Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023:ഇത്തവണ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലെത്തിയേക്കും, അഞ്ച് പേസര്‍മാരെ അറിയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മിനി താരലേലം പൂര്‍ത്തിയായി ടീമുകള്‍ അവസാന ഘട്ട തയ്യാറെടുപ്പിലാണ്. 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായിരുന്നില്ല.

അതുകൊണ്ട് തന്നെ ഇത്തവണ ഇവരെല്ലാം ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഐപിഎല്‍ സീസണിന് ശേഷവും മികവ് കാട്ടി നിരവധി താരങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇത്തവണയും പല താരങ്ങളും മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ കാത്തിരിക്കുന്നുണ്ട്.

ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്താന്‍ കാത്തിരിക്കുന്ന അഞ്ച് പേസ് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മൊഹ്‌സിന്‍ ഖാന്‍

മൊഹ്‌സിന്‍ ഖാന്‍

ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന യുവ പേസര്‍മാരിലൊരാളാണ് മൊഹ്‌സിന്‍ ഖാന്‍. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഇടം കൈയന്‍ പേസര്‍ അവസാന സീസണില്‍ത്തന്നെ എല്ലാവരുടെയും ശ്രദ്ധ നേടിയത്. 9 മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് നേടിയ താരത്തിന്റെ ഇക്കോണമി 5.97 ആയിരുന്നു.

അതിവേഗ പേസറെന്ന് മൊഹ്‌സിന്‍ ഖാനെ വിളിക്കാനാവില്ല. എന്നാല്‍ ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് നല്ല ലൈനും ലെങ്തുമുള്ള ബൗളറാണ് മൊഹ്‌സിന്‍. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ പേസര്‍മാരെയും ആവിശ്യമുള്ളതിനാല്‍ ഇത്തവണയും മികവ് കാട്ടിയാല്‍ മൊഹ്‌സിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും.

Also Read: സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!

യാഷ് ദയാല്‍

യാഷ് ദയാല്‍

നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവ പേസര്‍മാരിലൊരാളാണ് യാഷ് ദയാല്‍. അവസാന സീസണിലൂടെ വരവറിയിച്ച താരം 11 വിക്കറ്റുമായി കൈയടി നേടിയിരുന്നു. എന്നാല്‍ 9.25 ആയിരുന്നു ഇക്കോണമി. പവര്‍പ്ലേയില്‍ മിടുക്കുകാട്ടാന്‍ കഴിവുള്ള ബൗളറാണ് യാഷ്.

ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇതിനോടകം ശ്രദ്ധിച്ചിരിക്കുന്ന ബൗളറാണ് യാഷ് ദയാല്‍. ഇത്തവണത്തെ സീസണില്‍ കൂടി കരുത്തുകാട്ടാനായാല്‍ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും. ഇത്തവണയും ഗുജറാത്തിന്റെ നിര്‍ണ്ണായക താരമായി യാഷ് ഉണ്ടാവുമെന്നുറപ്പ്.

കാര്‍ത്തിക് ത്യാഗി

കാര്‍ത്തിക് ത്യാഗി

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലൂടെ വളര്‍ന്ന കാര്‍ത്തിക് ത്യാഗി ഇതിനോടകം എല്ലാവരുടെയും കൈയടി നേടിയ ബൗളറാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ കാര്‍ത്തികിന് താരസമ്പന്നമായ ഹൈദരാബാദിന്റെ പ്ലേയിങ് 11 ഇടം പിടിക്കുകയാണ് കടുപ്പം.

ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നിവരെല്ലാം ഹൈദരാബാദിനൊപ്പമുണ്ട്. 22കാരനായ കാര്‍ത്തിക് ത്യാഗിക്ക് ഇത്തവണ അവസരം ലഭിക്കുകയും താരത്തിന് മികവ് കാട്ടുകയും ചെയ്യാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് വൈകാതെ വിളിയെത്താന്‍ സാധ്യതയുള്ള താരമാണ് കാര്‍ത്തിക് ത്യാഗി.

കമലേഷ് നാഗര്‍കോട്ടി

കമലേഷ് നാഗര്‍കോട്ടി

ശിവം മാവിയെപ്പോലെ അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരമാണ് കമലേഷ് നാഗര്‍കോട്ടി. ശിവം മാവി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തവണ തിളങ്ങിയാല്‍ നാഗര്‍കോട്ടിക്ക് അവസരം പ്രതീക്ഷിക്കാം. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് കമലേഷുള്ളത്.

അവസാന സീസണില്‍ വലിയ അവസരം ലഭിക്കാതെ പോയ കമലേഷിന് ഇത്തവണ പ്രതീക്ഷകളേറെയാണ്. യുവ പേസര്‍ക്ക് മികച്ചൊരു സീസണ്‍ സൃഷ്ടിക്കാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് കമലേഷിന് വിളിയെത്താന്‍ സാധ്യതകളേറെ.

Also Read: IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്

മുകേഷ് ചൗധരി

മുകേഷ് ചൗധരി

അവസാന സീസണില്‍ ചെന്നെ സൂപ്പര്‍ കിങ്‌സ് കാര്യമായൊന്നും ചെയ്യാതെ നിരാശപ്പെടുത്തിയപ്പോഴും ശ്രദ്ധ പിടിച്ചുപറ്റിയ ബൗളറാണ് മുകേഷ് ചൗധരി. 13 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് മഹാരാഷ്ട്രക്കാരനായ ഇടം കൈയന്‍ പേസര്‍ വീഴ്ത്തിയത്. എന്നാല്‍ ഇക്കോണമി 9.32 ആയിരുന്നു. ന്യൂബോളില്‍ മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് മുകേഷ്.

നല്ല സ്വിങ്ങുള്ള സാഹചര്യത്തില്‍ മുകേഷിന് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചേക്കും. ഇത്തവണയും സിഎസ്‌കെയുടെ ബൗളിങ് നിരയില്‍ മുകേഷുണ്ടാവും. മികവ് കാട്ടാനായാല്‍ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താനും സാധ്യത കൂടുതലാണ്.

Story first published: Saturday, January 21, 2023, 7:10 [IST]
Other articles published on Jan 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+