Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അന്നു ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചു, ഇപ്പോള്‍ ടീമില്‍പ്പോലുമില്ല! അറിയാം

ഈ വര്‍ഷത്തെ ആദ്യത്തെ ടെസ്റ്റ് പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. കരുത്തരായ ഓസ്‌ട്രേലിയയുമായിട്ടാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായി നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഈ പരമ്പരയില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ.

2020-21ലായിരുന്നു ഇന്ത്യയും ഓസീസും അവസാനമായി ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നേര്‍ക്കുനേര്‍ വന്നത്. അന്നു ഓസ്‌ട്രേലിയയില്‍ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-1ന് കൈക്കലാക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്.

ഇത്തവണ സ്വന്തം നാട്ടില്‍ കിരീടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. കഴിഞ്ഞ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ചില താരങ്ങള്‍ ഇത്തവണ ടീമില്‍ ഇടം പിടിച്ചിട്ടില്ല. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഇത്തവണ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയ ഒരാള്‍. കഴിഞ്ഞ ഓസീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഒരു മല്‍സരത്തിലാണ് അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്.

രണ്ടിന്നിങ്‌സുകളിലുമായി 84 റണ്‍സെടുത്ത് വാഷിങ്ടണ്‍ തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തിരുന്നു. കൂടാതെ നാലു വിക്കറ്റുകളുമായി ബൗളിങിലും താരം തിളങ്ങിയിരുന്നു. എന്നാല്‍ വരാനരിക്കുന്ന പരമ്പരയിലേക്കു സെലക്ടര്‍മാര്‍ വാഷിങ്ടണിനെ പരിഗണിച്ചില്ല.

Also Read: World Cup 2023: ന്യൂസിലാന്‍ഡല്ല പാകിസ്താന്‍, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന്‍ പാക് താരം

ശര്‍ദ്ദുല്‍ ടാക്കൂര്‍

ശര്‍ദ്ദുല്‍ ടാക്കൂര്‍

ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ് കഴിഞ്ഞ പരമ്പര കളിക്കുകയും ഇത്തവണ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്ത രണ്ടാമത്തെയാള്‍. ഒരു ടെസ്റ്റില്‍ മാത്രമേ കഴിഞ്ഞ പരമ്പരയില്‍ ശര്‍ദ്ദുല്‍ കളിച്ചിരുന്നുള്ളൂ.

അതില്‍ മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. ഒരിന്നിങ്‌സില്‍ ടീം പതറവെ 67 റണ്‍സുമായി ശര്‍ദ്ദുല്‍ ബാറ്റിങില്‍ അപ്രതീക്ഷിത ഹീറോയായിരുന്നു. കൂടാതെ ബൗളിങില്‍ ഏഴു വിക്കറ്രുകളാണ് രണ്ടിന്നിങ്‌സുകളിലായി താരം കൊയ്തത്.

Also Read: IND vs AUS: അരങ്ങേറാന്‍ മൂന്ന് പേര്‍, ശ്രേയസിന്റെ പകരക്കാരന്‍ ആരാവും? നോക്കാം

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

മുന്‍ വൈസ് ക്യാപ്റ്റനും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മൂന്നാമത്തെ താരം. വിരാട് കോലി കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമേ ടീമിനെ നയിച്ചുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു അദ്ദേഹം പരമ്പര പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു മടങ്ങുകയായിരുന്നു.

തുടര്‍ന്ന് രഹാനെയാണ് ശേഷിച്ച ടെസ്റ്റുകളില്‍ നായകനായത്. ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റില്‍ രഹാനെ മാച്ച് വിന്നിങ് സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും അന്നു അദ്ദേഹം 268 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ നിലവില്‍ രഹാനെ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ്. ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനാട്കട്ട്.

Story first published: Thursday, February 2, 2023, 14:22 [IST]
Other articles published on Feb 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+