For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇവര്‍ സിഎസ്‌കെയില്‍ കളിക്കേണ്ടവര്‍, പക്ഷെ ടീമിലെടുത്തില്ല! അഞ്ച് പേരിതാ

സിഎസ്‌കെ മിനി താരലേലത്തില്‍ കൂടുതല്‍ പണം മുടക്കിയത് ബെന്‍ സ്റ്റോക്‌സിനായാണ്

1

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂര്‍ത്തിയായി ടീമുകള്‍ പടയൊരുക്കം നടത്തുകയാണ്. ഇത്തവണ പല ടീമുകള്‍ക്കും അഭിമാന പരമ്പരയാണെന്ന് പറയാം. അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരായ സിഎസ്‌കെയ്ക്ക് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്.

ധോണിയുടെ അവസാന ഐപിഎല്‍ സീസണെന്ന നിലയില്‍ ഇത്തവണത്തെ സീസണിന് പ്രാധാന്യമേറെ. സിഎസ്‌കെ മിനി താരലേലത്തില്‍ കൂടുതല്‍ പണം മുടക്കിയത് ബെന്‍ സ്റ്റോക്‌സിനായാണ്. റെക്കോഡ് പ്രതിഫലത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടറെ ടീമിലെത്തിച്ച് കപ്പിലേക്കെത്താമെന്ന് പ്രതീക്ഷയിലാണ് സിഎസ്‌കെ.

ഇത്തവണ ലേലത്തില്‍ സിഎസ്‌കെ ടീമിലെത്തിക്കേണ്ടിയിരുന്ന ചില താരങ്ങളുണ്ട്. ശൈലികൊണ്ട് സിഎസ്‌കെയോട് യോജിക്കുന്നവരും എന്നാല്‍ സിഎസ്‌കെ ടീമിലെടുക്കാതെ വിട്ടുകളഞ്ഞവരുമായ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സമര്‍ത്ഥ് വ്യാസ്

സമര്‍ത്ഥ് വ്യാസ്

2022ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സമര്‍ത്ഥ് വ്യാസ്. സൗരാഷ്ട്രക്കാരനായ താരം വമ്പനടികള്‍ കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണ്. 7 മത്സരത്തില്‍ നിന്ന് 314 റണ്‍സാണ് വ്യാസ് നേടിയത്.

അതും 177.40 സ്‌ട്രൈക്കറേറ്റില്‍. 27കാരനായ താരം ഭയമില്ലാതെ ബാറ്റ് ചെയ്യുന്നവരിലൊരാളാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമെന്ന നിലയില്‍ സിഎസ്‌കെ പിന്തുണക്കുകയും വളര്‍ത്തുകയും ചെയ്യേണ്ട താരമാണ് വ്യാസെന്ന് പറയാം.

അമ്പാട്ടി റായിഡുവിന്റെ പകരക്കാരനായി സിഎസ്‌കെയ്ക്ക് വളര്‍ത്താവുന്ന താരമായിരുന്നു വ്യാസ്. എന്നാല്‍ സിഎസ്‌കെ പരിഗണിച്ചില്ല. 20 ലക്ഷം അടിസ്ഥാന വിലക്ക് സണ്‍റൈസേഴ്‌സ് ഹൈദാരാബാദാണ് വ്യാസിനെ സ്വന്തമാക്കിയത്.

Also Read: സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!

നാരായണ്‍ ജഗദീശന്‍

നാരായണ്‍ ജഗദീശന്‍

തമിഴ്‌നാടുകാരനായ നാരായണ്‍ ജഗദീശന്‍ നേരത്തെ സിഎസ്‌കെയുടെ ഭാഗമായിട്ടുള്ള താരമാണ്. പിന്നീട് അവര്‍ തഴഞ്ഞ താരം സമീപകാലത്തായി മികച്ച ഫോമിലാണ്. 2022ലെ വിജയ് ഹസാരെ ട്രോഫിയില്‍ 8 മത്സരത്തില്‍ നിന്ന് 830 റണ്‍സാണ് താരം നേടിയത്.

ഇതില്‍ അഞ്ച് സെഞ്ച്വറിയും ഉള്‍പ്പെടും. ഇരട്ട സെഞ്ച്വറി പ്രകടനമടക്കം നടത്തി ഞെട്ടിക്കാന്‍ ജഗദീശന് സാധിച്ചിരുന്നു. ജഗദീശനായി സിഎസ്‌കെ 85 ലക്ഷംവരെ വിളിച്ചെങ്കിലുും 90 ലക്ഷത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ജഗദീശനെ സ്വന്തമാക്കിയത്.

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ട്

സീനിയേഴ്‌സിനെ പിന്തുണക്കുകയും മികച്ച പ്രകടനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ മിടുക്കുള്ള ടീമാണ് സിഎസ്‌കെ. അങ്ങനെ വരുമ്പോള്‍ ജയദേവ് ഉനദ്ഘട്ടിന് ചേര്‍ന്ന ടീം സിഎസ്‌കെയായിരുന്നു.

അനുഭവസമ്പന്നനായ ഉനദ്ഘട്ട് ആഭ്യന്തര ക്രിക്കറ്റില്‍ വലിയ മികവ് കാട്ടുന്ന താരമാണ്. 2022ലെ വിജയ് ഹസാരെ ട്രോഫിയില്‍ 10 മത്സരത്തില് നിന്ന് 19 വിക്കറ്റാണ് ഉനദ്ഘട്ട് നേടിയത്. ഇടം കൈയന്‍ പേസറെ സിഎസ്‌കെയ്ക്ക് ഒപ്പം കൂട്ടാമായിരുന്നു. എന്നാല്‍ സിഎസ്‌കെ വലിയ താല്‍പര്യം കാട്ടാതെ വന്നതോടെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് താരത്തെ സ്വന്തമാക്കിയത്.

ജോഷ്വാ ലിറ്റില്‍

ജോഷ്വാ ലിറ്റില്‍

അയര്‍ലന്‍ഡുകാരനായ ജോഷ്വാ ലിറ്റിലിനെയും സിഎസ്‌കെയ്ക്ക് സ്വന്തമാക്കാമായിരുന്നു. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ലിറ്റില്‍. 26 ടി20യില്‍ നിന്ന് 39 വിക്കറ്റാണ് ലിറ്റില്‍ സ്വന്തമാക്കിയത്. അതും 7.58 എന്ന മികച്ച ഇക്കോണമിയില്‍.

23കാരനായ താരം ടി20 ലോകകപ്പിലും ഗംഭീര പ്രകടനമാണ് നടത്തിയത്. 7 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഡെത്ത് ഓവറില്‍ മുതല്‍ക്കൂട്ടാവുന്ന താരത്തെ സിഎസ്‌കെയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഗുജറാത്ത് 4.4 കോടിക്ക് താരത്തെ ടീമിലെത്തിക്കുകയായിരുന്നു.

Also Read: IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഇന്ത്യയുടെ സീനിയര്‍ താരങ്ങളിലൊരാളാണ് മനീഷ് പാണ്ഡെ. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരനാണ് മനീഷ് പാണ്ഡെ. ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന മനീഷിന് ഏറ്റവും ചേര്‍ന്ന ടീം സിഎസ്‌കെയായിരുന്നു.

ആംഗര്‍ റോളില്‍ കളിക്കാന്‍ മിടുക്കനായ മനീഷിനെ പരിഗണിച്ചിരുന്നെങ്കില്‍ സിഎസ്‌കെയ്ക്കത് ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ സിഎസ്‌കെ ലേലത്തില്‍ മനീഷിനായി താല്‍പര്യം കാട്ടിയില്ല. 2.4 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് മനീഷിനെ സ്വന്തമാക്കിയത്.

Story first published: Saturday, January 21, 2023, 10:05 [IST]
Other articles published on Jan 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+