വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബ്രേസ്വെല്ലിനെ വാങ്ങിയാല്‍ തകര്‍ത്തേനെ! ഏറ്റവും നിരാശ ഇവര്‍ക്ക്, അറിയാം

ലേലത്തിനു താരം രജിസ്റ്റര്‍ ചെയ്തിരുന്നു

bracewell

ഇന്ത്യയുമായുള്ള ആദ്യ ഏകദിനത്തിലെ മിന്നുന്ന പ്രകടനത്തോടെ ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നിരിക്കുകയാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്‍. കിവികള്‍ പൊരുതിവീണ കളിയില്‍ അവിശ്വസനീയ ഇന്നിങ്‌സായിരുന്നു താരം കളിച്ചത്. ഏഴാം നമ്പറില്‍ ഇറങ്ങിയ ബ്രേസ്വെല്‍ 140 റണ്‍സുമായി ഇന്ത്യയെ വിറപ്പിച്ചിരുന്നു. 78 ബോളുകള്‍ നേരിട്ട താരം 12 ബൗണ്ടറികളും 10 സിക്‌സറുമടിച്ചിരുന്നു.

350 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിവികള്‍ ആറിനു 131ലേക്കു വീണിരുന്നു. പക്ഷെ ഇതൊന്നും ബ്രേസ്വെല്ലിനെ തളര്‍ത്തിയില്ല. ഇന്ത്യന്‍ ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ട് താരം റണ്‍സ് വാരിക്കൂട്ടി. പേസ്, സ്പിന്‍ വ്യത്യസമില്ലാതെ എല്ലാവരെയും ബ്രേസ്വെല്‍ പറപ്പിച്ചു.

Also Read: IND vs NZ: ഏകദിനത്തില്‍ എന്താണ് സൂര്യയുടെ പ്രശ്‌നം? ഒരു കുറവ് മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരംAlso Read: IND vs NZ: ഏകദിനത്തില്‍ എന്താണ് സൂര്യയുടെ പ്രശ്‌നം? ഒരു കുറവ് മാത്രം! ചൂണ്ടിക്കാട്ടി മുന്‍ താരം

പുറത്താക്കാന്‍ നായകന്‍ രോഹിത് ശര്‍മ 18 അടവുകളും പയറ്റിയെങ്കിലും വിജയിച്ചില്ല. കളിയില്‍ ന്യൂസിലാന്‍ഡ് 12 റണ്‍സിനു പൊരുതി വീണെങ്കിലും എല്ലാവരുടെയും മനം കവര്‍ന്ന് അവസാനത്തെയാളായാണ് ബ്രേസ്വെല്‍ മടങ്ങിയത്. ഈ പ്രകടനം കണ്ട് ഐപിഎല്ലിലെ പല ഫ്രാഞ്ചൈസികളും തലയില്‍ കൈവയ്ക്കുകയാണ്. ഇത്രയും മികച്ചൊരു താരത്തെ തങ്ങള്‍ക്കു മിസ്സായതാണ് അവരുടെ നിരാശയ്ക്കു കാരണം.

ലേലത്തില്‍ ബ്രേസ്വെല്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒരു ടീം പോലും താല്‍പ്പര്യം കാണിക്കാത്തതിനാല്‍ അന്തിമ ലിസ്റ്റിലേക്കു വന്നിരുന്നില്ല. ബ്രേസ്വെല്ലിനെ കൈവിട്ടതില്‍ ഏറ്റവുമധികം ദുഖിക്കുന്ന ടീമുകള്‍ ആരൊക്കെയാവുമെന്നു നോക്കാം.

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സ്

നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് മൈക്കല്‍ ബ്രേസ്വെല്ലിനെ സ്വന്തമാക്കാന്‍ സാധിക്കാതെ പോയതി്ല്‍ ഖേദിക്കുന്ന ഒരു ഫ്രാഞ്ചൈസി. പ്രവചനങ്ങള്‍ തെറ്റിച്ചു കൊണ്ടാണ് കഴിഞ്ഞ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ജിടി കപ്പുയര്‍ത്തിയത്.

