For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കിരീടഭാഗ്യം സഞ്ജുവിനാവുമോ? ഈ ടീമുകള്‍ ഫേവറിറ്റുകള്‍, അറിയാം

ജിടിയാണ് നിലവിലെ ചാംപ്യന്‍മാര്‍

ipl

വീണ്ടും ഐപിഎല്‍ പൂരത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ടൂര്‍ണമെന്റിന്റെ 16ാം എഡിഷന്‍ മാര്‍ച്ച് അവസാനമോ, ഏപ്രില്‍ ആദ്യവാരമോ തുടക്കമാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങള്‍ ബിസിസിഐ മല്‍സരക്രമം പുറത്തുവിടുമെന്നാണ് വിവരം. പത്തു ഫ്രാഞ്ചൈസികളാണ് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടി20 ലീഗെന്നു വിശേഷിപ്പിക്കപ്പെടുന്ന ഐപിഎല്ലില്‍ മാറ്റുരയ്ക്കുക.

കഴിഞ്ഞ സീസണിലേതിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ ടീമുകളുടെയും പടയൊരുക്കം. മിനിലേലത്തില്‍ പുതിയ താരങ്ങളെ ടീമിലേക്കു കൊണ്ടു വരാനായത് ഫ്രാഞ്ചൈസികളുടെ പ്രതീക്ഷയും വര്‍ധിപ്പിച്ചിരിക്കുകയാണ്. ആരായിരിക്കും ഐപിഎല്ലിന്റെ പുതിയ സീസണില്‍ കിരീടമുയര്‍ത്തുക. ഏതൊരു ക്രിക്കറ്റ് പ്രേമിയെയും സംബന്ധിച്ച് കുഴപ്പിക്കുന്ന ചോദ്യം തന്നെയാണിത്.

എങ്കിലും ചില ടീമുകള്‍ക്കു മറ്റുള്ളവരേക്കാള്‍ മുന്‍തൂക്കം അവകാശപ്പെടാമെന്ന് അവരുടെ ടീം ബാലന്‍സും താരസാന്നിധ്യവുമെല്ലാം പരിശോധിച്ചാല്‍ ബോധ്യമാവും. വരാനിരിക്കുന്ന ഐപിഎല്ലില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള മൂന്നു ടീമുകള്‍ ആരൊക്കെയാണന്നു നമുക്കു പരിശോധിക്കാം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

കഴിഞ്ഞ ഐപിഎല്ലിലൂടെ അരങ്ങേറുകയും കന്നി സീസണില്‍ തന്നെ പ്ലേഓഫ് വരെയെത്തുകയും ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണം കിരീട സാധ്യതയുള്ള ഒരു ടീം. കെഎല്‍ രാഹുല്‍ നയിച്ച ലഖ്‌നൗ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് നടത്തിയത്.

മികച്ച താരങ്ങളുടെ സാന്നിധ്യമാണ് അവരെ അതിനു സഹായിച്ചത്. എന്നാല്‍ നടക്കാനിരിക്കുന്ന പുതിയ സീസണില് കൂടുതല്‍ മെച്ചപ്പെട്ട ടീമുമായിട്ടാണ് ലഖ്‌നൗവിന്റെ വരവ്.
ലേലത്തില്‍ നിക്കോളാസ് പൂരന്‍, നവീന്‍ ഉള്‍ ഹഖ്, ജയദേവ് ഉനാട്കട്ട്, ഡാനിയേല്‍ സാംസ് എന്നിവരെ പുതുതായി ലഖ്‌നൗ ടീമിലേക്കു കൊണ്ടു വന്നിട്ടുണ്ട്.

16 കോടിയാണ് വമ്പനടിക്കാരനായ പൂരനു വേണ്ടി അവര്‍ മുടക്കിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം ലഖ്‌നൗ ബാറ്റിങിനെ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

സാധ്യതാ പ്ലെയിങ് ഇലവന്‍- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ആയുഷ് ബദോനി, നിക്കോളാസ് പൂരന്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ്, മാര്‍ക്ക് വുഡ്, മൊഹസിന്‍ ഖാന്‍, ആവേശ് ഖാന്‍.

