For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: എക്‌സ്പ്രസ് പേസര്‍മാര്‍, ലേലത്തില്‍ ഇവര്‍ക്ക് 'വന്‍ ഡിമാന്റ്', അഞ്ച് പേരിതാ

മിനി ലേലത്തില്‍ പങ്കെടുക്കുന്ന അഞ്ച് അതിവേഗ പേസര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 23ന് കൊച്ചിയില്‍ നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ കാലിടറിയ പ്രമുഖ ടീമുകള്‍ക്കെല്ലാം ഇത്തവണ തിരിച്ചുവരവ് നടത്താന്‍ മിനി ലേലത്തെ നന്നായി ഉപയോഗിക്കേണ്ടതായുണ്ട്.

പല ടീമുകളും നോട്ടമിടുന്നത് മികച്ച ഓള്‍റൗണ്ടര്‍മാരെയും പേസര്‍മാരെയുമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ലേലത്തില്‍ ഇവര്‍ക്ക് വലിയ ഡിമാന്റാണുള്ളത്. അതിവേഗ പേസര്‍മാരെ നോട്ടമിട്ട് മികച്ച ടീമുകളെല്ലാം രംഗത്തെത്തുമെന്നുറപ്പ്.

ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക മികച്ച പേസര്‍മാരും നിലവില്‍ ഓരോ ഐപിഎല്‍ ടീമുകള്‍ക്കൊപ്പമുണ്ട്. എന്നാല്‍ ചില താരങ്ങള്‍ മിനി ലേലത്തിലുണ്ട്. ഇത്തരത്തില്‍ മിനി ലേലത്തില്‍ പങ്കെടുക്കുന്ന അഞ്ച് അതിവേഗ പേസര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ആദം മില്‍നെ

ആദം മില്‍നെ

ന്യൂസീലന്‍ഡിന്റെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ആദം മില്‍നെ. ഇതുവരെ നാല് ഐപിഎല്ലുകള്‍ കളിച്ചിട്ടുള്ള താരമാണ് മില്‍നെ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം 2016-2017 സീസണ്‍ കളിച്ച താരം 2021ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു.

2022 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു മില്‍നെ. സിഎസ്‌കെ ലേലത്തിന് മുമ്പ് മില്‍നെയെ ഒഴിവാക്കുകയായിരുന്നു. നാല് സീസണില്‍ നിന്ന് 10 മത്സരം കളിച്ച മില്‍നെ 7 വിക്കറ്റാണ് ആകെ വീഴ്ത്തിയത്.

എന്നാല്‍ അതിവേഗ ബൗളറെന്ന നിലയില്‍ വിറപ്പിക്കാന്‍ കഴിവുള്ള താരമാണ്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ മില്‍നെക്ക് സാധിക്കും. കിവീസിനായി 35 ടി20യില്‍ നിന്ന് 36 വിക്കറ്റും വീഴ്ത്തിയ താരം വിവിധ ടി20 ലീഗുകളില്‍ കളിച്ച് അനുഭവസമ്പന്നനാണ്.

Also Read: IPL 2023: സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഐപിഎല്ലില്‍ 'പുല്ലുവില', അഞ്ച് പേര്‍ അണ്‍സോള്‍ഡായേക്കും

ദുഷ്മന്ത ചമീര

ദുഷ്മന്ത ചമീര

ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത ചമീരയും ഇത്തവണ ലേലത്തിലുണ്ട്. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഭാഗമായിരുന്നു ചമീര. അവസാന സീസണില്‍ 12 മത്സരം കളിച്ച 9 വിക്കറ്റാണ് ചമീര വീഴ്ത്തിയത്.

അവസാന സീസണില്‍ മണിക്കൂറില്‍ 147.9 വേഗം കുറിച്ച താരമാണ് ചമീര. ന്യൂബോളില്‍ നല്ല വേഗത്തില്‍ സ്വിങ് ചെയ്ത് പന്തെറിയാന്‍ ചമീരക്ക് കഴിവുണ്ട്. നന്നായി യോര്‍ക്കര്‍ എറിയാനും കഴിവുള്ള താരമാണ് ലങ്കന്‍ പേസര്‍.

ഇത്തവണ പല ടീമുകളും ലേലത്തില്‍ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ചമീരയെന്ന് പറയാം. അഞ്ച് കോടിയിലധികം താരത്തിന് ലഭിച്ചാലും അത്ഭുതപ്പെടാനാവില്ല.

ശിവം മാവി

ശിവം മാവി

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ശിവം മാവി തുടക്കം മുതല്‍ നല്ല വേഗം സൃഷ്ടിച്ച് കൈയടി നേടിയ താരമാണ്. കെകെആറിനായി കളിച്ച മാവി 32 മത്സരത്തില്‍ നിന്ന് 30 വിക്കറ്റാണ് നേടിയത്.

എന്നാല്‍ ഇക്കോണമി 8.71 ആണ്. നല്ല വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള താരമാണ് ശിവം മാവി. 147ന് മുകളില്‍ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാനുള്ള കഴിവുണ്ട്. കെകെആര്‍ ഒഴിവാക്കിയ താരത്തിന് ഇത്തവണ വലിയ പ്രതിഫലം ലഭിച്ചേക്കും.

ലാന്‍സ് മോറിസ്

ലാന്‍സ് മോറിസ്

ഓസീസ് താരം ലാന്‍സ് മോറിസ് ഇതിനോടകം ടീമുകളുടെയെല്ലാം നോട്ടപ്പുള്ളിയാണ്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗം കുറിക്കാന്‍ മോറിസിന് കഴിവുണ്ട്. ഓസീസ് ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് മോറിസ് കാഴ്ചവെക്കുന്നത്.

ബിബിഎല്ലിലടക്കം നന്നായി കളിക്കുന്ന താരം 59 വിക്കറ്റുകള്‍ ആഭ്യന്തര ക്രിക്കറ്റില്‍ വീഴ്ത്തിയിട്ടുണ്ട്. തുടര്‍ച്ചയായി നല്ല വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുമെന്നതാണ് മോറിസിന്റെ പ്രധാന സവിശേഷത. പ്രമുഖ താരങ്ങള്‍ നേരിട്ട് അധികം പരിചയമില്ലാത്ത താരമായതിനാല്‍ മോറിസിനെ വമ്പന്‍ ടീമുകളടക്കം നോട്ടമിടുന്നുണ്ട്.

Also Read: ശര്‍ദുല്‍ ഠാക്കൂറിന് മാംഗല്യം, വധു മിതാലി പരുല്‍ക്കറിനെ അറിയാമോ? പ്രണയ കഥ ഇതാ

വരുണ്‍ ആരോണ്‍

വരുണ്‍ ആരോണ്‍

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് വരുണ്‍ ആരോണ്‍. മികച്ച ലൈനോ ലെങ്‌തോ താരത്തിന് അവകാശപ്പെടാനാവില്ലെങ്കിലും വേഗത്തിന്റെ കാര്യത്തില്‍ സംശയമില്ല. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗം കുറിക്കാന്‍ ആരോണിന് കഴിവുണ്ട്.

ഒമ്പത് ഐപിഎല്‍ സീസണ്‍ കളിച്ച് 44 വിക്കറ്റാണ് താരം നേടിയത്. ഇക്കോണമി 8.94. അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു ആരോണ്‍. രണ്ട് മത്സരം കളിപ്പിച്ച ശേഷം ഒഴിവാക്കുകയായിരുന്നു.

Story first published: Monday, December 19, 2022, 8:40 [IST]
Other articles published on Dec 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+