
പൊള്ളാര്‍ഡിന്റെ പിന്‍ഗാമി
ദീര്‍ഘകാലം ടീമിന്റെ നെടുംതൂണായിരുന്ന വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിന്റെ സേവനം അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിനു ലഭിക്കില്ല. പൊള്ളാര്‍ഡിന്റെ പകരക്കാരനെ ലേലത്തില്‍ മുംബൈയ്ക്കു കണ്ടെത്തിയേ തീരൂ. 13 വര്‍ഷം മുംബൈയ്ക്കായി കളിച്ച ശേഷമാണ് അദ്ദേഹം പടിയിറങ്ങിയത്.
ലേലത്തില്‍ മുംബൈയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി പൊള്ളാര്‍ഡിന്റെ പകരക്കാരനെ കൊണ്ടു വരികയെന്നതായിരിക്കും. താരമൂല്യമുള്ള ഒരു വിദേശ ഓള്‍റൗണ്ടറെ തന്നെയായിരിക്കും മുംബൈ നോട്ടമിടുന്നത്. കൂടാതെ ഇന്ത്യന്‍ പേസ്, സ്പിന്‍ ബൗളിങ് വിഭാഗവും മുംബൈയ്ക്കു ശക്തിപ്പെടുത്തേണ്ടതുണ്ട്.

പഴ്‌സില്‍ ബാക്കിയെത്ര, നിലനിര്‍ത്തിയവര്‍
ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിനു വളരെ ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കേണ്ടതായി വരും. കാരണം ലേലത്തില്‍ കളിക്കാരെ വാങ്ങിക്കുന്നതിനായി മുംബൈയുടെ പഴ്‌സില്‍ ബാക്കിയുള്ളത് 20.55 കോടി രൂപ മാത്രമാണ്. ഏതെങ്കിലുമൊരു താരത്തിനായി 10 കോടിയിലേറെ മുടക്കേണ്ടി വന്നാല്‍ മുംബൈ കുഴപ്പത്തിലാവും.
Also Read:ഇതാ ബിസിസിഐ കരാറില്ലാത്തവരുടെ ടി20 11, രോഹിത്തിന്റെ ടീമിനെ ഇവര്‍ തുരത്തും!
നിലനിര്‍ത്തിയ കളിക്കാര്‍ നായകന്‍ രോഹിത് ശര്‍മ (16 കോടി), ഇഷാന്‍ കിഷന്‍ (15.25 കോടി), ജസ്പ്രീത് ബുംറ (12 കോടി) എന്നിവര്‍ക്കു വേണ്ടിയാണ് കൂടുതല്‍ പണം മുടക്കിയത്. സൂര്യകുമാര്‍ യാദവ് (8 കോടി), ജോഫ്ര ആര്‍ച്ചര്‍ (8 കോടി), ടിം ഡേവിഡ് (8.25 കോടി), ഡെവാള്‍ഡ് ബ്രെവിസ് (8 കോടി), തിലക് വര്‍മ (1.7 കോടി) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ മൂല്യം.

ഒഴിവാക്കിയ കളിക്കാര്‍
ഫാബിയന്‍ അലെന്‍, ടൈമല്‍ മില്‍സ്, റിത്വിക് ഷോക്കീന്‍, റിലേ മെറെഡിത്ത്, ആര്യന്‍ ജുയാല്‍, സഞ്ജയ് യാദവ്, മുരുഗന്‍ അശ്വിന്‍, രാഹുല്‍ ബുധി, അന്‍മോല്‍പ്രീത് സിങ്, ജയദേവ് ഉനാട്കട്ട്, മുംബൈ ഇന്ത്യന്‍സ്.

ആരെയൊക്കെ വാങ്ങണം?
ആദം സാംപ
കഴിഞ്ഞ സീസണില്‍ ഒരു ലോകോത്തര സ്പിന്നറെ മുംബൈ ഇന്ത്യന്‍സ് മിസ് ചെയ്തിരുന്നു. മുരുകന്‍ അശ്വിനില്‍ മുംബൈയ്ക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകള്‍ ലഭിച്ചില്ല.
അതുകൊണ്ടു തന്നെ ഈ ലേലത്തില്‍ മുംബൈ കുറവ് തീര്‍ക്കണം. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപ മുംബൈയ്ക്കു നല്ലൊരു ഓപ്ഷനാണ്. ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാനും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനും അദ്ദേഹത്തിനാവും.
Also Read:IND vs SL T20: കോലിയും രോഹിത്തുമില്ല, ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജുവും പുറത്ത്! സാധ്യതാ ടീം

സാം കറെന്‍
ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍ മുംബൈ ഇന്ത്യന്‍സിനു കരെണ്‍ പൊള്ളാര്‍ഡിന്റെ പകരക്കാരനായി പരിഗണിക്കാം. പരിക്കു കാരണം താരം കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച് കറെന്‍ ശക്തമായ തിരിച്ചുവരവ് നടത്തി.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിനായി കറെന്‍ കളിച്ചത് 35 ടി20കളാണ്. ഇവയില്‍ നിന്നും 41 വിക്കറ്റുകളെടുക്കുകയും ചെയ്തു. ഐപിഎല്ലില്‍ 2019 മുതല്‍ 21 വരെ അദ്ദേഹം വീഴ്ത്തിയത് 32 വിക്കറ്റുകളാണ്. ബാറ്റിങിലും വാലറ്റത്തു നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ കറെനു സാധിക്കും.


Click it and Unblock the Notifications












