Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അണ്ടര്‍റേറ്റഡ് താരങ്ങള്‍, പക്ഷെ ലേലത്തില്‍ കോടികള്‍ വാരിയേക്കും, അഞ്ച് പേരിതാ

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള ലേലം 23ന് നടക്കാന്‍ പോവുകയാണ്. കൊച്ചി വേദിയാവുന്ന മിനി ലേലത്തിനായുള്ള അവസാന ഘട്ട പദ്ധതികള്‍ മെനയുകയാണ് ടീമുകള്‍. ഇത്തവണയും സൂപ്പര്‍ താരങ്ങള്‍ ലേലത്തിലെത്തുന്നുണ്ട്.

പല വമ്പന്‍ ടീമുകള്‍ക്കും അവസാന സീസണ്‍ നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. 405 താരങ്ങള്‍ പങ്കെടുക്കുന്ന ലേലത്തില്‍ ആരൊക്കെ വമ്പന്‍ പ്രതിഫലം നേടുമെന്നത് കണ്ടറിയാം.

ബെന്‍ സ്‌റ്റോക്‌സ്, സാം കറെന്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാം ഇത്തവണ വമ്പന്‍ പ്രതിഫലം നേടിയെടുക്കാന്‍ സാധ്യതയുള്ള താരങ്ങളാണ്. എന്നാല്‍ ഇത്തവണ ലേലത്തില്‍ എല്ലാവരെയും ഞെട്ടിക്കാന്‍ ചില അണ്ടര്‍ റേറ്റഡ് താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

ഷെല്‍ഡോന്‍ ജാക്‌സന്‍

ഷെല്‍ഡോന്‍ ജാക്‌സന്‍

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് ഷെല്‍ഡോന്‍ ജാക്‌സന്‍. 80 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 50.16 ശരാശരിയില്‍ 6020 റണ്‍സാണ് ജാക്‌സന്റെ പേരിലുള്ളത്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം അവസാന സീസണില്‍ കെകെആറിനൊപ്പമായിരുന്നു. ഇതുവരെ 9 മത്സരം കളിച്ച താരത്തിന് 61 റണ്‍സാണ് ആകെ നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ 16 റണ്‍സ്.

എന്നാല്‍ ഐപിഎല്ലില്‍ ടോപ് ഓഡറില്‍ ജാക്‌സന് അവസരം ലഭിക്കുന്നത് കുറവാണ്. മധ്യനിരയിലാണ് പ്രധാനമായും അവസരമുള്ളത്. ടോപ് ഓഡറില്‍ തിളങ്ങാന്‍ കഴിവുള്ള ജാക്‌സന് വലിയ പ്രതിഫലം ലേലത്തില്‍ ലഭിച്ചേക്കും.

Also Read: IND vs SL T20: ശുബ്മാന്‍-ഇഷാന്‍ ഓപ്പണിങ്, സൂര്യ നാലാമന്‍! സഞ്ജുവില്ല, സാധ്യതാ 11 ഇതാ

ഇഷ് സോധി

ഇഷ് സോധി

ന്യൂസീലന്‍ഡിന്റെ സീനിയര്‍ സ്പിന്നറാണ് ഇഷ് സോധി. 88 ടി20യില്‍ നിന്ന് 111 വിക്കറ്റുകള്‍ നേടിയ സോധി കിവീസ് നിരയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. എന്നാല്‍ ഇതുവരെ സോധിക്ക് ഐപിഎല്ലില്‍ വലിയ പരിഗണന ലഭിച്ചിട്ടില്ല.

കൈക്കുഴ സ്പിന്നറെന്ന നിലയില്‍ കസറാന്‍ കഴിവുള്ള സോധി ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിട്ടുള്ള സോധി 8 മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് വീഴ്ത്തിയത്. 6.7 എന്ന മികച്ച ഇക്കോണമിയും സോധിക്ക് അവകാശപ്പെടാം.

