Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 2022ല്‍ നെറ്റ് ബൗളര്‍മാര്‍, ഇത്തവണ കരാര്‍ ലഭിച്ചു! ഈ അഞ്ച് പേരെ അറിയാമോ?

1

കൊച്ചി: ഐപിഎല്‍ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. ഇത്തവണ 405 താരങ്ങള്‍ പങ്കെടുത്ത മിനി ലേലത്തില്‍ 80 താരങ്ങള്‍ക്കാണ് കരാര്‍ ലഭിച്ചത്. ഇനി ടീമുകളെല്ലാം ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കം നടത്താനുള്ള സമയമാണ്.

ഇത്തവണത്തെ താരലേലം പല കാരണങ്ങള്‍ മറ്റ് ലേലങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ടിരുന്നു. അതില്‍ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ഇത്തവണ താരങ്ങള്‍ക്ക് ലഭിച്ച റെക്കോഡ് പ്രതിഫലം തന്നെയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 18.5 കോടിക്കാണ് സാം കറെനെ പഞ്ചാബ് കിങ്‌സ് വാങ്ങിയത്.

ഇത്തവണ അണ്‍സോള്‍ഡാവുമെന്ന് കരുതിയ പല താരങ്ങള്‍ക്കും കരാര്‍ ലഭിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 2022ല്‍ നെറ്റ് ബൗളര്‍മാരായ ചില താരങ്ങള്‍ക്കും മിനി ലേലത്തില്‍ കരാര്‍ ലഭിച്ചു. അത് ആരൊക്കെയാണെന്ന് നോക്കാം.

ജോഷ്വാ ലിറ്റില്‍

ജോഷ്വാ ലിറ്റില്‍

അയര്‍ലന്‍ഡ് പേസര്‍ ജോഷ്വാ ലിറ്റില്‍ ശ്രദ്ധ നേടുന്നത് ഇക്കഴിഞ്ഞ ഓസീസ് ലോകകപ്പിലൂടെയാണ്. അതിവേഗ പേസറായ താരം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ ലേലത്തില്‍ വലിയ പ്രതിഫലം താരത്തിന് പ്രതീക്ഷിച്ചിരുന്നു.

ഈ പ്രതീക്ഷ തെറ്റാതെ 4.4 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് ലിറ്റിലിനെ സ്വന്തമാക്കിയത്. താരത്തിന്റെ കന്നി ഐപിഎല്‍ സീസണാണിത്. എന്നാല്‍ 2022ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ് ബൗളറായിരുന്നു ലിറ്റില്‍.

പല ടീമുകളും ലിറ്റിലില്‍ താല്‍പര്യം അറിയിച്ച് രംഗത്തെത്തിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ലിറ്റിലിനെ ഒപ്പം കൂട്ടുകയായിരുന്നു.

Also Read: IPL 2023: സ്റ്റിര്‍ലിങ്ങും പ്രിയങ്കും ഓപ്പണര്‍മാര്‍, മലാന്‍ ക്യാപ്റ്റന്‍! ബെസ്റ്റ് അണ്‍സോള്‍ഡ് 11

കുല്‍വന്ത് ഖജ്‌റോലിയ

കുല്‍വന്ത് ഖജ്‌റോലിയ

ഇടം കൈയന്‍ പേസറായ കുല്‍വന്ത് ഖജ്‌റോലിയയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്വന്തമാക്കിയത്. 30കാരനായ താരം നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെയും ഭാഗമായിട്ടുണ്ട്. അഞ്ച് ഐപിഎല്‍ മത്സരം കളിച്ച താരം മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്.

2019ലാണ് അവസാനമായി ഖജ്‌റോലിയ ഐപിഎല്ലില്‍ കളിച്ചത്. അവസാന സീസണില്‍ ആര്‍സിബിയുടെ നെറ്റ് ബൗളറായിരുന്നു താരം. മിനി ലേലത്തില്‍ വാങ്ങാന്‍ ആളുണ്ടാവില്ലെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും ഖജ്‌റോലിയക്കായി കെകെആര്‍ രംഗത്തെത്തുകയായിരുന്നു.

മോഹിത് ശര്‍മ

മോഹിത് ശര്‍മ

മുന്‍ സിഎസ്‌കെ താരവും പര്‍പ്പിള്‍ ക്യാപ് ജേതാവുമാണ് മോഹിത് ശര്‍മ. മീഡിയം പേസുകൊണ്ട് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ മോഹിത് ഇന്ത്യക്കായും കളിച്ചിട്ടുള്ള താരങ്ങളിലൊരാളാണ്. ഏറെ നാളുകളായി മോശം ഫോമിലായതിനാല്‍ താരം എല്ലായിടത്തുനിന്നും തഴയപ്പെട്ടു.

2022ലെ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായ മോഹിത് മിനി ലേലത്തിലും അണ്‍സോള്‍ഡാവുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മോഹിത്തിനെ സ്വന്തമാക്കുകയായിരുന്നു.

അവസാന സീസണില്‍ ഗുജറാത്തിന്റെ തന്നെ നെറ്റ് ബൗളറായിരുന്നു മോഹിത്. ഇവിടെ നിന്നാണ് ടീമിന്റെ കരാറിലേക്ക് ഇത്തവണയെത്തിയത്.

മുകേഷ് കുമാര്‍

മുകേഷ് കുമാര്‍

ഇന്ത്യയുടെ യുവ പേസര്‍മാരില്‍ ഏറ്റവും വലിയ കരാര്‍ ലഭിച്ച താരങ്ങളിലൊരാളാണ് മുകേഷ് കുമാര്‍. 5.75 കോടിയാണ് മുകേഷിന് ലഭിച്ച പ്രതിഫലം. ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തിയെങ്കിലും അരങ്ങേറ്റത്തിനുള്ള അവസരം മുകേഷിന് ലഭിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് താരത്തിന് അവകാശപ്പെടാം.

ഇത്തവണ പല ടീമുകളും മുകേഷില്‍ താല്‍പര്യം കാട്ടിയെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സാണ് താരത്തെ സ്വന്തമാക്കിയത്. അവസാന സീസണില്‍ ഡല്‍ഹിയുടെ നെറ്റ് ബൗളറായിരുന്നു മുകേഷ്. ഇവിടെ നിന്നാണ് മുകേഷിന് കരാര്‍ ലഭിക്കുന്നത്.

Also Read: രാഹുല്‍ വഴിമാറൂ! ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ഇതാ നാല് യുവ തുര്‍ക്കികള്‍, മിന്നിക്കും

നിശാന്ത് സിന്ദു

നിശാന്ത് സിന്ദു

ഇന്ത്യയുടെ അവസാന അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു നിശാന്ത് സിന്ദു. ഇടം കൈയന്‍ സ്പിന്നറും ബാറ്റ്‌സ്മാനുമായ താരത്തെ സിഎസ്‌കെയാണ് ഇത്തവണ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയുടെ ബാക്കപ്പായാണ് താരത്തെ പരിഗണിച്ചിരിക്കുന്നതെന്ന് പറയാം.

60 ലക്ഷം അടിസ്ഥാന തുകയ്ക്കാണ് സിന്ദുവിനെ സിഎസ്‌തെ വാങ്ങിയത്. അവസാന സീസണില്‍ സിഎസ്‌കെയുടെ നെറ്റ് ബൗളറായിരുന്നു സിന്ദു. കെകെആറും താരത്തില്‍ താല്‍പര്യം കാട്ടിയെങ്കിലും സിഎസ്‌കെയാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

Story first published: Monday, December 26, 2022, 7:22 [IST]
Other articles published on Dec 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+