For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പൊള്ളാര്‍ഡിന്റെ വിടവ് നികത്താന്‍ ഗ്രീന്‍! മുംബൈയുടെ തീരുമാനം പാളുമോ?

ഓസീസ് മീഡിയം പേസ് ഓള്‍റൗണ്ടറെ റെക്കോഡ് തുകയായ 17.50 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഒപ്പം കൂട്ടിയത്

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് നിര്‍ണ്ണായക നീക്കം നടത്തിയിരിക്കുകയാണ്. അവസാന സീസണിലെ അവസാന സ്ഥാനക്കാരായ മുംബൈക്ക് ഇത്തവണ വലിയ വെല്ലുവിളി മുന്നിലുണ്ട്.

അതുകൊണ്ട് തന്നെ ലേലത്തില്‍ വമ്പന്‍ നീക്കമാണ് മുംബൈ കാഴ്ചവെച്ചത്. ഓസീസ് മീഡിയം പേസ് ഓള്‍റൗണ്ടറെ റെക്കോഡ് തുകയായ 17.50 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ഒപ്പം കൂട്ടിയത്. കറെന്‍ പൊള്ളാര്‍ഡെന്ന മുംബൈയുടെ വിശ്വസ്തന്‍ അവസാന സീസണില്‍ കളമൊഴിഞ്ഞതോടെയാണ് പകരക്കാരനായി മുംബൈ ഗ്രീനിനെ എത്തിച്ചത്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ഗ്രീന്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ തിളങ്ങിയ കരുത്തിലാണ് ഇത്രയും വലിയ തുക നേടിയെടുത്തിരിക്കുന്നത്. എന്നാല്‍ പൊള്ളാര്‍ഡിന്റെ ഉത്തമ പകരക്കാരനെന്ന് ഗ്രീനിനെ വിളിക്കാനാവുമോയെന്നതാണ് പ്രധാന ചോദ്യം.

ഗ്രീനിനെ മധ്യനിരയില്‍ കളിപ്പിക്കുമോ?

ഗ്രീനിനെ മധ്യനിരയില്‍ കളിപ്പിക്കുമോ?

കാമറൂണ്‍ ഗ്രീന്‍ ടോപ് ഓഡര്‍ താരമാണ്. മധ്യനിരയില്‍ കാര്യമായ മികവ് കാട്ടാത്ത താരമാണ് ഗ്രീന്‍. എന്നാല്‍ ടോപ് ഓഡറില്‍ താരം പുലിയാണ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഗ്രീന്‍ ഓപ്പണറായാണ് തല്ലിത്തകര്‍ത്തത്.

ഇത്തരമൊരു താരത്തെ മുംബൈ മധ്യനിരയില്‍ കളിപ്പിച്ചാല്‍ എത്രത്തോളം ക്ലിക്കാവുമെന്നതാണ് കണ്ടറിയേണ്ടത്. ടോപ് ഓഡറില്‍ മുംബൈക്ക് ഗ്രീനിനെ എങ്ങനെ പരിഗണിക്കാനാവുമെന്നത് പ്രസക്തമായ ചോദ്യം. രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ തന്നെ ഓപ്പണറാവുമെന്നാണ് വിവരം.

Also Read: IPL 2023: ലേലത്തില്‍ ആര് കൂടുതല്‍ പ്രതിഫലം നേടും? റെയ്‌നയുടെ വമ്പന്‍ പ്രവചനം ഇതാ

മൂന്നാം നമ്പറില്‍ ഗ്രീനിനെ കളിപ്പിക്കാം

മൂന്നാം നമ്പറില്‍ ഗ്രീനിനെ കളിപ്പിക്കാം

മൂന്നാം നമ്പറില്‍ മുംബൈക്ക് കാമറൂണ്‍ ഗ്രീനിനെ പരിഗണിക്കാം. നിലവില്‍ മുംബൈക്ക് മികച്ച മൂന്നാം നമ്പര്‍ താരമില്ല. ബേബി എബി ഡെവാള്‍ഡ് ബ്രെവിസിനെ മുംബൈ പുറത്തിരുത്തിയാല്‍ ഗ്രീനിനെ കളിപ്പിക്കാം. ഫിനിഷര്‍ റോളില്‍ ടിം ഡേവിഡിനെ തന്നെ നിലനിര്‍ത്തിയേക്കും.

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കുമ്പോള്‍ അഞ്ചാം നമ്പറിലെ പൊള്ളാര്‍ഡിന്റെ വിടവ് ആര് നികത്തുമെന്നതാണ് കണ്ടറിയേണ്ടത്. പന്തുകൊണ്ട് ഗ്രീനിന്റെ പ്രകടനം എത്രത്തോളം മികച്ചതാണെന്നതും കാത്തിരുന്ന് അറിയണം.

ഓസീസ് താരങ്ങളില്‍ ഏറ്റവും പ്രതിഫലം

ഓസീസ് താരങ്ങളില്‍ ഏറ്റവും പ്രതിഫലം

ഓസീസ് ടീമില്‍ പല വമ്പന്‍ താരങ്ങളുണ്ടെങ്കിലും ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോഡ് കാമറൂണ്‍ ഗ്രീന്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

17.50 കോടിയാണ് ഇത്തവണ മുംബൈ ഗ്രീനിന് നല്‍കിയത്. 15.5 കോടിക്ക് കെകെആര്‍ പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കിയ റെക്കോഡാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടത്. ഗ്ലെന്‍ മാക്‌സ് വെല്ലിന് ആര്‍സിബി 14.25 കോടിയാണ് നല്‍കിയിട്ടുള്ളത്.

Also Read: പോണ്ടിങ് മികച്ച നായകന്‍, പക്ഷെ ധോണിയാണ് നമ്പര്‍ വണ്‍! മുന്‍ ഓസീസ് സ്പിന്നര്‍ ഹോഗ്

ഓള്‍റൗണ്ടര്‍മാര്‍ക്ക് ചാകര

ഓള്‍റൗണ്ടര്‍മാര്‍ക്ക് ചാകര

ഇത്തവണത്തെ ഐപിഎല്‍ മിനി ലേലത്തില്‍ പ്രമുഖ ഓള്‍റൗണ്ടര്‍മാരെല്ലാം വലിയ നേട്ടമാണുണ്ടാക്കിയത്. അടിസ്ഥാന വില രണ്ട് കോടിക്കെത്തിയ സാം കറെനെ പഞ്ചാബ് കിങ്‌സ് 18.50 കോടിക്കാണ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഒരു താരത്തിന് ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്.

മുംബൈ ഇന്ത്യന്‍സ് ഗ്രീനിന് 17.50 കോടി നല്‍കിയപ്പോള്‍ മറ്റൊരു ഓള്‍റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സിനെ 16.25 കോടിക്ക് സിഎസ്‌കെയും സ്വന്തമാക്കി. മൂന്ന് വമ്പന്‍ ഓള്‍റൗണ്ടര്‍മാരും പ്രതീക്ഷിച്ചപോലെ തന്നെ വലിയ നേട്ടമുണ്ടാക്കിയെന്നതാണ് എടുത്തു പറയേണ്ടത്.

നിക്കോളാസ് പൂരന് 16 കോടി രൂപ ലഭിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിന് 13.25 കോടി ലഭിച്ചത് സര്‍പ്രൈസ് നീക്കമായിരുന്നു.

Story first published: Friday, December 23, 2022, 18:06 [IST]
Other articles published on Dec 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+