Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഓപ്പണറാക്കൂ, നരെയ്‌നെപ്പോലെ ഇവരും വെടിക്കെട്ട് നടത്തും, അഞ്ച് പേസര്‍മാരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള താരലേലം 23ന് നടക്കാന്‍ പോവുകയാണ്. അവസാന സീസണിന് മുമ്പ് മെഗാ ലേലം നടന്നതിനാല്‍ ഇത്തവണ മിനി താരലേലമാണ് നടക്കാന്‍ പോകുന്നത്.

അവസാന സീസണ്‍ പ്രമുഖരായ പല ടീമുകള്‍ക്കും വലിയ നിരാശയുണ്ടാക്കുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ തിരിച്ചുവരവ് നടത്തേണ്ടത് ഇവരെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ലേലത്തില്‍ വാശിയേറിയ പോരാട്ടം ഉറപ്പാണ്.

ടീമുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതകളില്ലെങ്കിലും ഇംപാക്ട് നിയമമടക്കം വരുന്നത് ടൂര്‍ണമെന്റില്‍ വലിയ മാറ്റം കൊണ്ടുവന്നേക്കും. ഐപിഎല്ലില്‍ സാഹസത്തിന് മുതിരുന്നത് ടീമുകള്‍ക്ക് ഗുണം ചെയ്യുന്ന കാര്യമാണ്. ഉദാഹരണമായി പറഞ്ഞാല്‍ സുനില്‍ നരെയ്‌നെ ഓപ്പണറാക്കിയതെല്ലാം വിജയം കണ്ട പരീക്ഷണമായിരുന്നുവെന്ന് പറയാം.

നരെയ്ന്‍ ഓപ്പണറെന്ന നിലയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരുന്നു. അതുപോലെ അവസരം ലഭിച്ചാല്‍ ഓപ്പണിങ്ങില്‍ വെടിക്കെട്ട് നടത്താന്‍ സാധിച്ചേക്കുന്ന ചില പേസര്‍മാരുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഇന്ത്യയുടെ സൂപ്പര്‍ പേസറാണ് ഉമേഷ് യാദവ്. അതിവേഗ ബൗളര്‍മാരിലൊരാളായ ഉമേഷ് നല്ല സ്വിങ് കണ്ടെത്തുന്ന താരങ്ങളിലൊരാളാണ്. അനുഭവസമ്പന്നനായ താരത്തെ ഇന്ത്യ നിലവില്‍ ടെസ്റ്റിലേക്ക് മാത്രമാണ് സജീവമായി പരിഗണിക്കുന്നത്.

ബൗളറെന്ന നിലയില്‍ മാത്രമല്ല വമ്പനടിക്കാരനെന്ന നിലയിലും കൈയടി നേടാന്‍ ഉമേഷിന് കഴിവുണ്ട്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ് ഉമേഷ്. ടെസ്റ്റിലടക്കം ക്രീസിലെത്തിയാല്‍ വമ്പന്‍ ഷോട്ടുകള്‍ക്ക് ഉമേഷ് ശ്രമിക്കാറുണ്ട്.

ഐപിഎല്ലില്‍ ഓപ്പണറായി ഉമേഷിന് അവസരം ലഭിക്കാന്‍ സാധ്യതയില്ലെങ്കിലും ഓപ്പണിങ്ങിലേക്ക് പരിഗണിച്ചാല്‍ വമ്പനടി കാഴ്ചവെച്ച് ഞെട്ടിക്കാന്‍ ഉമേഷിന് സാധിച്ചേക്കും.

Also Read: Odi World Cup: എന്തുകൊണ്ട് കുല്‍ദീപ് ഇന്ത്യയുടെ നിര്‍ണ്ണായക താരമാകുന്നു? മൂന്ന് കാരണങ്ങള്‍

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യയുടെ മറ്റൊരു സീനിയര്‍ പേസറാണ് മുഹമ്മദ് ഷമി. ആധുനിക ക്രിക്കറ്റിലെ മികച്ച സ്വിങ് പേസര്‍മാരിലൊരാളായ ഷമിയെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നുണ്ട്.

