For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: തോല്‍വിക്ക് പരിക്കിനെയല്ല പഴിക്കേണ്ടത്, രോഹിത്തിനെതിരേ ആഞ്ഞടിച്ച് ഹോഗ്

ഇന്ത്യയുടെ പലരും പരിക്കിന്റെ പിടിയിലാണ്

ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പര കൈവട്ടതിന ശേഷം ടീമിലെ ചില കളിക്കാര്‍ക്കേറ്റ പരിക്കിനെ പഴിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. കളിക്കാര്‍ അച്ചടക്കം പാലിക്കുകയാണ് വേണ്ടതെന്നും അല്ലാതെ സിസ്റ്റത്തെയല്ല കുറ്റപ്പെടുത്തേണ്ടതെന്നും ഹോഗ് വ്യക്തമാക്കി.

നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ അഞ്ചു റണ്‍സിന്റെ പരാജയമേറ്റു വാങ്ങി ഇന്ത്യ പരമ്പര കൈവിട്ടതിനു ശേഷമായിരുന്നു പരിക്ക് ടീമിനെ തളര്‍ത്തിയിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രണ്ടാം ഏകദിനത്തിനിടെ സ്ലിപ്പില്‍ ക്യാച്ച് ചെയ്യാന്‍ ശ്രമിക്കവെ രോഹിത്തിന്റെ കൈവിരലിനും പൊട്ടലേറ്റിരുന്നു. ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ക്കും ഈ പരമ്പരയ്ക്കിടെ പരിക്കുപറ്റിയിരുന്നു.

അച്ചടക്കത്തോടെ കഠിനാധ്വാനം ചെയ്യണം

അച്ചടക്കത്തോടെ കഠിനാധ്വാനം ചെയ്യണം

നിങ്ങള്‍ക്കു സ്വര്‍ണം നേടണമെങ്കില്‍, സമ്പന്നനാവണമെങ്കില്‍ വൃത്തികെട്ട ജോലി ചെയ്യേണ്ടതായി വരും. അച്ചടക്കം പാലിക്കുകയും വേണം. അടുത്ത ടൂര്‍ണമെന്റിനു വളരെ മികച്ച രീതിയില്‍ നിങ്ങള്‍ തയ്യാറെടുക്കേണ്ടതു പ്രധാനമാണ്.
ഒരു ഉദാഹരണം പറഞ്ഞാല്‍- നിങ്ങളൊരു ടി20 ടൂര്‍ണമെന്റ് കളിക്കുകയാണെന്നു കരുതുക. രണ്ടാഴ്ചകള്‍ക്കു ശേഷം നിങ്ങള്‍ക്കു ഒരു ടെസ്റ്റില്‍ കളിക്കാനുണ്ടെന്നും സങ്കല്‍പ്പിക്കൂ. നിങ്ങളുടെ ജോലിഭാരം ഉയര്‍ത്തുന്നതിനു വേണ്ടി പരിശീലത്തനത്തിനിടെ കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യേണ്ടതുണ്ട്. സിസ്റ്റത്തെയല്ല കുറ്റപ്പെടുത്തേണ്ടത്, നിങ്ങള്‍ സ്വയം നിങ്ങളിലേക്കു നോക്കണമെന്നും ബ്രാഡ് ഹോഗ് ആവശ്യപ്പെട്ടു.

രോഹിത് പറഞ്ഞത്

രോഹിത് പറഞ്ഞത്

രണ്ടാം ഏകദിനത്തില്‍ ത്രസിപ്പിക്കുന്ന വിജയത്തിനു അരികില്‍ വരെയെത്തിയ ശേഷമായിരുന്നു അഞ്ചു റണ്‍സിന്റെ പരാജയം ഇന്ത്യയേറ്റുവാങ്ങിയത്. തീര്‍ച്ചയായും പരിക്കിനെക്കുറിച്ച് ചില ആശങ്കകളുണ്ട്. ഞങ്ങള്‍ ഗൗരവത്തോടെ തന്നെ കാണേണ്ട കാര്യമാണിത്. എന്‍സിഎയിലെ (ദേശീയ ക്രിക്കറ്റ് അക്കാദമി) ഞങ്ങളുടെ ടീമിനൊപ്പമിരുന്ന് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ജോലിഭാരം നിരീക്ഷിക്കുകയും വേണമെന്നായിരുന്നു മല്‍സരശേഷം രോഹിത് ശര്‍മയുടെ വാക്കുകള്‍.