Also Read: IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍, അത് അവനുതന്നെ- ബട്‌ലര്‍ പറയുന്നു

ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ടൈറ്റന്‍സ്

നിലവിലെ ചാംപ്യന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് റ്റൈന്‍സാണ് കിരീട ഫേവറിറ്റുകളിലുള്ള രണ്ടാമത്തെ ടീം. കഴിഞ്ഞ തവണത്തേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ടീമാണ് ഇത്തവണ ജിടിയുടേത്.

ഹാര്‍ദിക്കിന്റെ മികച്ച ക്യാപ്റ്റന്‍സിയും ശുഭ്മന്‍ ഗില്ലിന്റെ കരിയര്‍ ബെസ്റ്റ് ഫോമുമെല്ലാം ടൈറ്റന്‍സിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ലേലത്തില്‍ പുതുതായി ഏഴു കളിക്കാരെയാണ് ജിടി വാങ്ങിയിരിക്കുന്നത്.

കഴിഞ്ഞ തവണ ജിടിയുടെ ബാറ്റിങ് ലൈനപ്പ് അത്ര ശക്തമായിരുന്നില്ല. ഗില്‍, ഹാര്‍ദിക്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരെ ആശ്രയിച്ചായിരുന്നു ടീം മുന്നേറിയത്. എന്നാല്‍ പുതിയ സീസണില്‍ ന്യൂസിലാന്‍ഡ് നായകന്‍, കെഎസ് ഭരത് എന്നിവരെ കൊണ്ടുവന്ന് ജിടി ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

ബൗളിങില്‍ നേരത്തേയുള്ള മുഹമ്മദ് ഷമി, അല്‍സാറി ജോസഫ്, യാഷ് ശര്‍മ, റാഷിദ് ഖാന്‍ എന്നിവരെക്കൂടാതെ ലേലത്തില്‍ ശിവം മാവി, ജോഷ്വ ലിറ്റില്‍, മോഹിത് ശര്‍മ എന്നിവരെയെല്ലം ടൈറ്റന്‍സ് വാങ്ങിയിട്ടുണ്ട്.

സാധ്യതാ പ്ലെയിങ് ഇലവന്‍- ശുഭ്മന്‍ ഗില്‍, കെയ്ന്‍ വില്ല്യംസണ്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), വിഡ് മില്ലര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ശിവം മാവി, ആര്‍ സായ് കിഷോര്‍, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റില്‍.

Also Read: IND vs AUS: അന്നു ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചു, ഇപ്പോള്‍ ടീമില്‍പ്പോലുമില്ല! അറിയാം

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ ഐപിഎല്‍ കിരീടം ചൂടാന്‍ സാധ്യതയുള്ള മൂന്നാമത്തെ ടീം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ കൂടിയാണ് റോയല്‍സ്. അന്നു ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അവര്‍ മുട്ടുമടക്കുകയായിരുന്നു.

പുതിയ സീസണില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും സഞ്ജുവും സംഘവും ലക്ഷ്യമിടുന്നില്ല.താരനിബിഡമാണ് റോയല്‍സ് ടീം. അതോടൊപ്പം ലേലത്തില്‍ ജേസണ്‍ ഹോള്‍ഡര്‍, ആദം സാംപ, ഡൊണോവന്‍ ഫെരേര, ജോ റൂട്ട് എന്നീ ചില കളിക്കാരെ റോയല്‍സ് സ്വന്തം കൂടാരത്തില്‍ എത്തിച്ചിട്ടുണ്ട്.

സാധ്യതാ പ്ലെയിങ് ഇലവന്‍- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചഹല്‍.

Story first published: Friday, February 3, 2023, 20:35 [IST]
Other articles published on Feb 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+