Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലെ 'ഗോട്ട്' ആരാണ്? കോലിയും ഗെയ്‌ലുമല്ല! തിരഞ്ഞെടുത്ത് എബി ഡിവില്ലിയേഴ്‌സ്

1

കേപ്ടൗണ്‍: വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ആരാധകരുടെ മനം കവര്‍ന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന എബിഡി ഷോട്ടുകളുടെ വ്യത്യസ്തതകൊണ്ട് മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനായി നില്‍ക്കുന്നു.

ഐപിഎല്ലിന്റെ വരവോടെ ഡിവില്ലിയേഴ്‌സിന്റെ ഇന്ത്യയിലെ ആരാധക പിന്തുണയിലും വലിയ വളര്‍ച്ചയുണ്ടായി. 360 ഡിഗ്രി താരമെന്ന നിലയില്‍ എബിഡിയുടെ ബാറ്റിങ് പ്രകടനത്തെ ഇഷ്ടപ്പെടാത്തവരായി ആരുമില്ലെന്ന് പറയാം.

അന്താരാഷ്ട്ര ക്രിക്കറ്റിലെ വേഗ ഏകദിന സെഞ്ച്വറി റെക്കോഡുകളടക്കം നിരവധി നേട്ടങ്ങള്‍ ഡിവില്ലിയേഴ്‌സിന്റെ പേരിലുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ വിരാട് കോലിയുമായി ഗംഭീര കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനും എബിഡിക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ടി20യിലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുത്ത് ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. വിരാട് കോലി, ബാബര്‍ അസം, ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ എന്നിവരയെല്ലാം തഴഞ്ഞ ഡിവില്ലിയേഴ്‌സ് മികച്ച താരമായി തിരഞ്ഞെടുത്തത് അഫ്ഗാന്‍ ഓള്‍റൗണ്ടറെയാണ്.

റാഷിദ് ഖാനാണ് സൂപ്പര്‍

റാഷിദ് ഖാനാണ് സൂപ്പര്‍

സൂപ്പര്‍സ്‌പോട്ടിന് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവും മികച്ച ടി20 താരമെന്ന ചോദ്യത്തിനോട് പ്രതികരിക്കവെയാണ് റാഷിദ് ഖാനെ ഡിവില്ലിയേഴ്‌സ് തിരഞ്ഞെടുത്തത്. ' ഏറ്റവും മികച്ച ടി20 താരമെന്ന നിലയില്‍ ഞാന്‍ കരുതുന്നത് റാഷിദ് ഖാനെയാണ്.

പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ അവനാവും. എല്ലാ തരത്തിലും മാച്ച് വിന്നറാണവന്‍. സിംഹത്തിന്റെ മനസുള്ള താരമാണവന്‍. എപ്പോഴും ജയിക്കാന്‍ ആഗ്രഹിക്കുന്ന മനസാണ് അവന്റേത്.

വലിയ പോരാട്ടവീര്യം കാണിക്കുന്ന റാഷിദ് നിരവധി ബെസ്റ്റ് താരങ്ങളിലെ ബെസ്റ്റല്ല. അവന്‍ മാത്രമാണ് ബെസ്റ്റ്'-ഡിവില്ലിയേഴ്‌സ് പറഞ്ഞു.

Also Read: IPL2023: ഇനിയൊരു ഐപിഎല്ലിന് ബാല്യമില്ല! ഇത് അഞ്ച് പേരുടെ ലാസ്റ്റ് സീസണായേക്കും

ചെറുപ്രായത്തിലെ ഇതിഹാസമായ താരം

ചെറുപ്രായത്തിലെ ഇതിഹാസമായ താരം

അഫ്ഗാനിസ്ഥാന്‍ പോലൊരു രാജ്യത്തുനിന്ന് വളര്‍ന്നുവന്നാണ് റാഷിദ് ഖാന്‍ ലോക ക്രിക്കറ്റിന്റെ ശ്രദ്ധ നേടിയതെന്നതാണ് എടുത്തു പറയേണ്ടത്. പല പ്രമുഖ താരങ്ങള്‍ക്കും ലഭിച്ചിരുന്ന സൗകര്യങ്ങളുടെ പകുതിപോലുമില്ലാതെയാണ് റാഷിദ് ഇതിഹാസ തലത്തിലേക്ക് വളര്‍ന്നത്.

77 ടി20യില്‍ നിന്ന് 163 വിക്കറ്റാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം നേടിയത്. 3 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനുമായി. 345 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ഐപിഎല്ലിലെ കണക്കുകളിലേക്ക് വരുമ്പോള്‍ 92 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 112 വിക്കറ്റാണ് റാഷിദ് നേടിയത്. 24 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് വീഴ്ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ വളര്‍ന്ന താരം നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്.

നേരിടാന്‍ പ്രയാസമുള്ള സ്പിന്നര്‍

നേരിടാന്‍ പ്രയാസമുള്ള സ്പിന്നര്‍

ഒട്ടുമിക്ക പ്രമുഖ താരങ്ങളും റാഷിദ് ഖാന് മുന്നില്‍ പ്രയാസപ്പെട്ടിട്ടുണ്ട്. ഡിവില്ലിയേഴ്‌സിനെയടക്കം പ്രയാസപ്പെടുത്തിയ ബൗളറെന്ന് റാഷിദ് ഖാനെ വിളിക്കാം. റാഷിദിന്റെ ലൈനും ലെങ്തും മനസിലാക്കുക കടുപ്പമാണ്. പന്തിന്റെ ടേണും കൂടിയാകുമ്പോള്‍ ബാറ്റ്‌സ്മാന്‍ വിയര്‍ക്കുമെന്നുറപ്പ്.

ഇന്ത്യന്‍ പിച്ചുകളില്‍ ഏറ്റവും അപകടകാരിയായ സ്പിന്നറെന്ന് റാഷിദ് ഖാനെ വിളിക്കാം. ഇത്തവണയും ഗുജറാത്തിനൊപ്പം കരുത്ത് പകരാന്‍ റാഷിദുണ്ടാവും. പ്രായം 24 മാത്രമാണെങ്കിലും ഇതിനോടകം ഇതിഹാസ തലത്തിലേക്കുയരാന്‍ റാഷിദിനായിട്ടുണ്ട്.

ടി20 ലീഗുകളില്‍ ഏറ്റവും താരമൂല്യവരിലൊരാളാണ് റാഷിദ്. വിരമിക്കുമ്പോഴേക്കും ഒട്ടുമിക്ക റെക്കോഡുകളും സ്വന്തം പേരിലാക്കാന്‍ റാഷിദിന് സാധിക്കുമെന്ന് തന്നെ പറയാം.

Also Read: എക്കാലത്തെയും മികച്ച പേസര്‍മാരെ തിരഞ്ഞെടുത്ത് പൊള്ളോക്ക്! ഒരു ഇന്ത്യന്‍ താരവും- അറിയാം

എബിഡിയില്ലാത്ത ഐപിഎല്‍

എബിഡിയില്ലാത്ത ഐപിഎല്‍

2021 സീസണോടെ ഐപിഎല്ലിനോട് ഡിവില്ലിയേഴ്‌സ് ഗുഡ്‌ബൈ പറഞ്ഞിരുന്നു. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഡിവില്ലിയേഴ്‌സ് 184 ഐപിഎല്ലില്‍ നിന്നായി 5162 റണ്‍സാണ് നേടിയത്. അതും 151.69 സ്‌ട്രൈക്കറേറ്റില്‍. മൂന്ന് സെഞ്ച്വറിയും 40 ഫിഫ്റ്റിയും ഡിവില്ലിയേഴ്‌സിന്റെ പേരിലുണ്ട്.

ഇത്തവണ അവതാരക റോളില്‍ ഐപിഎല്ലിലേക്ക് ഡിവില്ലിയേഴ്‌സ് എത്തിയേക്കും. ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയുള്ള എബിഡി ഇപ്പോഴും ആരാധകരുടെ സൂപ്പര്‍ ഹീറോയാണ്.

Story first published: Tuesday, March 7, 2023, 7:06 [IST]
Other articles published on Mar 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+