Also Read:IND vs BAN: ഈ പദ്ധതികള്‍ പോരാ! ദ്രാവിഡ് വൈകാതെ പുറത്താകും, മുന്നറിയിപ്പുമായി കനേരിയ

കളിക്കാര്‍ ശ്രദ്ധിക്കണം

കളിക്കാര്‍ ശ്രദ്ധിക്കണം

ലോക ക്രിക്കറ്റില്‍ ഒരുപാട് പരിക്കുകള്‍ സംഭവിക്കുന്നുണ്ട്. നിങ്ങള്‍ക്കു ഇതിനു മല്‍സരക്രമത്തെ പഴിക്കാം. കളിക്കുന്ന മല്‍സരങ്ങള്‍, കളിക്കളത്തില്‍ ചെലവഴിക്കുന്ന ദിവസങ്ങള്‍ എന്നിവയെടുത്താല്‍ ഒരു ക്രിക്കറ്ററുടെയും ഫുട്‌ബോളറുടെയും ഒരുപോലെ തന്നെയാണ്. കൂടാതെ ക്രിക്കറ്റില്‍ നിങ്ങള്‍ക്കു വ്യത്യസ്ത ഫോര്‍മാറ്റുകളുണ്ട്, അതു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പക്ഷെ ദിവസത്തിന്റെ അവസാനം തന്റെ ശരീരത്തെ നിയന്ത്രിക്കേണ്ടത് ആ കളിക്കാരന്‍ തന്നെയാണെന്നും ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി.

വേട്ടയാടി പരിക്കുകള്‍

വേട്ടയാടി പരിക്കുകള്‍

രോഹിത് ശര്‍മയെക്കൂടാതെ പേസര്‍ ദീപക് ചാഹറിനും രണ്ടാം ഏകദിനത്തിനിടെയായിരുന്നു പരിക്കേറ്റത്. കാല്‍പേശിക്കേറ്റ പരിക്കിനെ തുടര്‍ന്നു മൂന്നോവര്‍ മാത്രം ബൗള്‍ ചെയ്ത ശേഷം താരം കളിയില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു. നേരത്തേ ആദ്യ ഏകദിനത്തിലൂടെ അരങ്ങേറിയ പേസര്‍ കുല്‍ദീപ് സെന്‍ പുറംവേദനയെ തുടര്‍ന്നു പരാതിപ്പെടുകയും രണ്ടാമങ്കത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു.
പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ എന്നിവര്‍ നേരത്തേ തന്നെ പരിക്കേറ്റ് ടീമിനു പുറത്താണ്. പരിക്കു കാരണം ഇരുവര്‍ക്കും കഴിഞ്ഞ ടി20 ലോകകപ്പും നഷ്ടമായിരുന്നു.

Also Read:IND vs BAN: രോഹിത്തിന് ശേഷം ഏകദിന നായകനായി ആര്? ഇവര്‍ യോഗ്യര്‍, അഞ്ച് പേരിതാ

രോഹിത് പിന്‍മാറി

രോഹിത് പിന്‍മാറി

രണ്ടാം ഏകദിനത്തിനിടെയേറ്റ പരിക്കിനെ തുടര്‍ന്നു രോഹിത് ശര്‍മ മൂന്നാം ഏകദിനത്തില്‍ നിന്നു പിന്‍മാറിയിരിക്കുകയാണ്. പകരം വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെയാണ് നായകസ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത്. രോഹിത്തിനു പകരം ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരമ്പര തൂത്തുവാരുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ അവസാന മല്‍സരത്തില്‍ ഇറങ്ങുന്നത്

Story first published: Friday, December 9, 2022, 22:38 [IST]
Other articles published on Dec 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+