എന്നാല്‍ ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും സോധിക്ക് കാര്യമായൊരു പരിഗണ ഐപിഎല്ലില്‍ ലഭിച്ചിട്ടില്ല. ഇന്ത്യന്‍ പിച്ചുകളില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള താരമാണ് സോധി. അതുകൊണ്ട് തന്നെ ഇത്തവണ ലേലത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ താരത്തിനായേക്കും.

ഡാരില്‍ മിച്ചല്‍

ഡാരില്‍ മിച്ചല്‍

ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചലും ഇത്തവണ ലേലത്തില്‍ വലിയ മികവ് കാട്ടാന്‍ കഴിവുള്ളവനാണ്. മധ്യനിരയിലും ടോപ് ഓഡറിലും ബാറ്റ് ചെയ്യാന്‍ താരത്തിന് കഴിവുണ്ട്. ഈ വര്‍ഷം 16 മത്സരത്തില്‍ നിന്ന് 394 റണ്‍സാണ് മിച്ചല്‍ നേടിയത്. അതും 143.79 സ്‌ട്രൈക്കറേറ്റില്‍.

രാജസ്ഥാന്റെ ഭാഗമായിരുന്ന മിച്ചല്‍ 2 മത്സരത്തില്‍ നിന്ന് 33 റണ്‍സാണ് നേടിയത്. ഓള്‍റൗണ്ടറായ താരത്തെ രാജസ്ഥാന്‍ ഒഴിവാക്കിയെങ്കിലും ലേലത്തില്‍ വലിയ ഡിമാന്റ് താരത്തിനുണ്ടാവും. വലിയ പ്രതിഫലത്തിലേക്ക് മിച്ചലെത്തിയാലും അത്ഭുതപ്പെടാനാവില്ല.

ദസുന്‍ ഷണക

ദസുന്‍ ഷണക

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകനും ഓള്‍റൗണ്ടറുമായ ദസുന്‍ ഷണകയ്ക്ക് ഇതുവരെ ഐപിഎല്ലില്‍ അവസരം ലഭിച്ചിട്ടില്ല. 31കാരനായ താരം 82 ടി20യില്‍ നിന്ന് 1204 റണ്‍സാണ് നേടിയിട്ടുള്ളത്.

2022ല്‍ 25 ടി20യില്‍ നിന്ന് 497 റണ്‍സാണ് അദ്ദേഹം നേടിയത്. 135.79 ആണ് സ്‌ട്രൈക്കറേറ്റ്. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ കഴിവുള്ള ഷണക പന്തുകൊണ്ടും ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ്.

ഇത്തവണ പല ടീമുകള്‍ക്കും ഓള്‍റൗണ്ടര്‍മാരെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ ഷണകയ്ക്ക് വലിയ പ്രതിഫലം മിനി ലേലത്തില്‍ ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

Also Read: IPL 2023: 2022ല്‍ അവസാനക്കാര്‍, ഇത്തവണ മുംബൈക്ക് കപ്പടിക്കാന്‍ എന്താണ് വേണ്ടത്? അറിയാം

ഡേവിഡ് മലാന്‍

ഡേവിഡ് മലാന്‍

ടോപ് ഓഡറില്‍ വലിയ പ്രകടനം നടത്താന്‍ കഴിവുള്ള താരമാണ് ഡേവിഡ് മലാന്‍. ഇടം കൈയന്‍ താരം 290 ടി20കളില്‍ നിന്ന് 7895 റണ്‍സാണ് ഇതുവരെ നേടിയത്. വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന താരമല്ലെങ്കിലും നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുണ്ട്.

വലിയ ഇന്നിങ്‌സ് കളിക്കാന്‍ ശേഷിയുള്ള മലാനെ വേണ്ടവിധം ടീമുകള്‍ പരിഗണിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരമാണ് മലാനെന്ന് പറയാം.

Story first published: Sunday, December 18, 2022, 11:51 [IST]
Other articles published on Dec 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+