അവരുടെ ഏറ്റവും വലിയ കരുത്ത് ശക്തമായ ബൗളിങ് നിരയായിരുന്നു. ബാറ്റിങ് അത്രത്തോളം മികച്ചതായിരുന്നില്ല.വരാനിരിക്കുന്ന സീസണില്‍ കെയ്ന്‍ വില്ല്യംസണ്‍, കെഎസ് ഭരത് എന്നിവരെ പുതുതായി ടീമിലേക്കു കൊണ്ടു വന്നെങ്കിലും ടൈറ്റന്‍സിന്റെ ബാറ്റിങ് മികച്ചതായിട്ടുണ്ടെന്നു ഇപ്പോഴും പറയാന്‍ കഴിയില്ല.

കഴിഞ്ഞ തവണത്തേതു പോലെ ഹാര്‍ദിക്, ഡേവിഡ് മില്ലര്‍ എന്നിവരെ അവര്‍ക്കു ബാറ്റിങില്‍ കൂടുതലായി ആശ്രയിക്കേണ്ടി വരും. ബ്രേസ്വേല്ലിനെ ലേലത്തില്‍ വാങ്ങിയിരുന്നെങ്കില്‍ അതു ജിടിയുടെ ഫിനിഷിങ് കൂടുതല്‍ മികച്ചതാക്കി മാറ്റുമായിരുന്നു. കൂടാതെ ഓഫ്‌സ്പിന്നറായും താരത്തെ ഉപയോഗിക്കാമായിരുന്നു.

Also Read: ഇന്ത്യയെ കളി ജയിപ്പിച്ചത് സഞ്ജുവിന്റെ തന്ത്രം! ശാസ്ത്രിക്കും കോലിക്കും അത് തോന്നിയില്ല

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

നാലു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മൈക്കല്‍ ബ്രേസ്വെല്ലിനെ മിസ്സ് ചെയ്യുന്ന മറ്റൊരു ടീം. ഒരുപാട് ഓള്‍റൗണ്ടര്‍മാര്‍ സിഎസ്‌കെ നിരയിലുണ്ടെങ്കിലും അവര്‍ക്കു ഏറ്റവുമധികം യോജിച്ച താരമാണ് ബ്രേസ്വെല്‍. സിഎസ്‌കെയെ കൂടുതല്‍ അപകടകാരികളാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നു.

ന്യൂസിലാന്‍ഡിന്റെ തന്നെ മിച്ചെല്‍ സാന്റ്‌നറിനെ ഒഴിവാക്കി ബ്രേസ്വെല്ലിനെ ചെന്നൈയ്ക്കു ടീമിലേക്കു കൊണ്ടുവരാമായിരുന്നു. ബൗളിങില്‍ കൂടുതല്‍ അച്ചടക്കത്തോടെ ബൗള്‍ ചെയ്യുന്നത് സാന്റ്‌നറാണെങ്കിലും ബാറ്റിങില്‍ ബ്രേസ്വെല്ലാണ് ബെസ്‌റ്റെന്നതില്‍ സംശയമില്ല. കൂടാതെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്ക് മികച്ചൊരു ബാക്കപ്പ് കൂടിയായി അദ്ദേഹം മാറുമായിരുന്നു.

Also Read: കളിയില്‍ സൂപ്പര്‍, വരുമാനത്തിലോ? ശുഭ്മാന്‍ ഗില്ലിനു കോടികള്‍ ആസ്തി!

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഐപിഎല്ലില്‍ ഇനിയും ചാംപ്യന്‍മാരായിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് മൈക്കല്‍ ബ്രേസ്വെല്ലിനെ കൈവിട്ടതില്‍ നിരാശയുണ്ടായേക്കാവുന്ന മൂന്നാമത്തെ ടീം. ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ് വരാനിരിക്കുന്ന സീസണില്‍ ഡല്‍ഹിയുടെ പ്രധാന പോരായ്മകളിലൊന്നാണ്.

റോമന്‍ പവെല്‍ ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ ലളിത് യാദവ്, റിപാല്‍ പട്ടേല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെയെല്ലാം ഡല്‍ഹിക്കു ആശ്രയിക്കേണ്ടതായി വരും. നന്നായി ഫിനിഷ് ചെയ്യേണ്ട ചുമതല ഇവരിലേക്കായിരിക്കും വരിക.

ബ്രേസ്വെല്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഡിസിക്കു ആശങ്കപ്പെടാനില്ലായിരുന്നു. വളരെ മികച്ച രീതിയില്‍ മല്‍സരം ഫിനിഷ് ചെയ്യാന്‍ കിവി താരത്തിനു സാധിക്കുമായിരുന്നു.

Story first published: Saturday, January 21, 2023, 16:48 [IST]
Other articles published on Jan 21, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X