IPL 2023: ഇവരെ സൂക്ഷിക്കണം! ഈ സീസണോടെ സൂപ്പര്‍ ഹീറോസാവും- മൂന്ന് പേരിതാ

മുംബൈ: ഐപിഎല്‍ 16ാം സീസണ്‍ ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിനോടകം ഷെഡ്യൂള്‍ പ്രഖ്യാപിച്ച ടൂര്‍ണമെന്റിനായി അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇത്തവണയും 10 ടീമുകളാണ് ഐപിഎല്ലില്‍ മാറ്റുരക്കുന്നത്.
മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയ പല പ്രമുഖ ടീമുകള്‍ക്കും അവസാന സീസണ്‍ നിരാശയുടേതായിരുന്നു. ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് ഇവരെല്ലാം കാത്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനും ഇത്തവണത്തെ സീസണ്‍ നിര്‍ണ്ണായകമാണ്.
ഓരോ ഐപിഎല്‍ സീസണും നിരവധി യുവതാരങ്ങള്‍ക്കാണ് വളര്‍ന്നുവരാനുള്ള അവസരമൊരുക്കുന്നത്. ഐപിഎല്ലിലൂടെ വളര്‍ന്ന് ദേശീയ ടീമിലേക്കെത്തിയ നിരവധി താരങ്ങളെ കാണാനാവും. ഇത്തവണത്തെ ഐപിഎല്‍ സീസണിലൂടെയും നിരവധി യുവതാരങ്ങള്‍ ദേശീയ ടീമിലിടം സ്വപ്‌നം കാണുന്നു.
ഇത്തവണത്തെ ഐപിഎല്‍ സീസണോടെ സൂപ്പര്‍ താരങ്ങളായി മാറാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

റിങ്കു സിങ്
അവസാന സീസണിലൂടെത്തന്നെ എല്ലാവരുടെയും ശ്രദ്ധ നേടിയ താരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കു സിങ്. ഇടം കൈയന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ്. ടി20യിലും ഏകദിനത്തിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന താരം ഇത്തവണയും കെകെആറിനൊപ്പമുണ്ട്. പ്ലേയിങ് 11ലും റിങ്കുവിന് സ്ഥാനം ഉറപ്പാണ്.
അവസാന സീസണിലൂടെ കൈയടി നേടിയ താരത്തെ സംബന്ധിച്ച് ഇത്തവണത്തെ സീസണ്‍ നിര്‍ണ്ണായകമാണ്. ഇത്തവണ മികവ് കാട്ടിയാല്‍ സൂപ്പര്‍ താരമെന്ന നിലയിലേക്ക് ഉയര്‍ന്നുവരാനും ഇന്ത്യന്‍ ടി20 ടീമിലേക്ക് പരിഗണിക്കപ്പെടാനും സാധ്യതയുള്ള താരമാണ് അദ്ദേഹം.
17 ഐപിഎല്ലില്‍ നിന്നായി 251 റണ്‍സാണ് റിങ്കു നേടിയത്. ഒരു ഫിഫ്റ്റി പോലും ഇതിലില്ലെങ്കിലും താരത്തിന്റെ പ്രകടനം ടീമിന് വളരെ നിര്‍ണ്ണായകമാവുന്നതാണ്. ഇത്തവണ ബാറ്റിങ് പ്രൊമോഷന്‍ കിട്ടുകയും മികവ് കാട്ടുകയും ചെയ്താല്‍ റിങ്കു എല്ലാവരുടെയും ശ്രദ്ധ നേടുന്ന താരമായി മാറുമെന്നുറപ്പ്.

മൊഹ്‌സിന് ഖാന്‍
അവസാന സീസണിലൂടെത്തന്നെ എല്ലാവരുടെയും കൈയടി നേടിയതാരമാണ് മൊഹ്‌സിന്‍ ഖാന്‍. ഇടം കൈയന്‍ പേസറെ ഇന്ത്യ അധികം വൈകാതെ തന്നെ ടി20യിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. അതിവേഗ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിഞ്ഞ് വിക്കറ്റ് നേടാന്‍ മൊഹ്‌സിന്‍ ഖാന്‍ മിടുക്കനാണ്.
നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് മൊഹ്‌സിനുള്ളത്. 9 മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് മൊഹ്‌സിന്‍. ഇന്ത്യക്ക് മികച്ച ഇടം കൈയന്‍ പേസര്‍മാരില്ലാത്തതിനാല്‍ത്തന്നെ മൊഹ്‌സിന്‍ ഖാന്‍ ഇത്തവണ തിളങ്ങിയാല്‍ പരിഗണിക്കപ്പെട്ടേക്കും.
കൂടാതെ ഐപിഎല്ലിലെ സൂപ്പര്‍ താരമെന്ന നിലയിലേക്ക് വളരാനും മൊഹ്‌സിന്‍ ഖാന് സാധിക്കും. എന്നാല്‍ വണ്‍സീസണ്‍ വണ്ടറല്ല താനെന്ന് മൊഹ്‌സിന് സാധിക്കേണ്ടതായുണ്ട്.
Also Read: IND vs AUS Odi: ശ്രേയസിന് പരിക്ക്, പകരക്കാരനായി സഞ്ജു എത്തുമോ? നാല് പേര്‍ വെയ്റ്റിങ്

മുകേഷ് ചൗധരി
സിഎസ്‌കെയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമില്‍ സജീവമായവര്‍ ഏറെയാണ്. ഈ പരമ്പരയിലേക്ക് അടുത്തതായി എത്താന്‍ സാധ്യതയുള്ള താരമാണ് മുകേഷ് ചൗധരി. ഇടം കൈയന്‍ പേസര്‍ ഇതിനോടകം സിഎസ്‌കെയുടെ വജ്രായുധമായി മാറിക്കഴിഞ്ഞു.
ദീപക് ചഹാറിന് പരിക്കേറ്റപ്പോള്‍ പവര്‍പ്ലേയില്‍ സിഎസ്‌കെയ്ക്കായി മിന്നിച്ചത് മുകേഷ് ചൗധരിയായിരുന്നു.
13 ഐപിഎല്ലില്‍ നിന്നായി 16 വിക്കറ്റുകളാണ് നിലവില്‍ മുകേഷിന്റെ പേരിലുള്ളത്. ഇക്കോണമി 9.32 ആണെന്നതെന്നതാണ് പ്രശ്‌നം. ഇത്തവണ മികവ് കാട്ടിയാല്‍ മുകേഷ് സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്കുയരുമെന്നുറപ്പ്.
മികച്ച ലൈനും ലെങ്തുമെല്ലാം ഉണ്ടെങ്കിലും ഡെത്ത് ഓവറുകളില്‍ മികവ് കാട്ടേണ്ടതായുണ്ട്. സ്വിങ് ലഭിക്കുന്ന പിച്ചുകളില്‍ ചൗധരി എല്ലാവര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications