IPL 2023: രഹാനെയെ ആരും വാങ്ങില്ലെന്ന് ആരു പറഞ്ഞു? മൂന്ന് ടീമുകള്‍ക്ക് താല്‍പ്പര്യം

ഐപിഎല്‍ ലേലത്തില്‍ ഇത്തവണ ആരും വാങ്ങാന്‍ സാധ്യതയില്ലെന്നു പലരും പ്രതീക്ഷിക്കുന്ന പ്രധാന താരങ്ങളിലൊരാളാണ് ഇന്ത്യന്‍ വെറ്ററന്‍ അജിങ്ക്യ രഹാനെ. ദേശീയ ടീമില്‍ നിന്നും പൂര്‍ണമായി പുറത്തായിക്കഴിഞ്ഞ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിലും അത്ര മികച്ച ഫോമിലല്ല. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ രഹാനെ കളിച്ചിരുന്നെങ്കിലും തിളങ്ങാനായില്ല.
അതുകൊണ്ടു തന്നെ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ അദ്ദേഹത്തെ വാങ്ങാന്‍ സാധ്യതയില്ലെന്നു ഉറപ്പിക്കാന്‍ വരട്ടെ. ചില ഫ്രാഞ്ചൈസികള്‍ രഹാനെയ്ക്കായി രംഗത്ത് ഇറങ്ങിയേക്കും. ഇവര്‍ ആരൊക്കെയാണെന്നറിയാം.

മുംബൈ ഇന്ത്യന്‍സ്
അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സാണ് അജിങ്ക്യ രഹാനെയെ ലേലത്തില്‍ വാങ്ങിയേക്കാവുന്ന ഒരു ഫ്രാഞ്ചൈസി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം ഫോം മുംബൈ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
IPL 2023: 2022ല്‍ ഫൈനലില്‍ വീണു, ലേലത്തില്‍ ഇവര്‍ വന്നാല്‍ സഞ്ജൂസ് ആര്‍മി കപ്പടിക്കും!
രോഹിത് അണ്‍ഫിറ്റെങ്കില്‍ പകരക്കാരനായി കളിപ്പിക്കാവുന്ന മികച്ച ഇന്ത്യന്‍ ബാറ്റര്‍മാര്‍ മുംബൈയ്ക്കില്ല. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള രഹാനെയെ ഈ റോളിലേക്കു മുംബൈയ്ക്കു പരിഗണിക്കാം.
രോഹിത്തിലെങ്കില്‍ ടീമിനെ നയിക്കാനും രഹാനെയ്ക്കു കഴിയും. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം മുംബൈയ്‌ക്കൊപ്പമായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ലേലത്തില്‍ അജിങ്ക്യ രഹാനെയെ നോട്ടമിടാന്‍ സാധ്യതയുള്ള മറ്റൊരു ടീം. മായങ്ക് അഗര്‍വാളിനായിരിക്കും അവരുടെ ആദ്യ പരിഗണനയെങ്കിലും അതു നടന്നില്ലെങ്കില്‍ അവര്‍ രഹാനെയിലേക്കു തിരിഞ്ഞേക്കും.
Also Read: ഐപിഎല്ലിനു വേണ്ടാത്തവര്‍ക്ക് പിഎസ്എല്ലില്‍ വന്‍ ഡിമാന്‍റ് ! അറിയാം
എസ്ആര്‍എച്ചിന്റെ മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസണിനു സമാനമായ താരമാണ് രഹാനെ. കൂടാതെ ഇന്ത്യന്‍ താരമാണെന്നതും പ്ലസ് പോയിന്റാണ്. ഫോമൗട്ടെങ്കില്‍ ആശങ്കകളില്ലാതെ തന്നെ ഒഴിവാക്കാം. രഹാനൊയാവട്ടെ തന്റെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ ഹൈദരാബാദിനു നേട്ടമായേക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
എല്ലായ്‌പ്പോഴും വെറ്ററന്‍ താരങ്ങള്‍ക്കു പ്രത്യേക പരിഗണന നല്‍കാറുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും അജിങ്ക്യ രഹാനെയ്ക്കു വേണ്ടി വല വിരിച്ചേക്കും. യുവത്വത്തിന്റെ ചുറുചുറുക്കിനേക്കാള്‍ അനുഭവസമ്പത്തിനു മുന്‍തൂക്കം നല്‍കുന്ന ടീമാണ് സിഎസ്‌കെ. അതു പരിഗണിക്കുമ്പോള്‍ രഹാനെ ബെസ്റ്റ് ഓപ്ഷന്‍ തന്നെയാണ്.
ബാറ്റിങില്‍ ചില ബാക്കപ്പുകളെ സിഎസ്‌കെയ്ക്കു ആവശ്യമാണ്. ഈ റോളിലേക്കു ഉറപ്പായും പരിഗണിക്കാന്‍ കഴിയുന്ന താരം തന്നെയാണ് രഹാനെ. റോബിന്‍ ഉത്തപ്പ, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെപ്പോലെയുള്ളവര്‍ കരിയറിന്റെ അവസാന കാലത്തും സിഎസ്‌കെയ്ക്കായി ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. രഹാനെയ്ക്കും ഇതു സാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications