IPL 2023: സഞ്ജുവും ഗില്ലും അടുത്ത സൂപ്പര്‍സ്റ്റാര്‍സല്ല! അത് ഇവരാണ്- കുംബ്ലെയുടെ പ്രവചനം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കുകയാണ്. 10 ടീമുകള്‍ ഉള്‍പ്പെടുന്ന സൂപ്പര്‍ പോരാട്ടമാണ് ഇത്തവണയും നടക്കുന്നത്. അവസാന സീസണില്‍ ഫ്‌ളോപ്പായ സിഎസ്‌കെയ്ക്കും മുംബൈ ഇന്ത്യന്‍സിനുമെല്ലാം ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരവോടെ ദേശീയ ടീമിലേക്കുള്ള യുവതാരങ്ങളുടെ കടന്നുവരവും കൂടിയിട്ടുണ്ട്. ഇതിനോടകം നിരവധി താരങ്ങള്‍ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയിട്ടുമുണ്ട്. ഇത്തവണയും പല യുവതാരങ്ങളും വലിയ പ്രതീക്ഷയോടെയാണിറങ്ങുന്നത്.
ഐപിഎല്ലിലൂടെ വളര്‍ന്ന് സൂപ്പര്‍ താരങ്ങളായി മാറിയവരാണ് സൂര്യകുമാര്‍ യാദവും ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയുമെല്ലാം ഇത്തരത്തില്‍ സൂപ്പര്‍ സ്റ്റാറായി മാറിയവരാണ്. അടുത്ത സൂപ്പര്‍ സ്റ്റാറുകളായി മാറാന്‍ സാധ്യതയുള്ള രണ്ട് താരങ്ങള്‍ ശുബ്മാന്‍ ഗില്ലും സഞ്ജു സാംസണുമാണ്.
ഇപ്പോഴിതാ സഞ്ജുവും ഗില്ലും അടുത്ത സൂപ്പര്‍ താരങ്ങളാകില്ലെന്നും അത് മുംബൈ ഇന്ത്യന്‍സിന്റെയും പഞ്ചാബ് കിങ്‌സിന്റെയും താരങ്ങളാണെന്നും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് കിങ്‌സ് പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ.

അര്‍ഷദീപ് സിങ് സൂപ്പര്‍ താരമാവും
അനില്‍ കുംബ്ലെ അടുത്ത സൂപ്പര്‍ ബൗളറായി തിരഞ്ഞെടുത്തത് അര്‍ഷദീപ് സിങ്ങിനെയാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ച അര്‍ഷദീപ് ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയിട്ടുണ്ട്. അവസാന ടി20 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങാന്‍ ഇടം കൈയന്‍ പേസര്‍ക്ക് സാധിച്ചിരുന്നു.
ഏകദിനത്തിലും ഇന്ത്യക്കായി കളിച്ച താരം സമീപകാലത്തായി പരിക്കിന്റെ പിടിയിലാണ്. ഇടവേളയെടുത്ത് മടങ്ങിയെത്തിയ ശേഷം പഴയ താളം കണ്ടെത്താന്‍ അര്‍ഷദീപിനായില്ല. ലൈനും ലെങ്തും നഷ്ടമായ താരം തല്ലുകൊള്ളിയായി മാറിയിട്ടുണ്ട്.
എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ തിരിച്ചുവരവാണ് അര്‍ഷദീപ് പ്രതീക്ഷിക്കുന്നത്. ഇത്തവണയും പഞ്ചാബ് കിങ്‌സിനൊപ്പമാണ് അര്‍ഷദീപുള്ളത്.
Also Read: ISL: ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണം, പണികിട്ടുക കോച്ചിന്! വിലക്കിന് സാധ്യത- അറിയാം

ബാറ്റിങ് നിരയില്‍ ഇഷാന്‍
സഞ്ജു സാംസണ്‍, ശുബ്മാന്‍ ഗില്‍ എന്നിവരെയൊന്നും സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്ക് പരിഗണിക്കാത്ത കുംബ്ലെ സൂപ്പര്‍ താരമെന്ന് പ്രവചിച്ചിരിക്കുന്നത് ഇഷാന്‍ കിഷനെയാണ്. മുംബൈ ഇന്ത്യന്‍സ് താരമായ ഇഷാന്‍ ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയിട്ടുണ്ട്.
ഏകദിനത്തിലും ടി20യിലും കളിച്ച് മികവ് കാട്ടാന്‍ ഇഷാനായിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്താനും ഇഷാന് സാധിച്ചു. എന്നാല്‍ സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണ് ഇഷാന്‍. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ഇഷാന്‍.
ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാനുമാവും. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ സൂപ്പര്‍ താരമാവുമെന്ന് കരുതാനാവില്ല.

ഉമ്രാനും തിലകുമെന്ന് പാര്‍ഥിവ്
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരമായ പാര്‍ഥിവ് പട്ടേലും തന്റെ പ്രവചനം പങ്കുവെച്ചു. പാര്‍ഥിവ് സൂപ്പര്‍ താരമാവുമെന്ന് പ്രവചിച്ച ബൗളര്‍ ഉമ്രാന്‍ മാലിക്കാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ വളര്‍ന്ന കാശ്മീരുകാരനായ താരം ഇതിനോടകം ഇന്ത്യക്കായും കളിച്ചു.
അതിവേഗത്തില്‍ പന്തെറിയുന്ന ഉമ്രാന്റെ ലൈനും ലെങ്തും മെച്ചപ്പെട്ടാല്‍ സൂപ്പര്‍ താരമായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഷുഹൈബ് അക്തറിന്റെ വേഗ റെക്കോഡ് ഭാവിയില്‍ തകര്‍ക്കാന്‍ കഴിവുള്ള ബൗളറാണ് ഉമ്രാന്‍.
ബാറ്റ്‌സ്മാന്‍മാരില്‍ സൂപ്പര്‍ താരമാവുമെന്ന് പാര്‍ഥിവ് പ്രവചിച്ചത് തിലക് വര്‍മയെയാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ താരം ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടി. മുംബൈക്കായി അരങ്ങേറ്റ സീസണില്‍ത്തന്നെ തിലക് തിളങ്ങിയിരുന്നു. ഇന്ത്യയുടെ ഭാവി താരമെന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് തിലക് വര്‍മയിലുള്ളതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications