IPL 2023: വരുന്നു ഐപിഎല്‍! തുടക്കവും ഫൈനലും തീരുമാനിച്ചു, അറിയാം

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ പുതിയ സീസണിനുള്ള നീക്കങ്ങള്‍ ബിസിസിഐ തുടങ്ങിക്കഴിഞ്ഞു. ടൂര്‍ണമെന്റ് ആരംഭിക്കുന്ന തിയ്യതിയും ഫൈനലിന്റെ തിയ്യതിയും ബിസിസിഐ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ഒന്നിനായിരിക്കും ഐപിഎല്ലിന്റെ 16ാം സീസണിനു തുടക്കമാവുക. മേയ് 28നായിരിക്കും കലാശപ്പോരാട്ടം.
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ എട്ടിന് ഓവലില്‍ നടക്കാനിരിക്കുന്നതിനാല്‍ ഐപിഎല്ലിന്റെ ദൈര്‍ഘ്യം അല്‍പ്പം കുറയ്ക്കാനൊരുങ്ങുകയാണ് ബിസിസിഐ. നേരത്തേ 74 ദിവസത്തെ വിന്‍ഡോയായിരുന്നു ഐപിഎല്ലിനായി ബിസിസിഐ കണ്ടുവച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അതു 58 ദിവസമാക്കി വെട്ടിക്കുറച്ചിരിക്കുകയാണ്. ഐപിഎല്ലിന്റെ ഷെഡ്യൂള്‍ ഫെബ്രുവരി ആദ്യ വാരത്തോടെ പ്രഖ്യാപിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

അന്തിമ ഘട്ടത്തില്‍
ഐപിഎല്‍ ഷെഡ്യൂളിനെക്കുറിച്ചുള്ള ചര്‍ച്ചയുടെ അന്തിമ ഘട്ടത്തിലാണ് ഞങ്ങള്‍. അടുത്ത മാസമാദ്യത്തോടെ അതു പുറത്തുവിടും. വനിതാ ഐപിഎല്ലിലെ ടീമുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായതിനു ശേഷം ഐപിഎല്‍ ഭരണ സമിതിയുടെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലായിരിക്കും ഷെഡ്യൂള്‍ തീരുമാനിക്കുക.
നിലവില്‍ മേയ് അവസാനത്തോടെ ഐപിഎല്‍ തീര്‍ക്കാനാണ് ഞങ്ങള്‍ ആലോചിക്കുന്നത്. കാരണം ഡബ്ല്യുടിസി ഫൈനല്‍ ജൂണ്‍ രണ്ടാംവാരം നടക്കാനിരിക്കുകയാണ്. ഏപ്രില്‍ ഒന്നിനായിരിക്കും ഐപിഎല്‍ തുടങ്ങുകയെന്നും ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

ഓസീസ് താരങ്ങള്‍ക്കു മിസ്സായേക്കും
ഓസ്‌ട്രേലിയയുടെ ചില കളിക്കാര്‍ക്കു ഐപിഎല്ലിന്റെ പ്ലേഓഫ് ഘട്ടത്തിലെ മല്‍സരങ്ങള്‍ നഷ്ടമായേക്കും. അതിന്റെ ഇംപാക്ട് കുറയ്ക്കുന്നതിനു വേണ്ടി ഞങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി (സിഎ) സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
പക്ഷെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു യോഗ്യത നേടിയാല്‍ അവരുടെ കാര്യവും ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷെ ഈയൊരു ഘട്ടത്തില്‍ ഒന്നും തീരുമാനിച്ചിച്ചിട്ടില്ല. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആരൊക്കെയാവുമെന്നതും വ്യക്തമായിട്ടില്ല.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇതേക്കുറിച്ച് വ്യക്തമായ ഒരു ഐഡിയ നമുക്ക് ലഭിക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.
Also Read: ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ല

ഇന്ത്യക്കു ഫൈനലിലെത്താം
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഓസ്‌ട്രേലിയ ഫൈനല്‍ ഉറപ്പാക്കിക്കഴിഞ്ഞു. ഫൈനലിലെ രണ്ടാമത്തെ ടീമാവാന്‍ തയ്യാറെടുക്കുകയാണ് നിലവിലെ റണ്ണറപ്പുകള്‍ കൂടിയായ ഇന്ത്യ.
ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിത്തുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ജയിച്ചാല്‍ ഇന്ത്യക്കു ഫൈനലിലേക്കു മുന്നേറാം. പരമ്പര 3-1നോ, 2-0നോ നേടിയാല്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനല്‍ കളിക്കാം.
ഇന്ത്യ ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായ കളിക്കാര്‍ ഐപിഎല്ലിന്റെ പ്ലേഓഫില്‍ നിന്നും വിട്ടുനിന്നേക്കും. ഫൈനലിനു വേണ്ടി തയ്യാറെടുക്കുന്നതിനു വേണ്ടിയായിരിക്കും ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications