IPL 2023: മായങ്ക്-ഗ്രീന്‍ ഓപ്പണിങ്, സ്റ്റോക്‌സ് ആറാമന്‍, ഏറ്റവും പണച്ചിലവുള്ള പ്ലേയിങ് 11 ഇതാ

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. ആവേശകരമായ ലേലത്തില്‍ റെക്കോഡ് തുകയാണ് പല താരങ്ങളും ഇത്തവണ നേടിയത്. 80 താരങ്ങളെ 10 ടീമുകള്‍ ചേര്‍ന്ന് ടീമിലെത്തിച്ചപ്പോള്‍ ആകെ ചിലവായത് 167 കോടി രൂപയാണ്.
405 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ലേലത്തില്‍ ആകെ 87 താരങ്ങളെയായിരുന്നു ടീമുകള്‍ക്ക് വേണ്ടിയിരുന്നത്. ഇതില്‍ 80 താരങ്ങളെയാണ് ലേലത്തില്‍ വിളിച്ചെടുത്തത്. സാം കറെന്‍ ഇത്തവണ 18.5 കോടിയുമായി റെക്കോഡിട്ടപ്പോള്‍ കാമറൂണ്‍ ഗ്രീനിന് 17.5 കോടിയും ബെന്‍ സ്‌റ്റോക്‌സിന് 16.25 കോടിയും ലഭിച്ചു.
മറ്റ് പല താരങ്ങള്‍ക്കും ലേലത്തില്‍ വലിയ പ്രതിഫലം നേടിയെടുക്കാനായിട്ടുണ്ട്. 2023ലെ മിനി ലേലത്തില്‍ വിറ്റുപോയവരിലെ ഏറ്റവും സാമ്പത്തിക ചിലവുള്ള പ്ലേയിങ് 11 പരിശോധിക്കാം.

കാമറൂണ്‍ ഗ്രീന്‍-മായങ്ക് അഗര്‍വാള്‍
ഓപ്പണര്‍മാരായി കാമറൂണ്‍ ഗ്രീനിനും മായങ്ക് അഗര്‍വാളിനുമാണ് അവസരം. ഓസീസ് മീഡിയം പേസ് ഓള്‍റൗണ്ടറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത് 17.5 കോടിക്കാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ കറെന്‍ പൊള്ളാര്‍ഡിന്റെ പകരക്കാരനായാണ് ഗ്രീനിനെ പരിഗണിച്ചത്.
ഓപ്പണിങ്ങില്‍ തല്ലിപ്പറത്തി കളിക്കാന്‍ കഴിവുള്ള ഗ്രീന്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മായങ്ക് അഗര്‍വാളിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 8.25 കോടിക്കാണ് മായങ്കിനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മായങ്ക്.

ഹാരി ബ്രൂക്, ഹെന്റിച്ച് ക്ലാസന്‍, നിക്കോളാസ് പൂരന്‍
മൂന്നാം നമ്പറില്‍ ഇത്തവണ സര്‍പ്രൈസ് പ്രതിഫലം നേടിയ ഹാരി ബ്രൂക്കിനാണ് അവസരം. ഇംഗ്ലണ്ട് താരത്തെ 13.25 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. താരത്തിന്റെ കന്നി ഐപിഎല്‍ കരാറാണിത്. പിഎസ്എല്ലില്‍ തിളങ്ങിയതാണ് അദ്ദേഹത്തിന് കരുത്തായത്.
നാലാം നമ്പറില്‍ ദക്ഷിണാഫ്രിക്കയുടെ ഹെന്‍ റിച്ച് ക്ലാസനാണ് അവസരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ സ്വന്തമാക്കിയത്. 5.25 കോടിയാണ് ക്ലാസന് ഹൈദരാബാദ് നല്‍കിയത്.
അഞ്ചാം നമ്പറില്‍ വിന്‍ഡീസിന്റെ നിക്കോളാസ് പൂരനാണ് അവസരം. 16 കോടിക്കാണ് പൂരനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് സ്വന്തമാക്കിയത്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ പൂരനെ ലഖ്‌നൗ മോഹ പ്രതിഫലത്തിലാണ് ഒപ്പം കൂട്ടിയതെന്ന് പറയാം.

ബെന്‍ സ്റ്റോക്‌സ്, സാം കറെന്‍, ജേസന്‍ ഹോള്‍ഡര്‍
ഇത്തവണ ലേലത്തില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ പണം വാരിയെറിഞ്ഞത് ഓള്‍റൗണ്ടര്‍മാര്‍ക്കായാണ്. മൂന്ന് പ്രധാന ഓള്‍റൗണ്ടര്‍മാരും റെക്കോഡ് തുക നേടി.
ആറാം നമ്പറില്‍ ബെന്‍ സ്റ്റോക്‌സിനാണ് അവസരം. സിഎസ്‌കെയാണ് സ്‌റ്റോക്‌സിനെ ടീമിലെത്തിച്ചത്. 16.25 കോടിക്കാണ് സ്‌റ്റോക്‌സിന്റെ സിഎസ്‌കെയിലേക്കുള്ള വരവ്.
ഏഴാം നമ്പറില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറെനാണ് അവസരം. ഇത്തവണ ഏറ്റവും പ്രതിഫലം ലഭിച്ച താരമാണ് കറെന്‍. 18.5 കോടിക്ക് പഞ്ചാബ് കിങ്‌സാണ് സാം കറെനെ സ്വന്തമാക്കിയത്.
വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസന്‍ ഹോള്‍ഡറെ രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. 5.75 കോടിക്കാണ് പേസ് ഓള്‍റൗണ്ടറെ രാജസ്ഥാന്‍ വാങ്ങിയത്. മാച്ച് വിന്നറായ താരമാണ് ഹോള്‍ഡറെന്ന് പറയാം.
Also Read: IPL 2023: വില്യംസണെ എന്തിന് ഗുജറാത്ത് സ്വന്തമാക്കി?, ലക്ഷ്യം ആ വിടവ് നികത്തല്‍-അറിയാം

മുകേഷ് കുമാര്‍, ശിവം മാവി, ജോഷ്വാ ലിറ്റില്‍
ഒമ്പതാം നമ്പറില്‍ മുകേഷ് കുമാറിനാണ് സ്ഥാനം. മുകേഷിനെ ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. 5.5 കോടിയാണ് താരത്തിന്റെ പ്രതിഫലം. അപ്രതീക്ഷിത നേട്ടമാണ് താരത്തിന് ലഭിച്ചത്.
കെകെആര്‍ ഒഴിവാക്കിയ ശിവം മാവിക്കും ഇത്തവണ വലിയ നേട്ടമുണ്ടാക്കാനായി. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് 6 കോടിക്കാണ് മാവിയെ സ്വന്തമാക്കിയത്.
അയര്‍ലന്‍ഡ് പേസര്‍ ജോഷ്വാ ലിറ്റിലിനെയും ഗുജറാത്താണ് ഒപ്പം കൂട്ടിയത്. 4.4 കോടിയാണ് താരത്തിന്റെ പ്രതിഫലം. ടി20 ലോകകപ്പില്‍ നടത്തിയ പ്രകടനമാണ് ലിറ്റിലിന് കരുത്തായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications