also Read: IND vs BAN: തോല്‍വിക്ക് പരിക്കിനെയല്ല പഴിക്കേണ്ടത്, രോഹിത്തിനെതിരേ ആഞ്ഞടിച്ച് ഹോഗ്

മോയ്‌സസ് ഹെന്‍ഡ്രിക്‌സ്

മോയ്‌സസ് ഹെന്‍ഡ്രിക്‌സ്

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മോയ്‌സസ് ഹെന്‍ഡ്രിക്‌സാണ് ഒരു കോടി അടിസ്ഥാന വിലയുള്ള മറ്റൊരു താരം. ടി20യില്‍ ഒരുപാട് അനുഭവസമ്പത്തുള്ള ക്രിക്കറ്ററാണ് ഹെന്‍ഡ്രിക്‌സ്. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപകാലത്തൊന്നും മികച്ച പ്രകടനം അദ്ദേഹത്തിനു എടുത്തുകാണിക്കാനില്ല. കൂടാതെ വിടാതെയുള്ള പരിക്കുകളും ഹെന്‍ഡ്രിക്‌സിനു തിരിച്ചടിയാണ്.

ലൂക്ക് വുഡ്

ലൂക്ക് വുഡ്

ഇംഗ്ലണ്ടിന്റെ അത്ര അറിയപ്പെടാത്ത ഇടംകൈയന്‍ പേസര്‍ ലൂക്ക് ലൂഡാണ് ലേലത്തില്‍ അണ്‍സോള്‍ഡാവാന്‍ പോവുന്ന നാലാമത്തെയാള്‍. കരിയറില്‍ കാര്യമായി ഒന്നും തന്നെ എടുത്തു കാണിക്കാന്‍ ഇല്ലാതിരുന്നിട്ടും ഇത്രയും ഉയര്‍ന്ന അടിസ്ഥാന വിലയില്‍ ലൂക്ക് സ്വയം തന്റെ പേര് ഉള്‍പ്പെടുത്തിയത് തന്നെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്.

Also Read: IPL 2023: ആര്‍സിബി ഇവരെ നോട്ടമിട്ടേക്കും, പക്ഷെ സ്വന്തമാക്കുക പ്രയാസം, അറിയാം

മാര്‍ട്ടിന്‍ ഗപ്റ്റില്‍

മാര്‍ട്ടിന്‍ ഗപ്റ്റില്‍

ന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ ഓപ്പണ്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെയും ഒരു കോടി രൂപ അടിസ്ഥാനവിലയ്ക്കു ആരും വാങ്ങിയേക്കില്ല. ഐപിഎല്ലില്‍ ഭൂരിഭാഗം ടീമുകളും തങ്ങളുടെ ഓപ്പണിങ് കോമ്പിനേഷന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തു കഴിഞ്ഞു. ഇതിനെ പൊൡച്ച് ഗപ്റ്റിലിനെ കൊണ്ടുവരാനുള്ള റിസ്‌ക് ഒരു ഫ്രാഞ്ചൈസിയും എടുത്തേക്കില്ല. അതു മാത്രമല്ല നിലവില്‍ ന്യൂസിലാന്‍ഡ് ടീമില്‍പ്പോലും ഗപ്റ്റിലിനു സ്ഥാനമില്ല. ഇങ്ങനെയൊരാളെ ഫ്രാഞ്ചൈസികള്‍ വാങ്ങാനും ധൈര്യം കാണിക്കില്ല.

36 കാരനായ ഗപ്റ്റില്‍ അന്താരാഷ്ട്ര ടി20യില്‍ കിടിലന്‍ ഇന്നിങ്‌സുകള്‍ നേരത്തേ കൡച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ വലിയ വിജയമായിട്ടില്ല. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കു വേണ്ടിയാണ് ഐപിഎല്ലില്‍ അദ്ദേഹം കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ ഇതുവരെ വെറും 13 മല്‍സരങ്ങളിലാണ് ഗപ്റ്റിലിനു കളിക്കാന്‍ അവസരം കിട്ടിയത്. ഇവയില്‍ നിന്നും 22.50 ശരാശരിയില്‍ നേടിയത് 270 റണ്‍സുമാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ ഇതിലുള്ളൂ.

Story first published: Saturday, December 10, 2022, 9:16 [IST]
Other articles published on Dec 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+