വലിയ ഷോട്ടുകള്‍ കളിക്കാന്‍ മടിയില്ലാത്ത താരമാണ് ഷമിയും. ടെസ്റ്റില്‍ ഫിഫ്റ്റിയടക്കം നേടി മികവ് കാട്ടാന്‍ ഷമിക്ക് സാധിച്ചിരുന്നു. ബൗളര്‍മാരെ കടന്നാക്രമിക്കുകയെന്നത് ഇഷ്ടപ്പെടുന്ന ഷമിയെ ഐപിഎല്ലില്‍ ഓപ്പണറാക്കാവുന്നതാണ്.

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് ഷമി. അവരുടെ ഓപ്പണിങ് ബൗളറാണ് ഷമി. എന്നാല്‍ ബാറ്റിങ്ങില്‍ ഓപ്പണറെന്ന നിലയില്‍ ഷമിക്ക് അവസരം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസ്‌ട്രേലിയയുടെ പേസ് ഓള്‍റൗണ്ടറാണ് പാറ്റ് കമ്മിന്‍സ്. അതിവേഗ പേസറുടെ ബാറ്റിങ് മികവ് ഇതിനോടകം ടൂര്‍മെന്റില്‍ തെളിയിച്ചതാണ്. കെകെആറിനൊപ്പം മിന്നുന്ന ബാറ്റിങ്ങാണ് കമ്മിന്‍സ് കാഴ്ചവെച്ചത്.

ഇതിനോടകം അര്‍ധ സെഞ്ച്വറിയടക്കം താരം നേടിയിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് കമ്മിന്‍സ്. അതുകൊണ്ട് തന്നെ ഓപ്പണിങ്ങില്‍ അവസരം നല്‍കാവുന്നതാണ്. ഒരു പരീക്ഷണമെന്ന നിലയില്‍ താരത്തെ പരിഗണിക്കാം.

നല്ല ശാരീരിക ക്ഷമതയുള്ള കമ്മിന്‍സ് അത് കളത്തില്‍ നന്നായി ഉപയോഗിക്കുന്ന താരവുമാണ്. ഇന്ത്യന്‍ പിച്ചുകളില്‍ മിന്നിക്കാന്‍ കമ്മിന്‍സിന് കഴിവുണ്ട്.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

ആധുനിക ക്രിക്കറ്റിലെ മികച്ച ടി20 സ്പിന്നറാണ് റാഷിദ് ഖാന്‍. ബാറ്റ്‌സ്മാനെ വട്ടം കറക്കുന്ന സ്പിന്‍ മികവുള്ള റാഷിദ് ഖാന്‍ മധ്യനിരയില്‍ തല്ലിക്കളിക്കുന്ന ബാറ്റ്‌സ്മാന്‍കൂടിയാണ്.

പിഞ്ച് ഹിറ്ററാണ് റാഷിദ്. ഹെലികോപ്ടര്‍ ഷോട്ടുള്‍പ്പെടെ മനോഹരമായ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന റാഷിദിനെ ഓപ്പണര്‍ റോളില്‍ ടീമുകള്‍ക്ക് പരിഗണിക്കാവുന്നതാണ്.

നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ് റാഷിദ് ഖാന്‍. അതുകൊണ്ട് തന്നെ റാഷിദിനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണെന്ന് പറയാം.

Also Read: ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചു, പിന്നീട് കച്ചവടക്കാര്‍ എന്നോട് പൈസ വാങ്ങാറില്ല-റിസ്വാന്‍

ടിം സൗത്തി

ടിം സൗത്തി

നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള പേസര്‍മാരിലൊരാളാണ് ന്യൂസീലന്‍ഡിന്റെ ടിം സൗത്തി. മൂന്ന് ഫോര്‍മാറ്റിലും കിവീസ് ടീമില്‍ സജീവമാണ് സൗത്തി.

ഐപിഎല്ലിലും തിളങ്ങുന്ന സൗത്തിക്ക് വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുണ്ട്. കെകെആര്‍ ടീമിന്റെ താരമായ സൗത്തിയെ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചാല്‍ അത് ക്ലിക്കായേക്കും. പവര്‍പ്ലേയില്‍ വമ്പനടി കാഴ്ചവെക്കാന്‍ സൗത്തിക്ക് സാധിക്കുമെന്നുറപ്പ്.

എന്നാല്‍ സീനിയര്‍ പേസറായ സൗത്തിക്ക് ഓപ്പണിങ്ങില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ വാലറ്റത്ത് താരം തുടര്‍ന്നേക്കും.

Story first published: Friday, December 16, 2022, 12:58 [IST]
Other articles published on Dec 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+