
വിരാട് കോലി-ഷെയ്ന്‍ വാട്‌സണ്‍
ടീമിന്റെ ഓപ്പണര്‍മാര്‍ വിരാട് കോലിയും ഷെയ്ന്‍ വാട്‌സണുമാണ്. ഓപ്പണറെന്ന നിലയില്‍ കോലിക്ക് മികച്ച റെക്കോഡുണ്ട്. ടീമിന്റെ നായകനും കോലിയാണ്. 15 കോടി രൂപയാണ് ഇപ്പോള്‍ ഒരു സീസണില്‍ കോലിക്ക് ആര്‍സിബി നല്‍കുന്നത്.
2022ലെ സീസണിന് മുമ്പായാണ് കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞത്. ഷെയ്ന്‍ വാട്‌സണ്‍ 2016ലാണ് ആര്‍സിബിക്കായി കളിച്ചത്. വലിയ പ്രകടനം ടീമിനൊപ്പം കാഴ്ചവെക്കാന്‍ വാട്‌സണായിരുന്നില്ല. 9.5 കോടിയാണ് വാട്‌സണ് ആര്‍സിബി പ്രതിഫലം നല്‍കിയിരുന്നത്.
Also Read: IND vs SL T20: ശുബ്മാന്‍-ഇഷാന്‍ ഓപ്പണിങ്, സൂര്യ നാലാമന്‍! സഞ്ജുവില്ല, സാധ്യതാ 11 ഇതാ

കെവിന്‍ പീറ്റേഴ്‌സണ്‍, യുവരാജ് സിങ്, ദിനേഷ് കാര്‍ത്തിക്
മൂന്നാം നമ്പറില്‍ കെവിന്‍ പീറ്റേഴ്‌സണിനാണ് സ്ഥാനം. 7.6 കോടി രൂപയാണ് പീറ്റേഴ്‌സണ് ആര്‍സിബി പ്രതിഫലം നല്‍കിയത്. ആര്‍സിബിയെ നയിച്ചിട്ടുള്ള താരമാണ് പീറ്റേഴ്‌സണ്‍. എന്നാല്‍ ടീമിനെ കപ്പിലേക്കെത്തിക്കാന്‍ പീറ്റേഴ്‌സണും സാധിച്ചില്ല.
ആര്‍സിബിയുടെ മറ്റൊരു വിലകൂടിയ താരമായ യുവരാജ് സിങ്ങാണ് നാലാം നമ്പറില്‍. 14 കോടിക്കാണ് 2014ല്‍ യുവരാജിനെ ആര്‍സിബി ടീമിലെത്തിച്ചത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാതെ വന്നതോടെ യുവരാജിനെ ആര്‍സിബി കൈവിട്ടു.
ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരമായിട്ടും ആര്‍സിബിക്കൊപ്പം യുവിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ദിനേഷ് കാര്‍ത്തികാണ് ടീമിലെ അഞ്ചാമന്‍. 10.5 കോടി രൂപയാണ് കാര്‍ത്തികിന് ആര്‍സിബി പ്രതിഫലം നല്‍കിയത്. നിലവില്‍ ആര്‍സിബിക്കൊപ്പമാണ് കാര്‍ത്തിക്.

ഗ്ലെന്‍ മാക്‌സവെല്‍, ക്രിസ് മോറിസ്, വനിന്‍ഡു ഹസരങ്ക
ആറാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ് വെല്ലിനാണ് അവസരം. 14.25 കോടിക്കാണ് മാക്‌സ് വെല്ലിനെ ആര്‍സിബി ടീമിലെത്തിച്ചത്. ഇപ്പോഴും ആര്‍സിബിക്കൊപ്പമാണ് മാക്‌സ് വെല്ലുള്ളത്.
ഏഴാം നമ്പറില്‍ ക്രിസ് മോറിസിനാണ് സ്ഥാനം. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറെ 10 കോടിക്കാണ് ടീം സ്വന്തമാക്കിയത്. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ മോറിസിനായിരുന്നു.
എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്കരക്കാണ് സ്ഥാനം. 10.75 കോടിക്കാണ് ലങ്കന്‍ സ്പിന്നറെ ആര്‍സിബി സ്വന്തമാക്കിയത്. ഇത്തവണയും ടീമിനൊപ്പം ഹസരങ്കയുണ്ട്.
Also Read: IPL 2023: 2022ല്‍ അവസാനക്കാര്‍, ഇത്തവണ മുംബൈക്ക് കപ്പടിക്കാന്‍ എന്താണ് വേണ്ടത്? അറിയാം

കെയ്ല്‍ ജാമിസന്‍, ഹര്‍ഷല്‍ പട്ടേല്‍, ടൈമല്‍ മില്‍സ്
ആര്‍സിബി വലിയ പ്രതീക്ഷവെച്ച പേസ് ഓള്‍റൗണ്ടറാണ് കെയ്ല്‍ ജാമിസന്‍. 15 കോടി രൂപക്കാണ് ജാമിസനെ ആര്‍സിബി സ്വന്തമാക്കിയത്. എന്നാല്‍ തല്ലുകൊള്ളി ബൗളറായതോടെ കിവീസ് താരത്തെ ആര്‍സിബി കൈവിടുകയായിരുന്നു.
ഹര്‍ഷല്‍ പട്ടേലാണ് 10ാമന്‍. മീഡിയം പേസ് ഓള്‍റൗണ്ടറെ ഇന്ത്യന്‍ ടീമിലേക്കടക്കം വളര്‍ത്തിയത് ആര്‍സിബിയിലെ പ്രകടനമാണ്. വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പടക്കം നേടിയ താരമാണ് ഹര്‍ഷല്‍. ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ വിക്കറ്റെന്ന റെക്കോഡ് ഹര്‍ഷലിന്റെ പേരിലാണ്.
10.75 കോടിയാണ് ഹര്‍ഷലിന് ആര്‍സിബി പ്രതിഫലം നല്‍കിയത്. ഇന്ത്യയുടെ 2022ലെ ടി20 ലോകകപ്പ് ടീമിലും ഹര്‍ഷലിന് സ്ഥാനമുണ്ടായിരുന്നു.
11ാമന്‍ ഇംഗ്ലണ്ട് പേസര്‍ ടൈമല്‍ മില്‍സാണ്. 12 കോടി രൂപക്കാണ് മില്‍സിനെ ആര്‍സിബി സ്വന്തമാക്കിയത്. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാതെ വന്നതോടെ പിന്നീട് ടീമില്‍ നിന്ന് മില്‍സ് തഴയപ്പെട്ടു.


Click it and Unblock the Notifications
