For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023:ആര്‍സിബി കന്നി കപ്പടിക്കുമോ? പരിഗണിക്കാവുന്ന ബെസ്റ്റ് 11 ഇതാ, വലിയ മാറ്റമില്ല!

അവസാന സീസണിലും കപ്പിലേക്കെത്താനാവാത്ത ആര്‍സിബിക്കും ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. ഇത്തവണ ലേലത്തിന്റെ ചരിത്രം തിരുത്തുന്ന വമ്പന്‍ ചില കരാറുകളും ലേലത്തിലുണ്ടായി. സാം കറെന്‍, കാമറൂണ്‍ ഗ്രീന്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ക്കെല്ലാം റെക്കോഡ് പ്രതിഫലമാണ് ലഭിച്ചത്.

ഈ സീസണ്‍ പല പ്രമുഖ ടീമുകള്‍ക്കും ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണ്. മുംബൈ ഇന്ത്യന്‍സ് അവസാന സീസണിലെ അവസാന സ്ഥാനക്കാരായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒമ്പതാം സ്ഥാനത്തായിരുന്നു.

അവസാന സീസണിലും കപ്പിലേക്കെത്താനാവാത്ത ആര്‍സിബിക്കും ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. അവസാന സീസണില്‍ പ്ലേ ഓഫ് കളിച്ച ആര്‍സിബി ഇക്കുറി കന്നി കപ്പടിക്കാനുള്ള ശ്രമത്തിലാണ്. ആര്‍സിബിക്ക് ഇത്തവണ പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം.

വിരാട് കോലി-ഫഫ് ഡുപ്ലെസിസ്

വിരാട് കോലി-ഫഫ് ഡുപ്ലെസിസ്

ഓപ്പണിങ്ങില്‍ വിരാട് കോലിയും ഫഫ് ഡുപ്ലെസിസുമാവും ഇറങ്ങുക. രണ്ട് പേരും അനുഭവസമ്പന്നരായ താരങ്ങളും മികച്ച റെക്കോഡുള്ളവരുമാണ്. കോലി മോശം ഫോമിലായിരുന്നിട്ടും അവസാന സീസണില്‍ പ്ലേ ഓഫ് കളിക്കാന്‍ ആര്‍സിബിക്കായിരുന്നു. ഇത്തവണ കോലി ഫോമിലുള്ളതിനാല്‍ ആര്‍സിബിക്ക് പ്രതീക്ഷകളേറെ.

അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 468 റണ്‍സാണ് ആര്‍സിബി നായകന്‍ കൂടിയായ ഡുപ്ലെസിസ് നേടിയത്. അതേ സമയം കോലിക്ക് തിളങ്ങാനായിരുന്നില്ല. 16 മത്സരത്തില്‍ നിന്ന് 341 റണ്‍സാണ് ആകെ നേടിയത്. സ്‌ട്രൈക്കറേറ്റ് 115.99 ആയിരുന്നു.

അവസാന ടി20 ലോകകപ്പിലടക്കം ഗംഭീര പ്രകടനമാണ് കോലി കാഴ്ചവെച്ചത്. കോലിയുടെ തിരിച്ചുവരവ് ആര്‍സിബിക്കും ഇത്തവണത്തെ വലിയ ഉണര്‍വേകുമെന്നുറപ്പ്.

Also Read: IPL 2023: റിഷഭ് എവിടെ ബാറ്റ് ചെയ്യണം? ഡല്‍ഹിക്ക് അവിടെ പിഴച്ചേക്കും! ചൂണ്ടിക്കാട്ടി ജാഫര്‍

രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍

രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍

മൂന്നാം നമ്പറില്‍ രജത് പാട്ടീധാര്‍ തുടരും. അവസാന സീസണില്‍ ആര്‍സിബിക്കായി ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ് പാട്ടീധാര്‍. പ്ലേ ഓഫില്‍ സെഞ്ച്വറിയടക്കം നേടിയ താരം 8 മത്സരത്തില്‍ നിന്ന് 333 റണ്‍സാണ് അടിച്ചെടുത്തത്. വിശ്വസ്തനായ ബാറ്റ്‌സ്മാനായി പാട്ടീധാര്‍ മാറിയിട്ടുണ്ട്.

നാലാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെത്തന്നെ പരിഗണിച്ചേക്കും. ടി20യിലെ വമ്പനടിക്കാരനാണ് മാക്‌സ് വെല്ലെങ്കിലും പ്രകടനം എങ്ങനെയാവുമെന്ന് പ്രവചിക്കുക അസാധ്യം.

അവസാന സീസണില്‍ 13 മത്സരത്തില്‍ നിന്ന് 301 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ മാക്‌സ് വെല്ലില്‍ നിന്ന് വമ്പന്‍ പ്രകടനം തന്നെ ടീം പ്രതീക്ഷിക്കുന്നു.

അഞ്ചാം നമ്പറില്‍ മഹിപാല്‍ ലോംറോറിനാവും അവസരം. അവസാന സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് 86 റണ്‍സ് മാത്രമാണ് താരം നേടിയതെങ്കിലും അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനെന്ന നിലയില്‍ ആര്‍സിബി ലോംറോറിനെ പിന്തുണച്ചേക്കും.

ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, വനിന്‍ഡു ഹസരങ്ക

ദിനേഷ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, വനിന്‍ഡു ഹസരങ്ക

ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തിക്കുണ്ടാവും. അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കാര്‍ത്തികിനായിരുന്നു. 16 മത്സരത്തില്‍ നിന്ന് 330 റണ്‍സ് നേടിയപ്പോള്‍ സ്‌ട്രൈക്കറേറ്റ് 183.33 ആയിരുന്നു.

ടി20 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങാനായില്ലെങ്കിലും ആര്‍സിബി ഇത്തവണയും കാര്‍ത്തികില്‍ പ്രതീക്ഷവെക്കുന്നു. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി ഷഹബാസ് അഹമ്മദും ഉണ്ടാവും. 219 റണ്‍സുമായി അവസാന സീസണില്‍ ബാറ്റിങ്ങില്‍ തിളങ്ങാനായെങ്കിലും പന്തുകൊണ്ട് ഷഹബാസ് മെച്ചപ്പെടാനുണ്ട്.

എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി വനിന്‍ഡു ഹസരങ്കക്കാണ് അവസരം. കറക്കി വീഴ്ത്തുന്ന ഹസരങ്കയുടെ ബൗളിങ് ആര്‍സിബിക്ക് നിര്‍ണ്ണായകം. അവസാന സീസണില്‍ 16 മത്സരത്തില്‍ നിന്ന് 26 വിക്കറ്റാണ് ലങ്കന്‍ താരം നേടിയത്.

Also Read: ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടി, പക്ഷെ മെസിക്ക് 'കിട്ടാക്കനി', ഈ പുരസ്‌കാരം അറിയാമോ?

ജോഷ് ഹെയ്‌സല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്

ജോഷ് ഹെയ്‌സല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്

ഒമ്പതാം നമ്പറില്‍ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് കളിച്ചേക്കും. 12 മത്സരത്തില്‍ നിന്ന് 20 വിക്കറ്റുമായി ലാസ്റ്റ് സീസണില്‍ താരം മിന്നിച്ചിരുന്നു. സമീപകാലത്തായി മികച്ച ഫോമിലാണ് ഹെയ്‌സല്‍വുഡുള്ളത്.

10ാം നമ്പറില്‍ ഹര്‍ഷല്‍ പട്ടേലിറങ്ങും. പേസ് ഓള്‍റൗണ്ടര്‍ മധ്യ ഓവറുകളില്‍ സ്ലോ ബോളുകളിലൂടെ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. അവസാന സീസണില്‍ 19 വിക്കറ്റുമായി ഹര്‍ഷല്‍ തിളങ്ങിയിരുന്നു.

മുഖ്യ പേസറായി മുഹമ്മദ് സിറാജ് ടീമിലുണ്ടാവും. തല്ലുകൊള്ളി ബൗളറെന്ന ചീത്തപ്പേരില്‍ നിന്നും ഇപ്പോള്‍ കരകയറാന്‍ സിറാജിനായിട്ടുണ്ട്. 15 മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് അവസാന സീസണില്‍ താരം നേടിയത്. അതും 10.08 ഇക്കോണമിയില്‍.

Story first published: Sunday, December 25, 2022, 8:02 [IST]
Other articles published on Dec 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+